ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. 9,06,752 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ 28000 കടന്നു. മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷം കടന്നത്.
24 മണിക്കൂറിനിടെ 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോർട്ട് ചെയ്തു. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 17,989 പേർ രോഗമുക്തരായി. 5,71,459 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നിട്ടുണ്ട്.
ആകെ 1,20,92,503 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,86,247 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.