- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്നാഷണല് ഖുറാന് അവാര്ഡ്: ബഹ്റൈന് മൂന്നാം സ്ഥാനം
- നീന്തല് പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല് ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം
Author: News Desk
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവർക്ക് തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 34 സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങൾക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്.
നോലൻവില്ല: ടെക്സാസിലെ നോലൻവില്ലയിൽ ഉണ്ടായ വെടിവയ്പ്പിൽ യുഎസ് ആർമി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ സൈന്യത്തിൻ്റെയും നോളൻവില്ലെ പോലീസിൻ്റെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ 8:25 ഓടെ രണ്ട് സൈനികരും പോസ്റ്റിന് പുറത്തുള്ള സ്ഥലത്ത് തർക്കത്തിലേർപ്പെട്ടതായി നോലൻവില്ലിൻ്റെ പോലീസ് മേധാവി പറഞ്ഞു. ആർമിയുടെ ഒന്നാം കാൽവരി ഡിവിഷനിലെ സജീവ ഡ്യൂട്ടി സൈനികരാണ് ഇരുവരുമെന്ന് സൈനിക വക്താവ് അറിയിച്ചു. സൈനികരുടെ ഐഡൻ്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സൈനികരുടെ കുടുംബങ്ങളുമായി തങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഓസ്റ്റിന് വടക്ക് 70 മൈൽ അകലെയുള്ള നോളാൻവില്ലിലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനിലെ അംഗങ്ങൾ ആ അന്വേഷണത്തിൽ അവരെ സഹായിക്കും.
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മദ്രസ രക്ഷാധികാരി സുബൈർ എം.എം, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ , വൈസ് പ്രിൻസിപ്പൽമാരായ അഷ്റഫ് പി.എം, ജാസിർ പി.പി തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, യൂനുസ് സലിം, ഫസീല യൂനുസ്, ലുലു പറളി തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: ഇന്ത്യയുടെ 75 മത് റിപബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി ദേശീയപതാക ഉയർത്തി. വിവിധ മേഖലകളിൽ രാജ്യം പുരോഗതിയും വളർച്ചയും കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്നും 40 % ശതമാനത്തോളം ജനങ്ങൾ അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ദലിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പതിതാവസ്ഥയും ദൈന്യതയും ഇന്നും അപരിഹാര്യമായി തുടരുന്നു. മതേതരത്വവും നാനാത്വത്തിൽ ഏകത്വവും രൂക്ഷമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരുണത്തിൽ രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ശ്രമിക്കുകയും മതേതരത്വവും, ജനാധിപത്യവും, സമാധാനവും നിലനിർത്താനും മാനവികതയുടേയും സൗഹാർദത്തിന്റെയും കാവലാളായി മാറാനും ഓരോ പൗരന്മാരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലർവാടി കൂട്ടുകാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: സാംസ്കാരിക സംഘടനയായ ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂ ഇയർ ക്രിസ്തുമസ് ആഘോഷം ഫെബ്രുവരി 1 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി വി രാജപാണ്ട്യൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജിജോമോൻ മാത്യു പ്രോഗ്രാം കൺവീനറും വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ കോർഡിനേറ്റർമാരുമായുള്ള കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രംഗപട കലാകാരനും ചിത്രകാരനുമായ സുരേഷ് അയ്യമ്പിള്ളിക്ക് ബി എം എഫിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ വി രാജീവൻ സുരേഷ് അയ്യമ്പിള്ളിയുടെ പ്രവാസത്തെപ്പറ്റി അവലോകനം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസാ പ്രസംഗം നടത്തി. ട്രഷറർ ബബ്ന…
