ചേർപ്പ്: ചിറയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് മുംബയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു. പ്രതിയുമായി ട്രെയിൻ മാർഗമാണ് വരുന്നത്. മമ്മസ്രയിലത്ത് സഹാറിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ചിറയ്ക്കൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുലി(34) നെ ഇന്നലെയാണ് മുംബയ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകമായത്. ഗൾഫിൽ നിന്ന് വരുന്നതിനിടെ എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രി വനിതാസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹാറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. പ്രതികളെ സഹായിച്ചവരടക്കം 14പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വനിതാ സുഹൃത്തിനെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സദാചാര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
