- ബഹ്റൈൻ സ്വിമ്മിംഗ് അസോസിയേഷൻ 50-ാം വാർഷികം ആഘോഷിക്കും
- സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല; കോണ്‍ഗ്രസ് സമരസംഗമ വേദിയില്‍ റീല്‍സിനെ വിമര്‍ശിച്ച് എംകെ രാഘവന്
- മന്ത്രി സജി ചെറിയാൻ അങ്ങനെ പറയില്ലെന്ന് ആരോഗ്യമന്ത്രി; ‘കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നു’
- ഭീഷണിയുമായി ട്രംപ്, ശക്തമായി പ്രതികരിച്ച് ചൈന; മോദിയടക്കം പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി ട്രംപിനെ അസ്വസ്ഥനാക്കിയോ?
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു.
- ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രവി ജയിനിന് ബഹ്റൈനിലെ രാജസ്ഥാനി സമൂഹം യാത്രയയപ്പ് നൽകി
- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
Author: Starvision News Desk
ഇംഫാൽ: സി പി ഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാൽ പൊലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പൂർ സന്ദർശിച്ചിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ മൂന്നുപേരും നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബൻസിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്‌ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജീവനക്കാർ തന്നെയാണ് ബസിൽ നിന്ന് സ്റ്റിക്കർ നീക്കം ചെയ്തത്. പോൺ സൈറ്റിന്റേതായിരുന്നു സ്റ്റിക്കർ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചത്.
തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസെന്ന് മന്ത്രി ആന്റണി രാജു. മരിച്ചവരുടെ ബന്ധുക്കളോ പ്രദേശവാസികളോ അല്ല പ്രതിഷേധിച്ചതെന്ന് പിന്നീടാണ് മനസിലായത്. നാലോ അഞ്ചോ കോൺഗ്രസ് പ്രവർത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു സ്ത്രീയും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ പ്രതിഷേധിച്ചപ്പോൾ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാർ ഇടപെട്ടത്. അദാലത്തുകൾ നിർത്തിവച്ചാണ് അവിടെയെത്തിയതെന്നും തങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ സംഘർഷമുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളാരും തങ്ങളെ തടഞ്ഞിട്ടില്ലെന്നും, തങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ ഫിഷിംഗ് ഹാർബർ നിലവിൽ വന്നശേഷം വിവിധ അപകടങ്ങളിലായി ഇതുവരെ 61 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്‌തിരുന്നു. തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
മനാമ: രാജ്യത്തെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത് കെയർ ലുലു ഹൈപ്പർ മാർക്കറ്റ്.ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു. കോവിഡ് സമയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് ക്വാറൈന്റൻ സൗകര്യം ഒരുക്കി കൊടുത്തതും അൽ ഹിലാൽ ഗ്രൂപ്പായിരുന്നു. രണ്ട് സ്ഥാപനങ്ങൾ തമ്മിൽ നിരവധി പങ്കാളിത്ത പരിപാടികളും പത്ത് വർഷത്തെ കാലയളിവിൽ ഉണ്ടായിട്ടുണ്ടെന്ന് അൽ ഹിലാൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ കാലയളവിൽ അമ്പതിനായിരം ദിനാർ മൂല്യമുള്ള സൗജന്യ മെഡിക്കൽ വൗച്ചറുകൾ ലുലു ഉപഭോക്താക്കൾക്ക് നൽകിയതായും ഇത് സംബന്ധിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. https://youtu.be/CSJZdW2xWPo?t=130
കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സ്നേഹ നിലാവ് 2023″ വോയ്‌സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാര കൂട്ടായ്മയായ “അരങ്ങ് ആലപ്പിയുടെ” നേതൃത്വത്തിൽ ഒപ്പനയും മറ്റു വിവിധ കല പരിപാടികളും അംഗങ്ങൾ അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന സ്നേഹനിലാവ് 2023 സംഘടനയുടെ രക്ഷാധികാരിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ സോമൻബേബി ഉത്‌ഘാടനം ചെയ്തു പ്രോഗ്രാം കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ അനസ് റഹിം ഈദ് സന്ദേശം നൽകി,തുടർന്ന് മെമ്പർഷിപ് കാർഡിന്റെ വിതരണ ഉത്‌ഘാടനം വിവിധ ഏരിയ കമ്മിറ്റികൾക്ക് നൽകികൊണ്ട് ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം അജയകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരികൾ ആയ ഡോക്ടർ PV ചെറിയാൻ, അനിൽകുമാർ UK, ജിജു ജേക്കബ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ, പ്രോഗ്രാം സബ് കൺവീനർ സുമൻ സഫറുള്ള, വനിതാ വിഭാഗം സെക്രട്ടറി രശ്മി അനൂപ്…
പാലക്കാട്: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.
സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’റബ്ബർ ഉൾപ്പെടെ എല്ലാ കാർഷിക മേഖലയും വലിയ തകർച്ചയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം റോഡിലേയ്ക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് ഒരു നിർദേശവും മുന്നോട്ട് വയ്ക്കാനില്ല. വ്യാജ സർട്ടിഫിക്കറ്റും വ്യാജ കോഴ്സുകളും വ്യാജ പിഎച്ച്ഡിയുമൊക്കെയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദയനീയമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഫുൾ എപ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് അഡ്‌മിഷൻ കിട്ടാതെ വലയുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 3500 രൂപയുടെ കടമാണ്. കെഎസ്ആർടിസിയ്ക്കുണ്ടായ അതേ സ്ഥിതി സപ്ലൈക്കോയ്ക്കും ഉണ്ടാകാൻ പോവുകയാണ്. ‘- വി ഡി സതീശൻ പറഞ്ഞു. കെട്ടിട നിർമാണ…
തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ച തിരുവന്തപുരം മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ പ്രതിഷേധം. മന്ത്രിമാരെ തടയാൻ ശ്രമം ഉണ്ടായതോടെ അവർ അവിടെ നിന്ന് മടങ്ങി. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് തടഞ്ഞത്. ബോട്ട് മറിഞ്ഞ സംഭവത്തിൽ രക്ഷാപ്രവർത്തനം വെെകിയെന്നാരോപിച്ച് നാട്ടുകാർ മന്ത്രിമാർക്കു നേരെ കയർത്തു. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെന്നും ആക്ഷേപമുണ്ട്. മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്ന് മന്ത്രിമാർ വാർത്താകുറിപ്പിൽ അറിയിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
റിയാദ്∙ സൗദിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്.ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്.മണിയുടെ അമ്മാവനെയും കൂട്ടി സാമൂഹിക പ്രവര്‍ത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ സുഡാനി ഇടയന്റെ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന മണിയെ കണ്ടെത്തുകയായിരുന്നു. മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിഞ്ഞു.പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്ത് നിന്ന് തുറക്കാനാവില്ലെന്നായി. തൊഴിലുടമ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്‌പോൺസറുടെ അനുമതിയില്ലാതെ…