മനാമ: ബഹ്റൈനിൽ വാർഷിക ചെമ്മീൻ നിരോധനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ ആറുമാസക്കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ ആണ് ഇക്കാര്യം അറിയിച്ചത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ചെമ്മീൻ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ ചെമ്മീൻ പിടിക്കുകയോ വ്യാപാരം നടത്തുകയോ വിൽക്കുകയോ ചെയ്യുന്നതിന് അനുവാദമില്ല. നിരോധന കാലയളവിൽ വല, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചും നിർദ്ദിഷ്ട പ്രദേശങ്ങളിൽ ബോർഡ് ബോട്ടുകളിൽ ചെമ്മീൻ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിപണനത്തിനോ വിൽപ്പനയ്ക്കോ വേണ്ടി മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ചെമ്മീൻ പ്രദർശിപ്പിക്കാനും പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ചെമ്മീൻ പ്രജനന, വളർച്ച കാലമായതിനാലാണ് ആറു മാസം ഇവ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിലക്കുള്ളത്. ബഹ്റൈനിലെ ചെമ്മീൻ വ്യവസായത്തിന്റെ വികസനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും…
മനാമ: പവിഴദ്വീപിലെ തൃശ്ശൂർകാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബം (BTK) ക്രിസ്തുമസ് പുതുവത്സരാഘോഷവും 4-ാമത് വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ രീതിയിൽ ബഹ്റൈൻ കാൾട്ടൺ ഹോട്ടലിൽ വച്ച് നടത്തി. പരിപാടിയുടെ ഉത്ഘാടനം ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകരായ അമൽദേവ് , അർജ്ജുൻ ഇത്തിക്കാട്ട്, കേരള സമാജം എൻറർടൈൻമെൻ്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവർ ചടങ്ങിൽ വിശി ഷ്ടാതിഥികളായിരുന്നു. പാട്ട്, സിനിമാറ്റിക് ഡാൻസ്, കഥക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ ബഹ്റൈനിലെ ആദ്യത്തെ ലേഡീസ് മ്യൂസിക് ബാൻഡ് ആയ പിങ്ക് ബാംഗിൻ്റെ സംഗീത നിശയും സഹൃദയ പയ്യന്നൂർ നാടൻപാട്ട് സംഘം അവതരിപ്പിച്ച ഗംഭീര നാടൻ പാട്ടും കാണികൾക്ക് വേറിട്ടൊരു അനുഭൂതി പകർന്നു. ബി.ടി.കെ പ്രസിഡണ്ട് ജോഫി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം ആശംസിക്കുകയും ട്രഷറർ നീരജ് നാരായണൻ മുൻ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. ജോയിന്റ്…
തിരുവനന്തപുരം: പദ്മ പുരസ്കാര നിർണയത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്ന് പ്രതിപക്ഷ തോവ് വി.ഡി. സതീശൻ. മമ്മൂട്ടിയും, ശ്രീകുമാരൻ തമ്പിയും അർഹരായിരുന്നുവെന്നും എന്തുകൊണ്ട് അവർക്ക് നൽകിയില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു. ഇവരെ കൂടാതെ എഴുത്തുകാരായ ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എംഎൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എംവി പിള്ള, ദീപൻ ശിവരാമൻ, ഡോ. വിഎസ് വിജയൻ എന്നിവരെയും തഴഞ്ഞുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ…
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം കോളേജ് ആർട്ട് കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാബാദ് അൽഹിലാൽ ഹാളിൽ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കോളേജ് ആർട്ട് കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഫോർ പി എം എക്സിക്യൂട്ടീവ് എഡിറ്ററും പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ വർക്കിംഗ് ചെയർമാനുമായ പ്രദീപ് പുറവങ്കരയുടെ മോട്ടിവേഷൻ ക്ലാസ്സും റിപ്പബ്ലിക് ദിന സന്ദേശവും നൽകി. ചടങ്ങിൽ സാമൂഹിക പ്രവർത്തകയായ കാത്തു സച്ചിദേവ്, ആർട്ടിസ്റ്റായ സാംരാജ് തിരുവനന്തപുരം, കരകൗശാല വിദഗ്ധ മിനി സന്തോഷ് എന്നിവർ കുട്ടികളുടെ ആർട്ട് കൊളേജ് കോമ്പറ്റീഷൻ ജഡ്ജസ് ആയി പങ്കെടുത്തു. മൂന്ന് കാറ്റഗറിയിലായി നടത്തപ്പെട്ട പരിപാടിയിൽ ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ തലങ്ങളിൽ സമ്മാനദാനവും നൽകി. ഫസ്റ്റ് കാറ്റഗറി നിള ബിമേഷ്- ഒന്നാം സ്ഥാനം ആരുഷ് റിനീഷ്-രണ്ടാം സ്ഥാനം സിദ്ധാർത്ഥ് സിനു-മൂന്നാം സ്ഥാനം സെക്കന്റ് കാറ്റഗറി…
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് നടത്തിയ വിപുലമായ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഡോ. അമർജിത് കൗർ സന്ധു, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡണ്ടുമാരായ ആർ. പവിത്രൻ, ബെന്നി വർക്കി, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ, ഇന്ത്യൻ ക്ലബ് മുൻ പ്രസിഡണ്ട് കെ. എം ചെറിയാൻ, പാക്ട് ജനറൽ കോർഡിനേറ്റർ ജ്യോതി മേനോൻ, ഒ. ഐ. സി. സി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, സൽമാനുൽ ഫാരിസ്, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സെയ്യദ് ഹനീഫ്, അൻവർ ശൂരനാട്, ബ്ല്യ എം സി ചെയർമാൻ ദേവരാജൻ കെ. ജി, ഗ്ലോബൽ എൻ. എം. സി…