Author: Starvision News Desk

തൃശ്ശൂർ: വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ് – വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. ചാലിൽ വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സനീഷ് – വിശ്വനി ദമ്പനികൾക്ക് രണ്ടു മക്കളാണ്. മൂത്തമകൾ അടുത്ത വീട്ടിലേയ്ക്ക് അതിഥിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ട് കടത്തി വിട്ടശേഷം മുത്തകുട്ടി തിരികെ വന്നു. എന്നാൽ പിന്നീട് അതിഥിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Read More

കൊച്ചി: യാചകർ തമ്മിലുള്ള തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. തമിഴ്നാട് സ്വദേശിയായ സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 71 കാരനായ റോബിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ജോസ് ജം​ഗ്ഷനു സമീപത്ത് ഇന്ന് പുലർച്ചെ ആറരയോടാണ് സംഭവം നടന്നത്. തമിഴ്നാട് സ്വ​ദേശിയായ സാബുവും റോബിനും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ കഴിഞ്ഞ ​ദിവസവും വഴക്കിട്ടിരുന്നു.ഇന്ന് പുലർച്ചെ കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രകോപിതരാവുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. മൂന്നു തവണയാണ് സാബുവിനെ ഇയാൾ കുത്തിയത്. മരണം ഉറപ്പായതോടെ റോബിൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സാബുവിന്റെ മൃത​ദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല നടത്തിയ ശേഷം റോബിൻ ഉപേക്ഷിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

ആലപ്പുഴ:സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) നെയാണ് കാണാതായത്. നാട്ടിലെത്തിയ സോനു അവധി കഴിഞ്ഞ് ജൂലായ് ഒന്നിനാണ് നെടുമ്പാശേരിയില്‍ നിന്നും ആസാമിലേയ്‌ക്ക് വിമാനമാര്‍ഗം പോയത്. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായി വിവരമുണ്ട്. ജൂലായ് രണ്ടിന് രാവിലെ ഒമ്പത് മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി എട്ട് മണിയോടെ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യേണ്ട ഇയാളെ കുറിച്ച് വിവരമില്ലാതായതോടെ ഭാര്യ ഗീതുനാഥ് ഇന്നലെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

Read More

കൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. തന്നെ കേസിൽ നിന്ന് വിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹ‌ർജിയിലാണ് ഉത്തരവ്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുറ്റവിമുക്തയാക്കണമെന്ന് അഭ്യർത്ഥിച്ച് എക്‌സൈസിന്റെ വിജിലൻസ് വിഭാഗം തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഷീല നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഗുരുതര പൊരുത്തക്കേടുണ്ടെന്ന് ഷീലയുടെ അഭിഭാഷകനായ അഡ്വ.നിഫിൻ കരിം ചൂണ്ടിക്കാട്ടിയിരുന്നു. ഷീലയെ റോഡിൽ വച്ച് പിടികൂടിയതെന്നാണ് അറസ്റ്റ് ചെയ്ത വേളയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത് സ്റ്റാമ്പുകൾ പിടിച്ചത് സ്ഥാപനത്തിനകത്ത് നിന്നാണെന്നുമാണ്. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും. ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശനെ എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു. വ്യാജമായി കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം. ഷീലയുടെ…

Read More

കോട്ടയം: വാകത്താനം കൊട്ടാരത്തിൽ കടവ് റോഡിൽ കാർ മുങ്ങി. കൊടുരാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് ചങ്ങനാശ്ശേരി സ്വദേശി റിജോയുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ജില്ലയിൽ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ നാൽപ്പത്തിയെട്ട് കുടുംബങ്ങളിലെ 159 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നിരവധി മരങ്ങൾ കപുഴകി. കണ്ണൂർ ധർമ്മടത്ത് നിർമാണത്തിലിരുന്ന മതിൽ തകർന്നു. കാസർകോട് ഉപ്പള പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ ഇരിങ്ങാലക്കുടയിൽ മിന്നൽ ചുഴലിയുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടുവീണു. നിരവധി മരങ്ങൾ കടപുഴകി. മലപ്പുറത്ത് കടൽക്ഷോഭത്തെ തുടർന്ന് നാല് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 50ഓളം വീടുകളിൽ വെള്ളം…

Read More

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 32 കാരൻ വിവാഹം കഴിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു 17 കാരിയുമായുള്ള 32 കാരന്‍റെ വിവാഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ബാല വിവാഹത്തിന് ചെർപ്പുളശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരംഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 32 കാരൻ മണ്ണാർക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ബാലവിവാഹം നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലും പരിശോധന നടത്തി. വീട്ടിൽ നിന്നും പെണ്‍കുട്ടിയുടെ പ്രായം…

Read More

ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്. വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്‍ന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന് ശേഷം അറസ്റ്റിലായ ചിലമ്പരശന്‍ പോലീസിന് മൊഴി നല്‍കി.

Read More

കണ്ണൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും. ചെറുവത്തൂരിൽ നിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. പയ്യന്നൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ ബസിലുണ്ടായിരുന്ന തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായ അമൃത ഡ്യൂട്ടിയ്ക്ക് പോവുന്ന വഴിയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് അവർ നിർദേശിച്ചു. പിന്നാലെ മറ്റ് സ്റ്റോപ്പുകളിലൊന്നും നി‌ർത്താതെ ബസ് പരിയാരം മെഡിക്കൽ കോളേജിലെത്തിക്കുകയും രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കെ എസ് ആ‌ർ ടി സി ബസിലെ ഡ്രൈവർ പ്രമോദ് കുമാറിനും കണ്ടക്‌ടർ ഷിബുവിനും അമൃതയ്ക്കും അഭിനന്ദന പ്രവാഹങ്ങൾ നിറയുകയാണ്.

Read More

കണ്ണൂർ: തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന അതിതീവ്ര മഴയിൽ കൊല്ലം മുളളിക്കാട് ജംഗ്ഷന് സമീപം മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനിന്റെ മുകളിലേക്കാണ് കൂറ്റൻ മരം വീണത്. റോഡിന് സമീപത്തെ ഷെഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്തും സ്ഥിതി രൂക്ഷമാണ്. കടൽക്ഷോഭത്തെ തുടർന്ന് നാല് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 50ഓളം വീടുകളിൽ വെള്ളം കയറി. വയനാട് പൂതാടിയിലും വീട് ഭാ​ഗികമായി തകർന്നു. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം കുന്നത്തുകാലിലും വീടിന് മുകളിലേയ്ക്ക് മരം വീണു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിലും ഇടിഞ്ഞ് വീണു. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. 30 മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞ് വീണത്. അതേസമയം, വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.…

Read More

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച ബി ജെ പി നേതാവ് പിടിയിൽ. പർവേശ് ശുക്ല എന്നയാളാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. എസ്.സി, എസ്.ടി ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തിയാണ് ശുക്ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന പർവേശ് ശുക്ലയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് പൊലീസ് സിദ്ദി സ്വദേശിയായ ശുക്ലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയുടെ കൈവശം അനധികൃത സ്വത്തുക്കൾ ഉണ്ടെങ്കിൽ ബുൾഡോസർ പ്രയോഗം നടത്താൻ സർക്കാർ മടിക്കില്ലെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു. ശുക്ലയുടെ സ്വത്തുവിവരങ്ങളുടെ കണക്കുകൾ ശേഖരിക്കുകയാണെന്നും വൈകിട്ടോടെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി സിദ്ധി, എം എൽ എയും ബി ജെ പി…

Read More