Author: News Desk

ആലുവ : ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ ആശ്വസിപ്പിക്കാൻ എന്ന തരത്തിൽ തോളിലും മറ്റും തലോടിയ ചെങ്ങമനാട് സ്വദേശിയും മുൻപഞ്ചായത്ത്‌ മെമ്പറുമായ 42 ക്കാരൻ രമേശൻ അറസ്റ്റിൽ. ആലുവ ചെങ്ങമനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരയാക്കിയ കേസിൽ ആണ് ഭാര്യയും മക്കളും ഉള്ള രമേശൻ പിടിയിൽ , സംഭവത്തിൽ ചെങ്ങമനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഇരയാക്കിയത്. ബസ് മിസ് ആയി പോയ കുട്ടിക്കരികിൽ എത്തിയ ഇയാൾ കുട്ടിയെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് ഇരയാക്കിയത്, ആദ്യം ഇയാളുടെ പ്രവർത്തികൾ മനസിലാകത്ത കുട്ടിയെ വീണ്ടുംവീണ്ടും ഇയാൾ കയറി പിടിക്കുകയിരുന്നു ,പിന്നാലെ കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് രമേശൻ പിടിയിൽ ആയതു.

Read More

കൊ​ച്ചി: പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം. എ​സ്കെ​എം ക​മ്പ​നി​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​സ​മ​യം ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. പെ​രു​മ്പാ​വൂ​ർ കൂ​വ​പ്പ​ടി​യി​ൽ രാ​വി​ലെ ആ​റോ​ടെയാണ് തീ പിടിച്ചത്. അ​ഗ്നി​ശ​മ​ന​യു​ടെ ആ​റു യൂ​ണി​റ്റു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അതേസമയം, നാ​ലു ദി​വ​സം മു​മ്പ് പെ​രു​മ്പാ​വൂ​രി​ലെ മ​റ്റൊ​രു പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

Read More

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ന്യൂയോർക്ക്: 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്. 2022 ഒക്‌ടോബറിന് ശേഷം കാന‍ഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറ്റവും കൂടുതലായതും ഈ സെപ്റ്റംബറിൽ തന്നെയാണ്. ഗുജറാത്തിൽ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും, അവർ യുഎസിലേക്ക് പ്രവേശിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു സോഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ കാനഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 2,327 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയതെങ്കിൽ സെപ്റ്റംബറിൽ ഇത് 3,059 ആയി വർധിച്ചു. ബോർഡറിൽ വെച്ച് പിടിയിലായ 8 കുട്ടികളിൽ നാല് കുട്ടികളോടൊപ്പം ആരും…

Read More

ബെംഗളുരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ടാറ്റ സുമോ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപമായിരുന്നു അപകടം. പുലര്‍ച്ചെയോടെയാണ് അപകടമുണ്ടാകുന്നത്. കര്‍ണാടക- ആന്ധ്രാ അതിര്‍ത്തിയിലുള്ള ബാഗേപള്ളിയില്‍ നിന്ന് ചിക്കബല്ലാപുരയിലേക്ക് വരികയായിരുന്ന കാര്‍, നിയന്ത്രണം വിട്ട് ടാങ്കറിന്റെ പിന്നിലിടിക്കുകയായിരുന്നു. കാറില്‍ 14 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.

Read More

ജയ്പുര്‍: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് റെയ്ഡ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസിലാണ് ഇ.ഡി. റെയ്ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. ഇതടക്കം ആറുസ്ഥലങ്ങളിലാണ് റെയ്ഡ്. മുന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്. ലക്ഷ്മണ്‍ഗഡില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്. ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് നേരിടുന്നത്. ജയ്പുരിലും സിര്‍കാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇതേ കേസില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷം രൂപയോളം പിടിച്ചെടുത്തിരുന്നു.

