മനാമ: ഐ.സി.എഫിനു കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരഭമായ ഹാദിയ വുമണ്‍സ് അക്കാഡമിയുടെ ആറാം എഡിഷന് ഇന്ന് തുടക്കം. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഔപചാരിക ഉദ്ഘാടന സംഗമം മുഖദ്ദിമ ആത്മീയ വിചാരങ്ങളുടെ ആമുഖങ്ങള്‍ എന്ന പേരില്‍ ഇന്ന് (വെള്ളി) രാത്രി 6 മണിക്ക് ഹമദ് ടൗണ്‍ ഫാത്തിമ ശാക്കിര്‍ ഹാളില്‍ നടക്കും.
പഠിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വുമണ്‍സ് അക്കാഡമി. പഠിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃത്വവും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നിവിടങ്ങളിലാണ് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
പരിപാടിയുടെ ഭാഗമായി സ്റ്റോറി ടൈം, ക്വിസ് കാ ഖിസ്സ, റിവൈവ്, ചായ് കഹാനി, വിദാഅ്, മയ്യിത്ത് പരിപാലന പരിശീലനം എന്നിവ നടക്കും. വിശദ വിവരങ്ങള്‍ക്ക് ഹാദിയ ഡയറക്ടര്‍ സിയാദ് വളപട്ടണവുമായി 39451495 എന്ന നമ്പറിൽ ബന്ധപ്പെടുക.