- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Starvision News Desk
താനൂര്‍ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു. തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ ലോറിക്കടിയില്‍പ്പെട്ട ബൈക്കിന് തീപ്പിടിക്കുകയും ബൈക്ക് യാത്രികന്‍ വെന്തുമരിക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും താനൂര്‍ അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. ഒരുകിലോമീറ്ററിനുള്ളില്‍ തന്നെ അഗ്നിരക്ഷാനിലയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ലോറിയുടെ ഡീസല്‍ടാങ്കിലേക്ക് തീ പടരുന്നതിന് മുന്‍പേ തീയണക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം ബൈക്ക് യാത്രികന് മാരകമായി പൊള്ളലേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തിരൂര്‍-കടലുണ്ടി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയം : മണിമലയിൽ സഹോദരന്മാരായ ജിസും ജിൻസും വാഹനാപകടത്തിൽ മരിക്കാൻ ഇടയായ കേസിൽ ജോസ് കെ. മാണി എം.പിയുടെ മകൻ കുഞ്ഞുമാണിയെ രക്ഷിക്കാൻ വഴിവിട്ട നീക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. വ്യാജമൊഴിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും രക്തപരിശോധന നടത്താതിരുന്നതുമടക്കം ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറയുന്നത്. ജില്ലാ പൊലീസ് മേധാവി അവധിയിലാണ്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്നയാളുടെ മൊഴി വ്യാജമായി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് 45 വയസുകാരനെന്നായിരുന്നു എഫ്.ഐ.ആർ. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതും കുഞ്ഞുമാണിയെ രക്ഷിക്കാനുള്ള പൊലീസ് തന്ത്രമായിരുന്നു. സംഭവം വിവാദമായപ്പോഴാണ് കുഞ്ഞുമാണിയെ പ്രതിയാക്കിയതും 24 മണിക്കൂറിന് ശേഷം രഹസ്യമായി അറസ്റ്റ് ചെയ്തതും. ഈ സാഹചര്യത്തിൽ രക്ത പരിശോധനയിൽ നിന്ന് ഒഴിവാകാനുമായി. വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച വരെ അവധിയിലാണ്. തിരിച്ചെത്തിയ ശേഷം നടപടികൾ കൈക്കൊള്ളും
ന്യൂഡല്‍ഹി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പിടിയില്‍. ഡല്‍ഹിയിലെ രണ്ടുവീടുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് ഇത്തവണ ഡല്‍ഹി പോലീസാണ് ബണ്ടിചോറിനെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ അഞ്ഞൂറുകിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയതെന്നും മോഷ്ടിച്ച കാറും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും ഇയാളില്‍നിന്ന് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. രാജ്യത്തെ വിവിധഭാഗങ്ങളിലായി 700-ഓളം മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോറിന്റെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്. സൂപ്പര്‍ചോര്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. കേരളത്തിലെ മോഷണക്കേസില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ബണ്ടിചോര്‍ ജയില്‍മോചിതനായത്. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് വീണ്ടും മോഷണം തുടരുകയായിരുന്നു. വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ രണ്ടിടങ്ങളില്‍ മോഷണം നടന്നത്. മൂന്ന് മൊബൈല്‍ഫോണുകള്‍, പഴ്‌സ്, രണ്ട് ലാപ്‌ടോപ്പുകള്‍, ബ്രാന്‍ഡഡ് ഷൂസുകള്‍, വാച്ച് എന്നിവയും മാരുതി ബലേനോ കാറുമാണ് ഒരുവീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്തുനിന്ന് അഞ്ച് ടി.വി.കളും സെറ്റ് ടോപ്പ് ബോക്‌സുകളും പ്രിന്ററും മോഷണം പോയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ രണ്ടിടങ്ങളിലെയും മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരാളാണെന്ന് പോലീസിന് വ്യക്തമായി.…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണം വിവാദമാകുന്നു. പുൽവാമ ഭീകരാക്രമണത്തിലെ വീഴ്‌ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്നും, പ്രധാനമന്ത്രിക്ക് ജമ്മു കാശ്‌മീരിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് സത്യപാൽ മാലിക്കിന്റെ ആരോപണം. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംഭവം വിവാദമാതോടെ പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്നാഥ് സിംഗ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ വേണ്ടി സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു.2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം നടക്കുമ്പോൾ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിൽ 40 ജവാൻമാരാണ് രക്തസാക്ഷികളായത്. പുൽവാമ…
