Author: News Desk

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ വിളിപ്പിച്ചത്.ശിവശങ്കറിനെതിരെ നിര്‍ണായകമായ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കസ്റ്റംസ് ഡിആര്‍ഐ സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു.

Read More

കോട്ടയം: അധ്യാപകനും നാടക പ്രവർത്തകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ മസ്തിഷ്ക ജ്വരത്തെ തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചത് പി. ബാലചന്ദ്രനാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. 9,06,752 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ 28000 കടന്നു. മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷം കടന്നത്. 24 മണിക്കൂറിനിടെ 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോർട്ട് ചെയ്തു. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 17,989 പേർ രോഗമുക്തരായി. 5,71,459 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നിട്ടുണ്ട്. ആകെ 1,20,92,503 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,86,247 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

Read More

അമേരിക്ക : സതേൺ കാലിഫോർണിയയിലെ പിറു തടാകത്തിൽ കാണാതായ നടി നയ റിവേരയുടെ മൃതദേഹം അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. മ്യൂസിക്കൽ കോമഡിയായ ‘ഗ്ലീ’യിലൂടെ ശ്രദ്ധ നേടിയ താരമാണ് നയ. ജൂലൈ എട്ടിനാണ് തടാകത്തിൽ ഒരു ബോട്ടിൽ റിവേരയുടെ മകനായ എട്ടുവയസുകാരനെ കണ്ടെത്തുന്നത്. അമ്മയും മകനും ഒന്നിച്ചെത്തിയ ബോട്ട് സവാരിയിൽ റിവേര അപകടത്തിൽപ്പെട്ടു എന്ന നിഗമനത്തിൽ അന്ന് തന്നെ തിരച്ചിൽ ദൗത്യം ആരംഭിക്കുകയും ചെയ്തിരുന്നു.ബോട്ട് കണ്ടെത്തിയ ഭാഗത്തു നിന്നും നാൽപത് മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Read More

മനാമ: 2020 ജൂലൈ 13 ന് നടത്തിയ 9,203 കോവിഡ് -19 പരിശോധനകളിൽ 535 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 297 പേർ പ്രവാസി തൊഴിലാളികളാണ്. 238 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ബഹ്‌റൈനിൽ പുതുതായി 674 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 29,099 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 86 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,268 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,218 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്. 72 പേരെയാണ് പുതുതായി ചികിത്സയ്ക്കായി എടുത്തിട്ടുള്ളത്. രാജ്യത്തെ ആകെ മരണം 109 ആണ്. നിലവിൽ 6,75,451 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

ജയ്പുർ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി രാജസ്ഥാനിൽ നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പൈലറ്റിനെ നീക്കിയിട്ടുണ്ട്. പകരം ഗണേശ് ഖോഗ്ര എംഎഎല്‍എയെ ആ സ്ഥാനത്തേക്കെത്തിച്ചിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു സച്ചിനെതിരെ നടപടിയെടുത്തത്.

Read More

തിരുവനന്തപുരം:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. കേസിൽ ജാമ്യത്തിലായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ബാംഗ്ളൂരിൽ പോകാനായി എത്തിയത് വർക്കലയിൽ. വർക്കലയിലെ ഹോം സ്റ്റേയിൽ ഇവർ തങ്ങുകയും ഇവിടെ വച്ചാണ് യാത്രയ്ക്കുള്ള പാസ് സംഘടിപ്പിച്ചതും. ഇതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജൂലൈ അഞ്ചാം തീയതിയാണ് ഇവർ വർക്കലയിൽ എത്തിയത്.

Read More

കാസർകോട് : മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടി 87 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. മംഗളൂരുവിൽ നിന്നാണ് പണം കാസർകോട് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂരിൽ താമസക്കാരനുമായിട്ടുള്ള ഷംസുദ്ദീനാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻറെ പിടിയിലായത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് പണവുമായി വന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുക്കുന്നത്. വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ പണം കണ്ടെത്തിയത്.

Read More

സൗദി: തൃശൂർ എടത്തിരുത്തി സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലംമരണമടഞ്ഞു. എടത്തിരുത്തി സിറാജ് നഗർ മേലറ്റത് മുഹമ്മദിന്റെ മകൻ അൻവർ (50) ആണ് മരിച്ചത്.അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു.30 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന അൻവർ മസ്ദർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ലിജി . മക്കൾ : ഇർഫാന തസ്‌നീം, മിൻഫാ തസ്‌നീം.

Read More