Author: Starvision News Desk

മനാമ: മനാമ സൂഖിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഇന്ത്യക്കാരെ ചേർത്തു പിടിക്കുന്നതിനായി ബഹ്‌റൈനിലെ 65 ഓളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്നു. തീപിടുത്തബാധിതരെ സഹായിക്കാൻ ബഹ്‌റൈൻ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു. തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവർക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു. മനാമ സൂഖിലെ തീപിടത്ത ബാധിതരിൽ അർഹരായവർക്ക് ആക്‌ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക് യാത്ര കിറ്റുകളും, ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും, ഇതിനകം നൽകിയിട്ടുണ്ട്.

Read More

കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നൂറുകണക്കിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ദിവസങ്ങളോളം റദ്ദാക്കിയിരുന്നു. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. എങ്കിലും വിമാനം റദ്ദായതു മൂലം നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.

Read More

മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്തത്. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ 12.19നാണ് കേസ് റജിസ്റ്റർ ചെയ്തത്. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട്– പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് കേസ്. കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. കെ. എൽ-65-എ-2983 ആണ് മുഹമ്മദ് ഷാഫിയുടെ വണ്ടി നമ്പർ. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.

Read More

മലപ്പുറം: മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ. വള്ളിക്കുന്നിലും അത്താണിക്കലുമാണ് രോഗവ്യാപനമുണ്ടായത്. നേരത്തെ പോത്തുകല്ലിൽ വ്യാപനമുണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം കേസുകൾ കുറഞ്ഞുവന്നിരുന്നു. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥയില്ല. ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Read More

മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  “സമ്മർ ഡിലൈറ്റ് സീസൺ ടു”  എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല കേമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും. അറിയപ്പെടുന്ന പ്രാസംഗികൻ കൂടിയായ അദ്ദേഹത്തിന്റെ സെഷനുകൾ കുട്ടികൾക്ക് ഏറെ ഹൃദ്യമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ജുലൈ 7  മുതൽ ആഗസ്റ്റ് 14 വരെ സിഞ്ചിലുള്ള ഫ്രന്റ്‌സ് സെന്ററിൽ വെച്ചാണ് കേമ്പ് നടക്കുക.  കഴിഞ്ഞ വർഷം നടത്തിയ “സമ്മർ ഡിലൈറ്റ്” കുട്ടികളിലും രക്ഷിതാക്കളും ഏറെ സ്വീകാര്യത നേടിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും കേമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് കേമ്പിൽ പങ്കെടുക്കാൻ സാധിക്കുക. ജമാൽ കങ്ങരപ്പടിയെ കൂടാതെ മറ്റു മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസിസ്‌റ്റ്കൾ തുടങ്ങിയവരും വിത്യസ്ത വിഷയങ്ങൾ കൈകാര്യം…

Read More

മനാമ: ബഹ്‌റൈനിൽ ഉഷ്ണകാലത്ത്  ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കുള്ള നിരോധനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ തൊഴിലുടമകളുടെ പ്രതിബദ്ധത നിലനിർത്താനും ജോലിയുടെ പുരോഗതിയെ ബാധിക്കാത്ത വിധത്തിൽ ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെ എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കാനും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു. വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കണ്ടേതുണ്ട്. നിരോധനം നടപ്പാക്കുന്നത് പരശോധിക്കാൻ മന്ത്രാലയത്തിൻ്റെ പരിശോധനാ സംഘങ്ങൾ തൊഴിലിടങ്ങൾ സന്ദർശിക്കും. തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കും ചൂടേൽക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തമാക്കുന്ന ലഘുലേഖകൾ നൽകിക്കൊണ്ടുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് നിരോധനം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയതായി ഹുമൈദാൻ…

Read More

അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോവാന. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയും മറ്റ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ.

Read More

മനാമ: ബഹ്‌റൈൻ ഷിപ്പ് റിപ്പയറിംഗ് ആൻഡ് എൻജിനീയറിങ് കമ്പനി (ബാസ്റെക്) 60-ാം വാർഷികം ആഘോഷിച്ചു. ഗൾഫ് ഹോട്ടൽ കൺവെൻഷൻ സെൻ്ററിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ടിൻ്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായി സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരുന്നതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി, ഈ മേഖലയെ കൂടുതൽ വികസിപ്പിക്കുന്നതിന് രാജ്യം പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഘോഷത്തിൻ്റെ ഭാഗമായി ബാസ്റെക്കിൻ്റെ പുതിയ ലോഗോയും ബ്രാൻഡിംഗും പ്രകാശനം ചെയ്തു. കമ്പനിയുടെ പുതിയ ഫ്ലോട്ടിംഗ് ഡോക്ക് പ്രദർശിപ്പിക്കുകയുമുണ്ടായി. ഈ ചരിത്രനിമിഷം കമ്പനിയുടെ കുടുംബത്തിലെ ഓരോ അംഗത്തിനും, ഈ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയ എല്ലാവർക്കും അഭിമാനവും ബഹുമാനവും നൽകുന്നതാണെന്ന് ബോർഡ് ചെയർമാൻ…

Read More

പാരിസ്: ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനു തിരിച്ചടി. ഇന്നലെ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ മാക്രോണിന്‍റെ ടുഗതര്‍ അലയന്‍സ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഏജന്‍സികളുടെ പോള്‍ റിപ്പോര്‍ട്ട് പ്രകാരം മറൈന്‍ ലീ പെന്നിന്‍റെ തീവ്ര വലതുക്ഷപാര്‍ട്ടിയാണ് മുന്നില്‍. അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷമേ അന്തിമ ഫലം അറിയാനാവൂ. പ്രാഥമിക കണക്കുകള്‍ പ്രകാരം നാഷണല്‍ റാലിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യം 34 ശതമാനം വോട്ട് നേടി. ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന് 28.1 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. 20.3 ശതമാനം വോട്ടു കിട്ടിയ മക്രോണിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. 577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ജൂലൈ ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത നാഷണല്‍ റാലി പാര്‍ട്ടിക്കാണെന്നാണ് വിലയിരുത്തല്‍.…

Read More

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി. കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല. സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി  സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന.  ഭരണവിരുദ്ധ വികാരം പ്രകടമായി…

Read More