Author: News Desk

മനാമ: 2020 ഓഗസ്റ്റ് 3 ന് നടത്തിയ 7,656 കോവിഡ് -19 പരിശോധനകളിൽ 299 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്. 178 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. കോവിഡിൽ നിന്ന് പുതുതായി 341 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ 39,007 പേർ രോഗമുക്തി നേടി. നിലവിൽ 48 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,678 കേസുകളിൽ 2,630 കേസുകളുടെ നില തൃപ്തികരമാണ്. ഇതുവരെ രാജ്യത്ത് ആകെ 150 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 8,50,648 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: ഡോക്ടർമാർ, നഴ്‌സുമാർ, പിന്തുണാ സേവനങ്ങൾ, മറ്റ് പ്രത്യേക സേവനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുള്ള കൂടുതൽ പരിശീലന സെഷനുകളും വർക്ക് ഷോപ്പുകളും ആരോഗ്യ മന്ത്രാലയം നടത്തി. രോഗികളുടെയും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് രാജ്യം സ്വീകരിക്കുന്ന മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന് അനുസൃതമായാണ് കോഴ്സുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചിട്ടുള്ളത്. അണുബാധ നിയന്ത്രണം, കൊറോണ വൈറസ് തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ചികിത്സയിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശീലനം. സജീവമോ സംശയാസ്പദമോ ആയ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ, അതുപോലെ തന്നെ വൈറസ് ബാധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയ്ക്കായും പരിശീലനം നടന്നു. ആരോഗ്യ മന്ത്രാലയം വിവിധ ആരോഗ്യ പരിപാലന വകുപ്പുകൾക്കായാണ് പരിശീലന സെഷനുകൾ നടത്തിയത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.…

Read More

മനാമ: റോഡിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്ന ഡ്രൈവർമാരെ ബഹുമാനിക്കുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ്  കാമ്പയിൻ സംഘടിപ്പിച്ചു. റോഡ് ഉപയോക്താക്കളുമായുള്ള കമ്മ്യൂണിറ്റി പങ്കാളിത്തത്തെ പിന്തുണയ്‌ക്കുന്നതിനും അനുയോജ്യമായ ഡ്രൈവർമാരെ അഭിനന്ദിക്കുന്നതിനും അവരെ സമൂഹത്തിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടുന്നതിനും ട്രാഫിക് കാമ്പെയ്ൻ ലക്ഷ്യമിടുന്നു. സുരക്ഷാ നിരക്ക് ഉയർത്തുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ജനറൽ ട്രാഫിക് വകുപ്പ് പോസിറ്റീവ് സംരംഭങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. “താങ്ക് യൂ” സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Read More

കാബൂൾ : അഫ്ഗാനിലെ ജയിലിൽ ചാവേർ ആക്രമണം നടത്തിയത് കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇജാസിന്റെ ഭാര്യ റാഹില നിലവിൽ അഫ്ഗാൻ എജൻസികളുടെ കസ്റ്റഡിയിലാണ്. പൊലീസും അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാൻ സൈന്യം വധിച്ചത്. ഇതിൽ ഒരാൾ ഇജാസാണെന്നാണ് ‌റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

രാമക്ഷേത്ര ഭൂമിപൂജയ്ക്ക് ആശംസയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയുെടയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്‍റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് വൈകീട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വഴികളും അയോധ്യയിലേയ്ക്ക്. എല്ലാ കണ്ണുകളും സരയൂ നദിക്കരയിലേയ്ക്ക്. തിങ്കളാഴ്ച്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയ്ക്കുള്ള 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. വേദിയിൽ പ്രധാനമന്ത്രിയെക്കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര…

Read More

എറണാകുളം: ഈ കൊറോണക്കാലത്തു ഷൂട്ടിംഗ് ആരംഭിച്ച് അവസാനിച്ച ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമ ‘ലവ് ‘ .കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അഞ്ചാം പാതിരയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ്.രജിഷ വിജയന്‍ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. റിപ്പോർട്ട് – കൃഷ്ണപ്രസാദ്‌

Read More

ബാംഗ്ലൂർ : കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു. മുന്‍പ് കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയും മണിപ്പാല്‍ ആശുപത്രിയിലാണുള്ളത്.

Read More

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ നാളെ നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും പ്രത്യേക ഇളവ് നൽകിയാണ് നാളെ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ നടത്തുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രാ൪ഥനയോടെയാണ് പ്രധാനമന്ത്രി ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. ശേഷം രാംലല്ല സന്ദ൪ശിക്കും. മരം കൊണ്ടും ഗ്ലാസുകൊണ്ടും നി൪മിച്ച രാംലല്ലയിൽ പുഷ്പാ൪ച്ചന നടത്തും. പ്രസാദം ഏറ്റുവാങ്ങും. മന്ത്രങ്ങൾ ഉരുവിട്ടാണ് മുഖ്യ ചടങ്ങായ ഭൂമിപൂജക്ക് തുടക്കമാവുക. വെള്ളി കൊണ്ട് നി൪മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടുക. ഇതിനായി ഇപ്പോൾ തന്നെ അയോധ്യ നഗരം പൂ൪ണ സജ്ജമാണ്. ഇന്ന് രാത്രിയോടെ നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും രാമായണ പാരായണം നടക്കും. മഞ്ഞയിൽ ചാലിച്ച നഗരം ദീപാലംകൃതമായിരിക്കും. കോവിഡ് പശ്ചാത്തലത്തിൽ…

Read More

ബി.കെ.എസ്.എഫ് . പെരുന്നാൾ ദിനങ്ങളിൽ വിവിധ അർഹതപ്പെട്ട തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ വിതരണം നടത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് മുഖേനെ സമർപ്പിച്ച ഫീനാ ഖേർ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷണ കിറ്റുകൾ ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ഡെസ്ക് ടീം ഭാരവാഹികൾ കർമ്മ സേവനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികൾക്ക് വരും ദിനങ്ങളിൽ ഇത്തരത്തിൽ വിതരണം നടത്തുന്നതാണന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു .

Read More