തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാന്നൂറ് കടന്നു. ഇന്ന് 488 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിന് പുറമേ വിദേശത്തു നിന്നും വന്ന 167 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിയ 76 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി.
ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ ഇന്ന് 87 പേരുടെ ഫലങ്ങള്‍ പോസിറ്റീവ് ആയിട്ടുണ്ട്. 51 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 64 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത 11 കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ 54 പേര്‍ക്കും മലപ്പുറത്ത് 51 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ക്ക് വൈറസ് ബാധയേറ്റത് സമ്പര്‍ക്കം വഴിയാണ്. മലപ്പുറത്ത് 27 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇതിന് പുറമേ പാലക്കാട് 48 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് 47 പേരുടെ കൊറോണ ഫലങ്ങള്‍ ഇന്ന് പോസിറ്റീവ് ആയി. ഇതില്‍ 30 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 29 പേര്‍ക്കാണ് തൃശ്ശൂരില്‍ പുതുതായി രോഗം ബാധിച്ചത്. കണ്ണൂരില്‍ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാസര്‍കോട് 18 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം വഴിയാണ്. ഇതില്‍ രണ്ട് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൊല്ലത്തും 18 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിന് പുറമേ കോഴിക്കോട് ഇന്ന് 17 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.