കൊച്ചി: കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഒ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആഴമുള്ള കിണറിലാണ് ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറാണിത്. ബെന്നി ബെഹനാന് എംപി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആചരിക്കുന്നു. വിഷുപ്പുലരിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഇന്ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ നടന്നു. വിഷുക്കണിയുമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമെല്ലാം വീടുകളിൽ ആഘോഷം സജീവമാണ്.പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ വ്യാപാരസ്ഥാപനങ്ങളിലും. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. ചൈനീസ് പടക്കങ്ങൾക്കായിരുന്നു ഡിമാൻഡ്. സൂപ്പർ ഷോട്ടുകൾ, മയിൽ, ടിക് ടാക്, ഫാൻസി പടക്കങ്ങൾ തുടങ്ങിയവയായിരുന്നു വിപണിയിലെ താരം. കമ്പിത്തിരിയ്ക്ക് 20 മുതൽ 300 രൂപ വരെ, ഓലപ്പടക്കം 10 മുതൽ 200 രൂപ വരെ, ചൈനീസ് പടക്കം 300 മുതൽ 4000 രൂപ വരെ എന്നിങ്ങനെയായിരുന്നു വില. കണിവെള്ളരിയും, കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് നഗരത്തിലെത്തിയത്. ഹോട്ടലുകളിൽ ഇന്ന് ഇൻസ്റ്റന്റ് സദ്യയും, വിവിധ തരം പായസവും ഒരുക്കിയിട്ടുണ്ട്.
തൃശൂർ: അംബാനിയുടെയും അദാനിയുടെയും പണം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കില്ലെന്ന് സുരേഷ് ഗോപി. 64ാമത്തെ വയസിലും താൻ കഷ്ടപ്പെട്ട് സിനിമയിലഭിനയിച്ച് ഉണ്ടാക്കുന്ന കാശാണ് ജനങ്ങൾക്ക് നൽകുന്നതെന്നും, അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിമർശിക്കുന്നവരൊക്കെ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലാന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ കഴിയില്ല. പിന്നെ ഈ പണമെല്ലാം അദാനിയും അംബാനിയും കൊടുക്കുന്നതാണെന്ന് പലരും പറയുന്നുണ്ട്. തൽക്കാലം നിന്നെയൊക്കെ പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട അത്രയും ഗതികേട് എനിക്ക് വന്നിട്ടില്ല. എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോഴും ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിച്ചുണ്ടാക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത്…
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവുമാണ്. നിലവിൽ 49,622 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരണസംഖ്യ 5,31064 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 476 പേർക്ക് കൊവിഡ് വാക്സിൻ നൽകി.കോവിഡിന്റെ എക്‌സ് ബി.ബി.1.16 വകഭേദമാകാം നിലവിലെ വ്യാപനത്തിനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോഴിക്കോട്: കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍ എത്തി. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 24ന് കൊച്ചിയിലോ 25 ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്. രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന്…
കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്‌റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നതാണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കാരണമായത്.കോടനാട് ആന പരിശീലനകേന്ദ്രത്തിലേക്ക് തന്നെ ആനയെ മാറ്റണം എന്ന പഴയ ആവശ്യംതന്നെ സുപ്രീംകോടതിയിൽ കേരളം ആവർത്തിക്കുമെന്നാണ് സൂചന.നിലവിൽ അരികൊമ്പനെ കേരളത്തിൽ എവിടേക്ക് മാറ്റിയാലും പ്രതിഷേധമുയരും എന്നതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും. അതേസമയം പറമ്പിക്കുളത്തല്ലെങ്കിൽ അരിക്കൊമ്പനെ മാറ്റാനുള്ള മറ്റ് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷമിക്കുകയാണ്. നടപടികൾ ഇഴയുന്നതിനാൽ ഇനിയെന്തെന്നറിയാതെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ദൗത്യസംഘം ത്രിശങ്കുവിലാണ്.സംഘത്തിനായി ഇതുവരെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്.ഒരു മാസത്തോളമായി കുങ്കിയാനകളും ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്. വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവരുടെ പാപ്പാന്മാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും സ്ഥലത്ത് നിന്ന് വിട്ട് നിൽക്കാനായിട്ടില്ല. ഇതിനിടെ 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന…