- ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി കൃഷ്ണൻ എന്ന മുത്തശ്ശി ഇല്ല
- ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളമെയ് 3 മുതല്‍ 5 വരെ കൊട്ടാരക്കരയില്‍സംഘാടക സമിതി രൂപീകരിച്ചു; ഡെലിഗേറ്റ് രജിസ്ട്രേഷന് ഏപ്രില്‍ 22 മുതല്‍
- കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം, അധ്യാപകനെ സർവീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം
- മദ്യപിച്ച് പട്രോളിംഗ് നടത്തി; ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ
- ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി ഏപ്രില്‍ 15ന് തുടങ്ങും
- കൊടുംചൂട്, കോണ്‍ഗ്രസ് കണ്‍വെന്‍ഷനിടെ പി. ചിദംബരം കുഴഞ്ഞുവീണു
- ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന് മുങ്ങിമരിച്ചു
- സി.ഇ.എം. 2025 സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി
Author: Starvision News Desk
ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻ്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ. ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ്റെ സ്മരണാർത്ഥമാണ് പുരസ്കാരം. വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻ്റെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി. ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ. ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ.കെ. രാധാകൃഷണൻ എന്നിവർക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം നേരത്തെ…
തിരുവനന്തപുരം: സി.പി.എമ്മുമായി ബന്ധപ്പെട്ട് പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സി.പി.ഐ. സെക്രട്ടറി ബിനോയ് വിശ്വം, എല്‍.ഡി.എഫിന് നേതൃത്വം നല്‍കാന്‍ സി.പി.എമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്നും മുന്നണി വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. സി.പി.എമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സി.പി.എം. പിരിച്ചുവിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് വഴിമാറിയുള്ള നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സി.പി.എം. ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സി.പി.എം. അണികള്‍ തീരുമാനിച്ചത്. നേതാക്കള്‍ പകര്‍ന്നുനല്‍കിയ അന്ധമായ കോണ്‍ഗ്രസ് വിരോധവും സ്വന്തം നേതാക്കള്‍ക്ക് ബി.ജെ.പി. നേതാക്കളോടുളള അടുപ്പവും സി.പി.എം. അണികളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് പാർട്ടിയുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും…
കൊച്ചി: സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയപ്പോൾ പലരും തന്നെ ബലിയാടാക്കി എന്നാണ് ഇടവേള ബാബു പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിനു മറുപടി പറഞ്ഞില്ല. ജനറൽ സെക്രട്ടറിയായിരുന്ന് അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. മറ്റുള്ളവരായിരുന്നു അതിനെതിരെ സംസാരിക്കേണ്ടിയിരുന്നതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ്…
കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈ ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂർ പറഞ്ഞു. സിപിഎം എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്നും കുറ്റപ്പെടുത്തി. മന്ത്രി ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള ബ്രാഞ്ച് അംഗത്തെ സി.പി.എം പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ. എരമരം സെന്‍ട്രല്‍ മേഖല കമ്മിറ്റി അംഗം കൂടിയാണ് സജേഷ്. അര്‍ജുന്‍ ആയങ്കി അടക്കമുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവര്‍ കൂടിയായ സജേഷിന് പാര്‍ട്ടി സംരക്ഷണമൊരുക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. എന്നാല്‍ അന്നൊന്നും സജീഷിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തിൽ സജേഷും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള സംഘം പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണം പൊട്ടിക്കാന്‍ എത്തിയിരുന്നു. ഇവിടെവെച്ച് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സജേഷിനെ പിടികൂടി. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടി നടപടി എടുത്തത്.
ആലപ്പുഴ: കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്എസ്എൽസി പാസാകാൻ 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ‘ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ അത് സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യം. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുളള ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ട്’- മന്ത്രി പറഞ്ഞു.
കൊച്ചി: പ്രമുഖ പ്രവാസി മലയാളിയും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ) ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവെച്ചു. ആദ്യചിത്രമായ ഒരു കെട്ടു കഥയിലൂടെ… ചിത്രീകരണം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. സവിതാ മനോജും നിര്‍മ്മാണ പങ്കാളിയാണ്. ദേശാടനപക്ഷികള്‍പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ റോഷന്‍ കോന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഏറെ സസ്പെന്‍സുകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ പുതുമയാണ്. നിര്‍മ്മാണത്തോടൊപ്പം തന്നെ ഇടത്തൊടി ഭാസ്ക്കരന്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. സിനിമയോടുള്ള പാഷനാണ് നിര്‍മ്മാണത്തിന് താന്‍ തയ്യാറാകുന്നതെന്ന് ഇടത്തൊടി ഭാസ്ക്കരന്‍ പ്രതികരിച്ചു. സിനിമ എനിക്ക് വളരെ ഇഷ്ടമുള്ള കലയാണ്. ചലച്ചിത്ര രംഗത്ത് ഞാന്‍ ഒരു പുതുമുഖമാണെങ്കിലും സിനിമാ മേഖലയില്‍ ഒട്ടേറെ സൗഹൃദങ്ങളും ബന്ധങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. നീനകുറുപ്പ്, ചെമ്പിൽ അശോകൻ,…
വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗൺ ബ്രാഞ്ചുമായി ചേർന്ന് അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.180 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബു സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോക്ടർ പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബിൻ സലിം ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ദീപക് തണൽ, രശ്മി അനൂപ്, ഹോസ്പിറ്റൽ ഹെഡ് പ്യാരേലാൽ,ഗോകുൽ കൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി ഏരിയ എസ്‌സിക്യൂട്ടീവ്മാരായ അനീഷ് പുഷ്പാംഗതൻ, സാരംഗ് രമേഷ് എന്നിവർ നേതൃത്വം നൽകി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഏരിയ വൈസ് പ്രസിഡന്റ് ഹരിദാസ് പള്ളിപ്പാട് നന്ദി അറിയിച്ചു.
മനാമ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കുടിയേറ്റങ്ങൾ വിപുലീകരിക്കാനും അഞ്ച് കുടിയേറ്റ താവളങ്ങൾ നിയമവിധേയമാക്കാനുമുള്ള ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിന്റെ തീരുമാനത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ തീരുമാനമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ൽ നിർണയിച്ച അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് മേഖലയിൽ സമഗ്രമായ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാർത്ഥം ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി സ്വരൂപ്പിച്ച തുക എൻ എസ് യു ഐ ജനറൽ സെക്രട്ടറിയും, മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റുമായ കെ എം. അഭിജിത്, ഐ വൈ സി സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ എന്നിവർ അത്തോളിയിൽ വെച്ച് ചേർന്ന ചടങ്ങിൽ കൈമാറി. ചടങ്ങിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം വൈസ് പ്രസിഡന്റ് വി ടി കെ ഷിജു എന്നിവർ സന്നിഹിതർ ആയിരുന്നു. ജീവകാരുണ്യ പ്രവർത്തനനങ്ങൾക്ക് ഐ വൈ സി സി ബഹ്‌റൈൻ എന്നും മുൻഗണന നൽകുന്ന പ്രവർത്തനങ്ങളുമായാണ് കഴിഞ്ഞ പതിനൊന്നു വർഷക്കാലവും മുന്നോട്ടു പോകുന്നത് എന്ന് ഐ വൈ സി സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ…