Author: Starvision News Desk

തൃശൂർ: കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽ വച്ച് സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി. അന്തിക്കാട് പൊലീസ് കസ്റ്റ‍ഡിയിലെടുത്ത രണ്ട് സിപിഎം പ്രവർത്തകർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ അന്തിക്കാട് സിഐ കരിക്ക് ഉപയോ​ഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ആഴ്ചയും സിഐക്കെതിരെ സമാന പരാതി ഉയർന്നിരുന്നു. ചാഴൂരിലെ സിപിഎം പ്രാദേശിക നേതാവിനെ കരിക്കു കൊണ്ടു മർദ്ദിച്ചുവെന്നാണ് പരാതി.

Read More

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഈ…

Read More

കുട്ടിക്കാനം: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്. ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read More

പെരുമ്പാവൂര്‍: കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള എട്ട് പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നും പോലീസ് പറഞ്ഞു. പെരുമ്പാവൂരില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നും പിടികൂടി. എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ…

Read More

കൊച്ചി: ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ സാധ്യമായ വിധത്തില്‍ പരമാവധി വിമാനസര്‍വീസുകള്‍ നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ അപ്രതീക്ഷിത സാഹചര്യം മൂലം ഞങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യം ലഘൂകരിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് ( വ്യാഴാഴ്ച-9.5.2024) 283 വിമാനസർവീസുകൾ നടത്തും. സാധ്യമായ എല്ലാ മാർ​ഗങ്ങളും ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 20 റൂട്ടുകളിൽ എയര്‍ ഇന്ത്യയും സര്‍വീസ് നടത്തും. എങ്കിലും ഇന്നത്തെ 85 ഫ്ലൈറ്റുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഫ്ലൈറ്റ് റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്യുന്നപക്ഷം +91 6360012345 എന്ന വാട്‌സ്ആപ്പ് നമ്പറിലോ airindiaexpress.com എന്ന മെയിൽ ഐഡിയിലോ യാതൊരു ഫീസും കൂടാതെ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. തുടര്‍ന്നും ജില്ലാ കലക്ടര്‍ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒപിയിലെ പരിശോധന നിര്‍ത്തിവെപ്പിച്ച് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. ഡോക്ടര്‍ വീട്ടിലെത്തുമ്പോള്‍ കലക്ടര്‍ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു…

Read More

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

Read More

വെഞ്ഞാറമൂട്: ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന ഡ്രൈവർമാർ മുങ്ങിയതിനാൽ വെഞ്ഞാറമൂട് ഡിപ്പോയിൽ മുടങ്ങിയത് നിരവധി സർവീസുകൾ. മികച്ച വരുമാനം ലഭിക്കുന്ന ബൈപ്പാസ് സർവീസുകൾ ഉൾപ്പടെ ആറുസർവീസുകളാണ് മുടങ്ങിയത്. അതിനാൽ വരുമാനത്തിൽ ഒരുലക്ഷം രൂപയോളം കുറയുമെന്നാണ് ഡിപ്പോ അധികൃതർ കേരള കൗമുദി ഓൺലൈനോട് പറഞ്ഞത്. നിലവിൽ പത്ത് ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ് ഇന്ന് ആറ് ഡ്രൈവർമാർ അനധികൃതമായി മുങ്ങിയത്. ഇവർക്ക് ലീവ് മാർക്കുചെയ്യുകയും .മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ അറിയിക്കുന്നത്. ജില്ലയിലെ തന്നെ മികച്ച വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് വെഞ്ഞാറമൂട്.ഇന്ന് രാവിലെയാണ് പരിശോധനയ്ക്ക് അധികൃതർ എത്തിയത്. ഫോൺവഴിയും മറ്റും വിവരം അറിഞ്ഞതോടെ ഡ്യൂട്ടിക്ക് എത്താതെ ഡ്രൈവർമാർ മുങ്ങുകയായിരുന്നു. പരിശോധനയിൽ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് വിധേയനായ ഒരാൾ പരാജയപ്പെട്ടെന്നും അറിയുന്നുണ്ട്.അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറി‌ഞ്ഞ്…

Read More

കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും പ്രതിഷേധ സമരങ്ങൾ നടന്നു. കോഴിക്കോട് മുക്കം ഡ്രൈവിംഗ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനമുണ്ടായി.ജില്ലകളിലെ ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെട്ടു. കോഴിക്കോട് ടെസ്റ്റ് നടക്കുന്ന ഏഴ് കേന്ദ്രങ്ങളാണുള്ളത്. ഇതിൽ പലയിലങ്ങളിലും ഇന്ന് ടെസ്റ്റ് നടന്നില്ല. മുക്കത്ത് ഡ്രൈംവിഗ് സ്‌കൂൾ ഇൻസ്‌ട്രക്ടേഴ്‌സ് ആന്റ് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെതന്നെ പ്രതിഷേധം തുടങ്ങി. ‌ കണ്ണൂർ തലശേശി സബ് ആർടിഒ ഓഫീസിന് മുന്നിലും ഇന്ന് പ്രതിഷേധ പ്രകടനം നടന്നു. ഡ്രൈവിംഗ് ഇൻസ്‌ട്രക്‌ടേഴ്‌സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. പരിഷ്‌കാരങ്ങളിൽ മാറ്റം വരുന്നതുവരെ അനിശ്ചിതകാലത്തേയ്ക്ക് സമരം തുടരുമെന്നാണ് സംയുക്ത സമരസമിതി അറിയിക്കുന്നത്.ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി സമരം തുടരുമ്പോൾ, ടെസ്റ്റ് എന്ന് പുനരാരംഭിക്കാനാവുമെന്ന് മോട്ടോർ വാഹന അധികൃതർക്കും നിശ്ചയമില്ല. പരിഹാരം കാണേണ്ട ഗതാഗത മന്ത്രി കെ.ബി.ഗണേശ്‌കുമാർ ഇന്തോനേഷ്യയിൽ ടൂറിലാണ്. ഒരാഴ്ചയ്ക്കുശേഷമേ മടങ്ങിയെത്തുകയുള്ളൂ.ആകെ…

Read More

തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.…

Read More