മനാമ: 2020 ജൂലൈ 13 ന് നടത്തിയ 9,203 കോവിഡ് -19 പരിശോധനകളിൽ 535 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 297 പേർ പ്രവാസി തൊഴിലാളികളാണ്. 238 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
ബഹ്റൈനിൽ പുതുതായി 674 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 29,099 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 86 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,268 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,218 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്. 72 പേരെയാണ് പുതുതായി ചികിത്സയ്ക്കായി എടുത്തിട്ടുള്ളത്.
രാജ്യത്തെ ആകെ മരണം 109 ആണ്. നിലവിൽ 6,75,451 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.