Author: Starvision News Desk

ജയ്പുർ (രാജസ്ഥാന്‍): യു.എസ് വനിതയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണങ്ങൾ ആറ് കോടി രൂപയ്ക്ക് വിറ്റതായി പരാതി. ജയ്പുരിലെ ജോഹ്‌രി ബസാറിലെ ​ഗൗരവ് സോണി എന്ന വ്യക്തിയുടെ ​കടയിൽ നിന്നാണ് യു.എസ് പൗരയായ ചെറിഷ് വെള്ളി പൂശിയ ആഭരണങ്ങൾ ആറ് കോടി രൂപയ്ക്ക് വാങ്ങിയത്. സംഭവത്തിൽ, യു.എസ് എംബസിയുടെ നിർദേശപ്രകാരം ജയ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022-ൽ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് സോണിയെ ചെറിഷ് പരിചയപ്പെടുന്നത്. തുടർന്ന്, കൃത്രിമ ആഭരണമാണെന്ന് തിരിച്ചറിയാതെ ആറ് കോടി രൂപ പലപ്പോഴായി കൈമാറി. ഈ വർഷം ഏപ്രിലിൽ യു.എസ്സിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോളാണ് അമളി പറ്റിയ കാര്യം ചെറിഷ് തിരിച്ചറിയുന്നത്. തുടർന്ന്, ചെറിഷ് ഇന്ത്യയിലേക്ക് പറന്ന് ​ഗൗരവ് സോണിയെ നേരിട്ട് കണ്ട് കാര്യം ചോദിച്ചു. ഇയാൾ ഇക്കാര്യം നിഷേധിച്ചതോടെയാണ് അവർ പരാതി സമർപ്പിച്ചത്. യു.എസ് എംബസിയുടെ സഹായവും ഇക്കാര്യത്തിൽ അവർ തേടി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സോണിയും പിതാവ്…

Read More

നെയ്യാറ്റിന്‍കര: നാലു വയസ്സുള്ള ചെറുമകളെ പീഡിപ്പിച്ച കേസില്‍ 75-കാരനായ മുത്തശ്ശന് 96 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതിയാണ് തിരുവല്ല സ്വദേശിയെ ശിക്ഷിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിന്മേലാണ് ശിക്ഷാവിധി. പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ മകള്‍ പ്രതിയുടെ ഭാര്യയുമൊത്ത് ബാങ്കില്‍ പോയതിനിടെയായിരുന്നു ക്രൂരത. വീട്ടിലുണ്ടായിരുന്ന ചൊറുമകനെ പ്രതി കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞുവിട്ടു. വീട്ടിലെത്തി മകളെ കുളിപ്പിക്കുമ്പോഴാണ് പീഡനവിവരം അമ്മയോട് കുട്ടി പറയുന്നത്. തുടർന്ന്, തിരുവല്ലം പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട മുത്തശ്ശനായ പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്യവുംമാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളേയും 26 രേഖകളും ഹാജരാക്കി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വെള്ളറട കെ.എസ്.സന്തോഷ്‌കുമാര്‍ പ്രോകിസ്യൂഷന് വേണ്ടി…

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ്, അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ മാറ്റി നിര്‍ത്താനാണ് ജനം വോട്ടുചെയ്തത്. അത് ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. മഹാവിജയം നേടിയെന്ന് പറയുന്ന യുഡിഎഫിന് എങ്ങനെ വോട്ടുകുറഞ്ഞുവെന്ന് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍ എന്തുകൊണ്ട് ഹിമാചലിലും കര്‍ണാടകയിലും മുഖ്യമന്ത്രിമാര്‍ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോണ്‍ഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കൊടുക്കാമായിരുന്നില്ലേ? കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്നും പിണറായി വിജയന്‍ ചോദിച്ചു. ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞുപോയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണം എന്ന് പറയുന്നത് എന്ത്…

Read More

ലിലോങ്‌വേ: തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡന്‍റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേര തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.

Read More

തൃശൂര്‍: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

Read More

കോഴിക്കോട്: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഡ്രൈവര്‍ എടക്കര സ്വദേശി സല്‍മാന്റെ (29) ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്‌പെന്റ് ചെയ്യത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവറെയും ബസുടമ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഹൈദരാലിയെയും രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ. വിളിച്ചുവരുത്തിയിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്. ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്‌കൂളിനു മുന്നിലെ സീബ്രാ ലൈനില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം. കൊളത്തറ സ്വദേശി നിസാറിന്റെ മകള്‍ ഫാത്തിമ റിനയെയാണ് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിച്ചത്. വീട്ടിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഫാത്തിമ. ഇരുവശത്തും നോക്കി സീബ്രാ ലൈനിലൂടെ അതീവശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ കോഴിക്കോട്ടുനിന്ന് കാളികാവിലേക്കു പോകുകയായിരുന്ന ബസാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിലേക്കും തന്നെ ക്ഷണിച്ചിട്ടില്ലെന്നും തന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം? കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണം? കൊല്ലത്തുവച്ച് എനിക്കു നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഞാനില്ല. അക്രമ സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.” ഗവര്‍ണര്‍ പറഞ്ഞു. ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരും സംയുക്തമായി കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കും. ജൂലെ 7 മുതല്‍ ഓഗസ്റ്റ് 22 വരെ നടക്കുന്ന ക്യാമ്പില്‍ 3 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 3-6, 6-10, 10-14 എന്നിങ്ങനെ പ്രായാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പരിശീലനം. സര്‍ഗരചന, സംഗീതം, പ്രസംഗം, നാടകം, റോബോട്ടിക്‌സ്, നീന്തല്‍, കലാ- കരകൗശല പ്രവര്‍ത്തനം, ആത്മരക്ഷ, യോഗ, ധ്യാനം എന്നിവയില്‍ പരിശീലനം നല്‍കും. ഇന്ത്യയില്‍നിന്നുള്ള വിദഗ്ദ്ധരായ അദ്ധ്യാപകരായിരിക്കും ക്ലാസുകള്‍ നടത്തുക. ക്യാമ്പില്‍ ലഘുഭക്ഷണം നല്‍കുന്നതായിരിക്കും. അംഗങ്ങളുടെ കുട്ടികള്‍ക്ക് 50 ദിനാറും അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്ക് 60 ദിനാറുമാണ് ഫീസ് എന്നും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂര്‍ ഡയരക്ടര്‍ ഡോ. കവിത ബാജ്പായ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read More

മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദുൽ അദ്ഹ യോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുക ൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിന് വേണ്ടി വി.പി. അബ്ദു റസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു മെമ്പർമാർ: നസീർ പി കെ (പ്രോഗ്രാം സെക്രട്ടറി), സി.എം. അബ്ദു ലത്വീഫ് (റിഫ്രഷ്മെന്റ്), മുഹമ്മദ് കോയ (ട്രാൻസ്‌പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം, ദിൽഷാദ് (വോളന്റീർ), റഷീദ് മാഹി (മീഡിയ), സഹീൻ നിബ്രാസ് (പബ്ലിസിറ്റി), ഹംസ അമേത്ത് (ടെക്നിക്കൽ സപ്പോർട്ട്). ഗഫൂർ RA പാടൂർ (ലൈറ്റ് & സൗണ്ട്), സുഹാദ് ബിൻ സുബൈർ (വെന്യൂ), സലിം പാടൂർ (ക്യാമറ & റെക്കോർഡിങ്) എന്നിവരാണ്.

Read More

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചു. അതിനാല്‍ എന്‍ടിഎ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുള്ളയും വിക്രംനാഥും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചുള്ള ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. വലിയ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി തന്നേ മതിയാകൂ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതേസമയം കൗണ്‍സലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും, പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Read More