Author: Starvision News Desk

കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്‌വീട്ടിൽ സെബിൻ സ്റ്റീഫനാണ് എസ്.എച്ച്.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെനൽകിയില്ലെന്ന് എറണാകുളം സ്വദേശിനി നൽകിയ പരാതിയിലാണ് സ്റ്റേഷനിൽ എത്തിയത്. ഇത്രയുംപണം നൽകാനില്ലെന്നും തെളിവുകൾ നൽകാമെന്നും അറിയിച്ചെങ്കിലും സിവിൽ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇൻ ചാർജും ചേർന്ന് ഭീഷണിപ്പെടുത്തി. മർദ്ദിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി മൊഴിയുണ്ടെന്നും പണം നൽകിയില്ലെങ്കിൽ പീഡനക്കേസായി മാറ്റുമെന്നും എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയതായും പണമില്ലെന്ന് അറിയിച്ചതോടെ ഏഴ് ചെക്കിൽ ഒപ്പിട്ട് വാങ്ങിയതായും പരാതിയിൽ പറയുന്നു.

Read More

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയതിൽ അന്വേഷണം സ്വർണ്ണക്കടത്ത് ഹവാല സംഘങ്ങളിലേയ്ക്ക് . ഷാഫിയും ഷാഫിയെ തട്ടിക്കൊണ്ടുപോയവരും ഹവാല ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഐ ജിയും എസ്പിയുമടക്കമുളളവർ തമാരശേരി പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ തട്ടിക്കൊണ്ട് പോയ ഷാഫിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വടകര റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് ഹവാല ഇടപാടുകളാണ് തർക്കത്തിന് കാരണമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ഷാഫിക്ക് സൗദിയിൽ സ്വർക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ കൂട്ടാളികൾക്ക് ഷാഫി പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് ഇവരുടെ മൊഴി. ഇക്കാരണത്താലാണ് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശി സാലിയും കൂട്ടാളികളും ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടും അക്കാര്യം ഗൗരവമായെടുക്കാത്തതാണ് ഷാഫിയെ തട്ടിക്കൊണ്ട്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ബി.ജെ.പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ അക്രമിക്കണമെന്നാണെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാല് വര്‍ഷത്തിനിടെ 600-ഓളം പള്ളികളാണ് രാജ്യത്ത് അക്രമിക്കപ്പെട്ടത്. വൈദികരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read More

മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി ആ‌ർ പി സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.അതേസമയം,​ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി രണ്ട് യാത്രക്കാരിൽ നിന്നായി 1.60 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽനിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്ന് 1812 ഗ്രാം സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചി എയർ കസ്റ്റംസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1157.32 ഗ്രാം തൂക്കമുള്ള നാല് സ്വർണ ഗുളികകളും 654.79 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച…

Read More

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ ടൈറ്റിൽ റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അടുത്തിടെ ചിത്രത്തിന്റെ ഷെഡ്യൂൾ മോഹൻലാൽ രാജസ്ഥാനിൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഈസ്റ്റർ ആശംസയറിയിച്ചാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചിരിക്കുന്നത്. വരണ്ട ഒരു പ്രദേശത്ത് ഭീമാകാരമായ കാല്പാടുകളുള്ള ഒരു പോസ്റ്ററും മോഹൻലാൽ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Read More

ചേർപ്പ്: ചിറയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് മുംബയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു. പ്രതിയുമായി ട്രെയിൻ മാർഗമാണ് വരുന്നത്. മമ്മസ്രയിലത്ത് സഹാറിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ചിറയ്ക്കൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുലി(34) നെ ഇന്നലെയാണ് മുംബയ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകമായത്. ഗൾഫിൽ നിന്ന് വരുന്നതിനിടെ എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.കഴി‌ഞ്ഞ ഫെബ്രുവരി 18ന് രാത്രി വനിതാസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹാറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. പ്രതികളെ സഹായിച്ചവരടക്കം 14പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വനിതാ സുഹൃത്തിനെയടക്കം നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു. സദാചാര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.

Read More

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്. കുമ്പഴ സ്വദേശി സോഹില്‍ വി. സൈമണ്‍ എന്നയാളുടെ പരാതിയിന്മേൽ ഞായറാഴ്ച പത്തനംതിട്ട പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏബല്‍ ബാബുവിന്റെ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച അർധരാത്രി 11 മണിക്ക് ശേഷമായിരുന്നു പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി എന്നാണ് ലഭ്യമാകുന്ന വിവരം. പത്തനംതിട്ട ഓര്‍ത്തഡോക്‌സ് പള്ളിപ്പരിസരത്തായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും പോസ്റ്ററിലുണ്ട്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി കൂടിയായ വീണാ…

Read More

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവാണെന്ന് സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ബി ജെ പി ഭരണത്തിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ എൽ ഡി എഫിനെയും യു ഡി എഫിനെയും പോലെ ബി ജെ പിയ്ക്കും സാദ്ധ്യതയുണ്ട്.ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങൾ ബി ജെ പിയിൽ നിന്നുണ്ടാകുന്നുണ്ടെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.അന്താരാഷ്ട്ര തലത്തിൽ ലീഡർഷിപ്പ് വളർത്തിയെടുക്കാൻ മോദി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു.ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയിട്ടില്ലല്ലോ.മ്മ്യൂണിസ്റ്റ് സർക്കാരുമായി ഏറ്റുമുട്ടി ജയിക്കാനല്ല ശ്രമിക്കുന്നത്.മറിച്ച് നേതൃത്വപരമായ പ്രാഗൽഭ്യം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പെരുമ്പാവൂർ: വീട്ടിലെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരിച്ചു.ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (35)​ മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു.സംസാരത്തിനിടെ ഫോൺ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഇവർ അന്വേഷിച്ചെത്തിയപ്പോഴാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രെെവറായിരുന്നു മനീഷ്.ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ മകൾ: ആയില്യ

Read More

ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു https://youtu.be/NKA7a7isFDs?t=6

Read More