Author: Starvision News Desk

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി സജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്പെൻഡ് ചെയ്തത്. പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു നടപടി. പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചത്. കേസെടുത്ത ശേഷം രാഹുലിന് നോട്ടിസ് നൽകി പൊലീസ് പറഞ്ഞുവിട്ടു. പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനു പിന്നാലെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖ കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി. നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.

Read More

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുമായി ​ഗതാ​ഗതമന്ത്രി നടത്തിയ ചർച്ച വിജയം. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്കൂളുകാരുടെ ആവശ്യം. എന്നാൽ, കൂടിയാലോചിച്ച് വേണ്ട പരിഷ്കരണങ്ങൾ നടത്താൻ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസിൽ 40 ലൈസൻസ് ടെസ്റ്റുകൾ എന്നതിനു പകരം, ഒരു മോട്ടോർ വെഹിക്കിൾ ഓഫീസർ 40 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസർമാരുള്ള ഓഫീസുകളിൽ 80 ലൈസൻസുകൾ ഇത്തരത്തിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓരോ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും എത്ര ലേണേഴ്സ് ബാക്കിയുണ്ടെന്നുള്ള ലിസ്റ്റ് പരിശോധിക്കും. പെൻഡിങ് ഉള്ളയിടങ്ങളിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഉദ്യോ​ഗസ്ഥരെ നിയമിച്ച് പൂർത്തിയാകാനുള്ളവ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന പേടി വേണ്ടെന്നും മന്തി പറഞ്ഞു. ആറു മാസം കഴിഞ്ഞാൽ ഒരു ചെറിയ ഫീസ് ഈടാക്കി അത് ദീർഘിപ്പിക്കാൻ സാധിക്കും. രണ്ട് വശത്തും ക്ലച്ചും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള മഴ സാദ്ധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്16-05-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം19-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറംഎന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…

Read More

ദുബായ്: നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്രയിൽ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 19ന് മാത്രമേ ദുബായിൽ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് അദ്ദേഹം താമസിക്കുന്നത്.ഇന്ന് ദുബായിൽ നിന്നാണ് അദ്ദഹം മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തത്. സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിംഗപ്പൂർ യാത്ര വെട്ടിക്കുറയ്ക്കാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.കഴിഞ്ഞ ആഴ്ച കേരളത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. പരിഗണനാ വിഷയങ്ങൾ കുറവായിരുന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കാൻ ആവാത്തത്. ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കഴിയുമെങ്കിലും പെരുമാറ്റച്ചട്ടം ജൂൺ ആറുവരെ തുടരും.തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമർശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി…

Read More

ബെംഗളുരു: കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ യുവാവ് കുത്തിക്കൊന്നു. ഉറങ്ങിക്കിടന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപ്പെടുത്തിയത്. പ്രതി ഗീരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് ഗിരീഷ് പെൺകുട്ടിയുടെ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന അഞ്ജലിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി അതു നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണു പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായ കൃത്യം നടത്തിയത്. ഹുബ്ബള്ളിയിൽ കോൺഗ്രസ് നേതാവിന്റെ മകളും കോളജ് വിദ്യാർഥിയുമായ നേഹ ഹിരേമഠിന്റെ കൊലപാതകം നടന്ന് ആഴ്ചകൾക്കുള്ളിലാണ് അതേ നാട്ടിൽ വീണ്ടും ക്രൂരമായ കൊലപാതകം നടക്കുന്നത്.

Read More

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

Read More

മണ്ണാർക്കാട് (പാലക്കാട്): ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കൾ സൽജലിനെതിരെ തട്ടികയറുകയും മർദിക്കുകയുമായിരുന്നു. തടയാൻശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Read More

താമരശ്ശേരി: ഇരുപത്തിനാലുകാരിയായ ഗർഭിണി 4 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതിയിൽ അറിയിച്ചത്. അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടർന്നു നടത്തിയ ചർച്ചയിൽ താൻ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. 5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണിയാണ്. വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച…

Read More

മ​നാ​മ: 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി 16ന് ​മ​നാ​മ​യി​ൽ ന​ട​ക്കും. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി ന​ട​ക്കുന്നത്. മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​​ങ്കെ​ടു​ക്കും. അ​റ​ബ്​ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ ഉ​യ​ർ​ച്ച​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷ​വും സു​ഭി​ക്ഷ​മാ​യ ജീ​വി​ത​വും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, സ​മ്മേ​ള​ന​ത്തി​ന്റെ മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ല്ലാ​വ​രേ​യും ഉ​ച്ച​കോ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം സം​യു​ക്ത അ​റ​ബ് സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത…

Read More