Author: Starvision News Desk

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചു. അതിനാല്‍ എന്‍ടിഎ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുള്ളയും വിക്രംനാഥും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചുള്ള ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. വലിയ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി തന്നേ മതിയാകൂ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതേസമയം കൗണ്‍സലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും, പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Read More

പുതുച്ചേരി: റെഡ്ഡിപാളയത്ത് മാൻഹോളിൽനിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചു. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടുപേർ ചികിത്സയിലാണ്. രാവിലെ ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ മരിച്ചു. ഇവരുടെ ശബ്ദംകേട്ടെത്തിയ സമീപവാസിയായ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരണപ്പെടുകയായിരുന്നു. റെഡ്ഡിപാളയം മേഖലയിലെ വീടുകൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്ഡിപാളയം, പുതുന​ഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പുതുന​ഗർ മേഖലയിലുള്ളവർക്ക് ജാ​ഗ്രതാനിർദേശം നൽകി. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോ​ഗസ്ഥർ, ഫയർഫോഴ്സ്, മെഡിക്കൽ സംഘം എന്നിവർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Read More

ബെംഗളൂരു∙ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദർശനുമായി അടുപ്പമുള്ള നടിക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. തുടര്‍ന്ന് മൃദദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. മൈസൂരുവിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്.

Read More

കണ്ണൂർ: അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് അഗതി മന്ദിരത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

Read More

കണ്ണൂര്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകീട്ടു 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്‌ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

Read More

മനാമ: ബി എഫ് സി- കെസിഎ – സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഫ്രൈഡേ കോർട്ട് ടീം 5 വിക്കറ്റുകൾക്ക് ഷഹീൻ ഗ്രൂപ്പ്‌ – എ ടീമിനെ പരാജയപ്പെടുത്തി ടൂർണമെന്റ് ജേതാക്കളായി. സ്കോർ : ഷഹീൻ ഗ്രൂപ്പ്‌ ടീം -എ 26/5 ( 5 ഓവർ ) ഫ്രൈഡേ കോർട്ട് 30/1 ( 3.1 ഓവർ ) ഫ്രൈഡേ കോർട്ട് ടീമിന്റെ ഇമാൻ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു. അബു സാദ് ടീമിന്റെ സമീർ ബെസ്റ്റ് ബാറ്റർ പുരസ്കാരത്തിനും ഫ്രൈഡേ കോർട്ട് ടീമിന്റെ വകാസ് ബെസ്റ്റ് ബൗളർ പുരസ്കാരത്തിനും അർഹനായി. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ടൂർണ്ണമെന്റ് കൺവീനർ ആന്റോ ജോസഫ് , വൈസ് കൺവീനർമാരായ ജിതിൻ ജോസ്, ജോയൽ ജോസ്, ജിൻസ് ജോസഫ് , എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്. തുടർന്ന് നടന്ന അവാർഡ്…

Read More

ബഹ്‌റൈൻ കെ എസ് സി എ (എൻ എസ്സ് എസ്സ് ) സ്പീക്കേർസ് ഫോറം 50 ന്റെ നിറവിൽ. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേർസ് ഫോറം 50 -മത് അദ്ധ്യായം (വാങ്മയം 2024) പ്രൗഡ ഗംഭീരമായി ജൂൺ 06 2024 വൈകീട്ട് 7: 30 ന് ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ KSCA പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ മുഖ്യ അതിഥിയും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ പ്രഭാഷകനും ആയിരുന്നു.KSCA സ്പീക്കേർസ് ഫോറം കൺവീനർ അനിൽകുമാർ യു കെ സ്വാഗതം നിർവഹിച്ച ചടങ്ങിൽ, KSCA ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, KSCA സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ചു രാജേന്ദ്രൻ നായർ, സ്പീക്കേർസ് ഫോറം പ്രസിഡന്റ് ഷൈൻ നായർ, മുൻ സ്പീക്കേർസ് ഫോറം പ്രസിഡന്റ് രമ സന്തോഷ്, പ്രമുഖ…

Read More

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഫ് ബച്ചന്‍,ദീപിക പദുകോണ്‍,ശോഭന, ദിഷ പട്ടാണി തുടങ്ങിയവര്‍ എത്തുന്നു. ഭീകര വില്ലനായി ഒരു വൃദ്ധന്‍റെ രൂപഭാവത്തോടെ കമല്‍ഹാസന്‍ ട്രയിലറിനൊടുവില്‍ പ്രത്യക്ഷപ്പെടുന്നു. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 600 കോടി എന്ന വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ടീസറും മേകിംഗ് വീഡിയോയും പുറത്ത് വിട്ടിരുന്നു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍…

Read More

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.പി. സുനീറിനെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അബൂബക്കർ – പി.എൻ. ആയിഷ ദമ്പതികളുടെ മകനായി 1968ൽ മഞ്ചേരിയിലാണ് സുനീറിൻറെ ജനനം. ഭാര്യ ഷാഹിനയും രണ്ട് പെൺമക്കളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. വെളിയംകോട് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും, തൃശ്ശൂർ സെൻറ് അലോഷ്യസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശ്ശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസ കാലത്ത് രണ്ട് പ്രാവശ്യം കോഴിക്കോട് സർവ്വകലാശാല യൂണിയൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടർന്ന് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകനായി 1999ൽ പൊന്നാനി മണ്ഡലത്തിൽനിന്ന് ലോകസഭയിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004…

Read More

ഏതൻസ്: ബഹ്റൈൻ ഒളിമ്പിക് അക്കാദമിക്ക് ഇന്റർനാഷ്ണൽ ഒളിമ്പിക് അക്കാദമി അഥീന ഓണററി ഡിസ്റ്റിങ്ക്ഷൻ അവാർഡ് സമ്മാനിച്ചു. ഏതൻസിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ യുവജകാര്യ, കായിക സുപ്രീം കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്ട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയ്ക്ക് ഐ.ഒ.എ. പ്രസിഡന്റ് ഇസിദോറസ് കൗവലോസാണ് അവാർഡ് നൽകിയത്. ഏതൻസ് പ്രസിഡന്റ് കാതറിന സാകല്ലാറപ്പോലൗ, ബഹ്റൈൻ ജനറൽ സ്പോർട്ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ, ബി.ഒ.സി. സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More