- ഇന്ത്യൻ സ്കൂളിന് മികവിനുള്ള ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ
- ‘രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു’, വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം
- ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി
- ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ
- പയ്യന്നൂർ പൊലീസിൽ പരാതി നൽകി ഷിംജിത; ‘ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടു’; അന്വേഷണമാരംഭിച്ചതായി പൊലീസ്
- വിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
- മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
- ദിലീപിന്റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത
Author: News Desk
തിരുവനന്തപുരം: മാസപ്പടിയിൽ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ല. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം. വിജിലൻസിലടക്കം കൊടുത്ത കത്തുകളിൽ സർക്കാർ മറുപടി നൽകുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ കൃത്യമായ രേഖകൾ സമർപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല. നിർണായകമായ വിഷയങ്ങൾ ചോദിക്കുമ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണ്. ഇത് എം.എൽ.എയെന്ന നിലയിൽ എന്‍റെ അവകാശത്തിന്‍റെ ലംഘനം…
പത്തനംതിട്ട: പന്തളം ബിജെപി കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം. ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കൽ നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭവന പദ്ധതിക്കായി സ്ഥലം വാങ്ങിയതിന്റെ പേരിൽ പണം കൈപ്പറ്റി എന്നാണ് ആരോപണം. കോൺഗ്രസ് കൗൺസിലർ കെ.ആർ വിജയകുമാറാണ് സൗമ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ വനിതാ കൗൺസിലർ സൗമ്യ സന്തോഷ് ആരോപണം നിഷേധിച്ചു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസും , സിപിഐഎമ്മും.
പോലീസ് മർദ്ദനത്തിൽ 17 കാരന്റെ് നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പോലീസുകാർക്കെതിരെ കേസ്
കോട്ടയം: പോലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെ സംഭവത്തില്‍ പാലായില്‍ രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു. പെരുമ്പാവൂർ സ്വദേശി പാർത്ഥിവിന്റെ പരാതിയില്‍ ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വകുപ്പ്തല നടപടി പിന്നീടുണ്ടാവും. എസ്പി നൽകിയ റിപ്പോർട്ട് ഡിഐജിയുടെ പരിഗണനയിലാണ്. പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്നും കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറിയെന്നും പൊലീസ് ഉദ്യോഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.കഴിഞ്ഞ മാസം 29 തീയതി സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ പാലാ ്രടാഫിക് പോലീസ് ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം പാര്‍ത്ഥിവ് ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞായിരുന്നു എന്നും എറണാകുളത്തെ ആശുപത്രിയിലെത്തി പോലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നുമാണ് ഇക്കാര്യത്തില്‍ പോലീസിന്റെ വാദം. എന്നാൽ, പോലീസ് വാദങ്ങളെ തള്ളുന്ന റിപ്പോർട്ടായിരുന്നു എസ്പിയുടേത്. ഇതിനു…
ക്ഷീര വികസനമേഖല ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: പുത്തന്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിച്ച് ക്ഷീരമേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലടക്കം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരളീയത്തിന്റെ രണ്ടാം ദിനം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ‘കേരളത്തിലെ ക്ഷീര വികസനമേഖല’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പാലുല്‍പാദനത്തില്‍ 90% സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നമുക്ക് സാധിച്ചത് ആവശ്യമായ നയസമീപനങ്ങള്‍ സ്വീകരിച്ചതിലൂടെയാണ്. വിവിധ വകുപ്പുകളിലൂടെ കൂടുതല്‍ കര്‍ഷകരെ പശുവളര്‍ത്തല്‍ മേഖലയില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ശാസ്ത്രീയമായ പശു വളര്‍ത്തല്‍ രീതികള്‍ അവലംബിക്കാന്‍ സംസ്ഥാനത്തെ കര്‍ഷകരെ പരിശീലിപ്പിക്കുക, സംസ്ഥാനത്ത് ഗുണമേന്മയുള്ള പാല്‍ ലഭ്യമാക്കുക, പാല്‍ ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുക എന്നിവ പ്രധാനമാണ്. സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചുകൊണ്ട് പശു വളര്‍ത്തല്‍ മേഖല ശാക്തീകരിക്കാനും തീറ്റ വസ്തുക്കള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ശാസ്ത്രീയ പ്രജനനനയം നടപ്പാക്കിയതിലൂടെ പാല്‍ ഉല്‍പാദനവും കൂടി. പശുവളര്‍ത്തല്‍ മേഖലയില്‍…
പരാതിയുമായെത്തിയ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം; പന്തീരങ്കാവ് ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്പെൻഡ് ചെയ്തു. പാരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്ന പരാതിയിലാണ് നടപടി. എസ്ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ചതോടെ കമ്മിഷണർ വിഷയം അന്വേഷിക്കാൻ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ശേഷം എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെ സിറ്റി പൊലീസ് കമ്മീഷണർ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും സമാനമായ ചില പരാതികൾ ഉയർന്നതായി ആക്ഷേപമുണ്ട്.
തൊടുപുഴ: പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. യുവാവിന്റെ നിയമപോരാട്ടത്തെത്തുടർന്ന് യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം.വിനീതി (24)നെയാണ് ഡി.എൻ.എ. ഫലം വന്നപ്പോൾ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്. 2019 ഒക്ടോബർ 14-നാണ് വിനീതിന്റെ ജീവിതം മാറിമറിയുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പോലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിച്ചുവെന്ന് വിനീത് പറയുന്നു. പെൺകുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പോലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നുപറഞ്ഞ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു. വിനീത് ആറുതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതിനിടെ ഡി.എൻ.എ. ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ…
ലൈംഗികബന്ധം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മലപ്പുറത്ത് യുവതിയും സുഹൃത്തും പിടിയില്‍
മലപ്പുറം: തിരൂരങ്ങാടിയില്‍ പ്രണയം നടിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭിണി ആയെന്നും അബോര്‍ഷന്‍ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. വയനാട് സ്വദേശിയും കോട്ടക്കല്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. യുവതി ഇയാളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗര്‍ഭിണി ആയി അബോര്ഷന്‍ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ പരാതി നല്‍കുമെന്നും പറഞ്ഞാണ് യുവതി ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞദിവസം കൊളപ്പുറത്തെ ഹോട്ടലില്‍ വെച്ച് 50000 രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ബാക്കി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തു. ബാക്കി തുക നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ…
ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത; മണിപ്പുരുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിമർശനം
തൃശ്ശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ പറയുന്നു. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തിൽ രൂക്ഷവിമര്‍ശനം. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നതായി മുഖപത്രം പറയുന്നു. മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു. പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാ കോൺഗ്രസ് തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന് മുന്നിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പിയുടെ അപ്രഖ്യാപിത സ്ഥാനാർഥിയുടെ പ്രസ്താവന തങ്ങൾക്കു ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാർട്ടികൾ. സ്വന്തം പാർട്ടിക്ക് തൃശ്ശൂരിൽ പറ്റിയ ‘ആണുങ്ങൾ’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയിൽ ആണാകാൻ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ…
മനാമ: ഐ.സി.എഫിനു കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരഭമായ ഹാദിയ വുമണ്‍സ് അക്കാഡമിയുടെ ആറാം എഡിഷന് ഇന്ന് തുടക്കം. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഔപചാരിക ഉദ്ഘാടന സംഗമം മുഖദ്ദിമ ആത്മീയ വിചാരങ്ങളുടെ ആമുഖങ്ങള്‍ എന്ന പേരില്‍ ഇന്ന് (വെള്ളി) രാത്രി 6 മണിക്ക് ഹമദ് ടൗണ്‍ ഫാത്തിമ ശാക്കിര്‍ ഹാളില്‍ നടക്കും. പഠിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വുമണ്‍സ് അക്കാഡമി. പഠിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃത്വവും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നിവിടങ്ങളിലാണ് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി സ്റ്റോറി ടൈം, ക്വിസ് കാ ഖിസ്സ, റിവൈവ്, ചായ് കഹാനി, വിദാഅ്, മയ്യിത്ത്…
മനാമ: ബഹ്‌റൈനിലെ മനാമയിൽ ആരംഭിക്കുന്ന പുതിയ ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്‌കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്. https://youtu.be/4C8iWGhpPSY ദൈനംദിന ഗാർഹിക അവശ്യവസ്തുക്കൾ മുതൽ എല്ലാ പ്രായക്കാർക്കുമുള്ള ട്രെൻഡി വസ്ത്ര ഓപ്ഷനുകൾ വരെ ഇവിടെ ലഭ്യമാണ്. കളിപ്പാട്ടങ്ങളുടെ അസാധാരണ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ സ്റ്റേഷനറി സപ്ലൈകളും സജ്ജീകരിച്ചിട്ടുണ്ട്. 100 ഫിൽസ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ ലഭ്യമാകുക. പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ബഹ്‌റൈനിലെ ആദ്യത്തെ സംരംഭമാണ് ഇത്. അഷ്‌റഫ് മയഞ്ചേരി, ഡോ. അബ്ദുൽ സമദ്, മുസ്തഫ, നജീബ് തായാട്ടില്ലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
