- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
കരിപ്പൂര്‍ വിമാനദുരന്തം; മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു
കോഴിക്കോട് :വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ച 17 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇവിടെയാണ് നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരാണ് സംഘത്തിലുള്ളത് അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. അപകടകാരണത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം മാത്രമെ എന്തെങ്കിലും പറയാനാകു എന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കി റിപ്പോർട്ട് കൃഷ്ണ പ്രസാദ്
കരിപ്പൂര്‍ വിമാനാപകടം: ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്
ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള ഓഫീസ്,അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ടി.അബ്ദുല്‍ ജലീലുമായോ തൊട്ടടുത്ത അല്‍ഹിന്ദ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് അല്‍ഹിന്ദ് ടൂര്‍സ്&ട്രാവല്‍സ് -കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ധീന്‍ അഹമ്മദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: യുഎഇ: 00971 565499687, ഇന്ത്യ: 0091 9446005859. അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.
ഇടുക്കി : മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ 22 ആയി. മണ്ണിനടിയില്‍ ഇനിയും 49 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ദുരന്ത സ്ഥലത്ത് മഴ മാറിനിന്നതിനാൽ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയര്‍ & റസ്‌ക്യൂ സ്‌പെഷ്യല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി. മൂന്നാര്‍ ആശുപത്രിയില്‍ പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കോലഞ്ചേരി മെഡിക്കന്‍ കോളജിലേക്കും മാറ്റി. കണ്ടെടുത്ത മൃതദേഹങ്ങള്‍ അടിമാലി…
മനാമ :വിമാനദുരന്തത്തിലും പ്രകൃതി ദുരന്തത്തിലുംജീവൻ നഷ്ടപ്പെട്ടവർക്ക് മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെപ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലായിട്ടും രാത്രി കോരിച്ചൊരിയുന്ന മഴയെത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും, രക്തം നൽകി സഹായിച്ചവർക്കുംമൈത്രി നന്ദി അറിയിച്ചു.
കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്ക് പറ്റി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോട് ആശുപത്രി അധികൃതർ ബില്ലടക്കാൻ ആവശ്യപ്പെട്ട് നിരന്തരം സമീപിക്കുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിൽ കഴിയുന്ന നന്നംമുക്ക് സ്വദേശി വട്ടപ്പറമ്പിൽ മൊയ്‌ദുട്ടിയുടെയും സഹയാത്രക്കാരാ മൂന്ന് പേരുടെയും തുടർ ചികിത്സകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്നലെ ഏതാനും ബില്ലുകൾ ഇവർ അടച്ചിരുന്നു. തുടർച്ചയായി വീണ്ടും ബില്ലുകൾ വന്നതോടെ ബന്ധുക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെടുമെന്ന പ്രതീയിലാണ് ബന്ധുക്കൾ.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം. മണി. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളില്‍ കനത്ത ജാഗ്രതയിലാണ്. ഇന്നു പുലര്‍ച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒന്‍പതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയര്‍ന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷന്‍ തമിഴ്‌നാടിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. വെള്ളിയാഴ്ച ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോള്‍ തന്നെ തീരവാസികള്‍ക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.
ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പെട്ടിമുടിയില്‍ നടക്കും.ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.18 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടേയും കൊറോണ പരിശോധന ഉടന്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കൊറോണ സാദ്ധ്യത ഏറെയുള്ള പ്രവാസികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതിനാല്‍തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാകണം എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുടെ വിവരങ്ങള്‍
കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുള്ളവര്‍ റബീഹ, എടപ്പാള്‍ സെയ്ഫുദ്ദീന്‍, കൊടുവള്ളി ശ്രീ മണികണ്ഠന്‍, പാലക്കാട് ഹരീന്ദ്രന്‍, തലശേരി ബഷീര്‍, വടക്കാഞ്ചേരി അജ്മല്‍ റോഷന്‍, നിലന്പൂര്‍ നിസാമുദ്ദീന്‍, മഞ്ചേരി ഷെരീഫ, തോട്ടുമുക്കം ഉമ്മുക്കുല്‍സു, കാടാന്പുഴ അഷ്‌റഫ്, കുറ്റ്യാടി മുഹമ്മദ് ഷഹീദ്, മലപ്പുറം അര്‍ജുന്‍, വടകര ജിബിന്‍, വടകര ഷാമില്‍ രേഷ്മ ഷംസുദ്ദീന്‍,വാഴക്കാട് മുഹമ്മദ് അബി സുധീര്‍ റോഷന്‍, നിലന്പൂര്‍ നിസാം, ചെന്പ്രശേരി ഹരീന്ദ്രന്‍, തലശേരി ഫൈസല്‍ ഫിദാന്‍ രേഷ്മ മുഹമ്മദ് ഷഹീം അബ്ദുള്‍ റഫീഖും കുടുംബവും മഞ്ചേരി മെഡി.കോളജിലുള്ളവര്‍ ഇസ്മയില്‍, വടകര ഉണ്ണി, താനൂര്‍ രവിശങ്കര്‍, പട്ടാമ്പി താര, ഏറ്റുമാനൂര്‍ അബ്ദുള്‍ കബീര്‍, ഗൂഡല്ലൂര്‍ അബ്ദുറഹ്മാന്‍ കുട്ടി, ചെട്ടിപ്പാട് ഫായിസ്, തിരൂര്‍ മൊയ്തൂട്ടി, പൊന്നാനി നദീറ, എടപ്പാള്‍ ഹംദാന്‍, കാടാമ്പുഴ ഹാദിറ, കാടാമ്പുഴ പ്രശാന്ത്, കോങ്ങാട് മറിയം(58) കോരമ്പയില്‍ ആശുപത്രിയിലേക്ക് മാറ്റി മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലുള്ളവർ റിനീഷ് (32) അമീന ഷെറിന്‍ (21) ഇന്‍ഷ (11) ഷഹല (21) അഹമ്മദ് (5) മുഫീദ (30)…
കോഴിക്കോട്: വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല എയർ ഇന്ത്യക്ക് അദ്ദേഹം. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ. വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിൽ നിന്ന് ‘സ്വോർഡ് ഓഫ് ഓണറോ’ടെ ടോപ്പറായിത്തന്നെ കോംബാറ്റ് എയർ പൈലറ്റ് പരിശീലവും പൂർത്തിയാക്കി 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ്ദീപക് വസന്ത് സാഠേ. ഇന്ത്യൻ എയർ ഫോഴ്‌സിലെ സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസിൽ…