Read More

വാഷിങ്ടൻ∙ യുഎസിലെ മെയ്ൻ സംസ്ഥാനത്ത് ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. വെടിവയ്പ്പിൽ എണ്‍പതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. മുന്‍ സൈനികന്‍ റോബര്‍ട്ട് കാഡ് (40) എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനോരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 2019നു ശേഷം യുഎസില്‍ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ട വെടിവയ്പാണിത്. വീടുകളില്‍നിന്ന്് ആളുകള്‍ പുറത്തിറങ്ങരുതെന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രിയങ്കയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി ബി.ജെ.പി. നരേന്ദ്രമോദിയുടെ മതവിശ്വാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒക്ടോബര്‍ 20-ന് ദൗസയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ക്ഷേത്രത്തിന് മോദി നല്‍കിയ സംഭാവനയുടെ കവറില്‍ 21 രൂപ മാത്രമാണുണ്ടായിരുന്നതെന്നാണ് വാര്‍ത്തയില്‍ കണ്ടതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കവറില്‍ ഒന്നും ഉണ്ടാകില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇത് മോദിയുടെ സംഭാവനയുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ രാഷ്ട്രീയപരമായി നേരിടുകയാണ് കോണ്‍ഗ്രസെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിമാരായ ഹര്‍ദ്ദീപ് സിങ് പുരിയും അര്‍ജുന്‍ റാം മെഘ്വാളും പാര്‍ട്ടി നേതാക്കളായ അനില്‍ ബലുനി, ഓം പഥക് എന്നിവരുമാണ് കമ്മിഷനില്‍ പരാതി നല്‍കിയത്.

Read More

മനാമ: മലർവാടി ബാലസംഘം, ടീൻസ് ഇന്ത്യ സംയുക്തമായി മീഡിയാവൺ ചാനലുമായി സഹകരിച്ചു നടത്തുന്ന അറിവുത്സവമായ “ലിറ്റിൽ സ്കോളർ” ബഹ്‌റൈൻ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ടീൻസ് ഇന്ത്യ പ്രവർത്തകരായ ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, മീഡിയ വൺ ബഹ്‌റൈൻ എക്സിക്യൂട്ടീവ് ചെയർമാൻ സഈദ് റമദാൻ നദ്‌വി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, മലർവാടി കൺവീനർ ലൂന ഷഫീഖ്, ഫ്രന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രെസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മനാമ: “തിരു നബി (സ്വ) സ്നേഹം സമത്വം സഹിഷ്ണുത ” എന്ന ശീർഷകത്തിൽ സമസ്ത സൽമാനിയ ഏരിയ സംഘടിപ്പിച്ച ഇശ്ഖേ മദീന സ്നേഹ സംഗമം സമാപിച്ചു. പരിപാടിയുടെ ഭാഗമായിപതാക ഉയർത്തൽ മൗലിദ് പാരായണം മദ്രസാ വിദ്യാർഥികളുടെ സർഗ സംഗമം, ദഫ് പ്രദർശനം, അന്നദാനനം, സമ്മാനദാനം എന്നിവയും നടന്നു. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് നടന്ന പൊതു സമ്മേളനം പ്രസിഡൻ്റ് കെ.എം.എസ് മൗലവി പറവണ്ണയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര പ്രസിഡൻ്റ് വി.കെ കുഞ്ഞിമുഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു. ബഷീർ ദാരിമി ഉമ്മുൽഹസം പ്രമേയ പ്രഭാഷണം നിർവഹിച്ചു. കേന്ദ്ര നേതാക്കളായ ഹംസ അൻവരി മോളൂർ, എസ്.കെ. നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദു ലത്വീഫ് പയന്തോങ്ങ്, ശഹീം ദാരിമി, അബ്ദുൽ മജീദ് ചോലക്കോട്, തുടങ്ങിയവരും ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ, അലി ഫൈസി, മൗസൽ മൂപ്പൻ, വിവിധ ഏരിയ നേതാക്കളായ ഇസ്മാഈൽ ഉമ്മുൽ ഹസം, ശറഫുദ്ദീൻമാരായമംഗലം,…

Read More