Author: Starvision News Desk

കൊല്ലം ∙ പാരിപ്പള്ളി– പരവൂർ റോഡിൽ പരവൂർ കോട്ടുവൻകോണം അംബിക മേയ്ക്കപ് ജംക്‌ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പരവൂർ നെടുങ്ങോലം പുന്നമുക്ക് സ്വദേശി ഡിവൈഎഫ്ഐ യൂണിറ്റ്പ്രസിഡന്റ് സുബിൻ (31), പാരിപ്പള്ളി മീനമ്പലം സ്വദേശി വിഘ്നേഷ് (23) എന്നിവരാണു മരിച്ചത്. ഇന്നലെഅർധരാത്രിയാണ് അപകടം.

Read More

ചെന്നൈ∙ സേലത്ത് യുവതി ബസ് ഇടിച്ചുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അപകടത്തിൽ മരിച്ചാൽ കുട്ടികൾക്ക് കോളജ് ഫീസ് അടയ്ക്കാനാവശ്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ്ആത്മഹത്യയ്ക്ക് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു.സേലം കലക്ടറേറ്റിലെ താത്കാലിക ശുചീകരണ ജീവനക്കാരിയായ പാപ്പാത്തിയാണ് (39) മരിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പാപ്പാത്തി പെട്ടെന്ന് ഓടുന്ന ബസിന്റെ മുന്നിലേക്കു കയറുകയായിരുന്നു.പാപ്പാത്തി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കഴിഞ്ഞ മാസം അവസാനമാണ് അപകടമുണ്ടായത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയാണെന്നു തെളിഞ്ഞത്.പാപ്പാത്തിയുടെ മകൾ അവസാന വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ്. മകൻ പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഇവരെ, അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

Read More

മനാമ: എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രിയെന്ന്. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രൻ്റ്സ് നേതാക്കൾ അറിയിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരാൻ സമൂഹത്തിന് സാധിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നതായും അനുസ്‌മരിച്ചു

Read More

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് മുഹറഖ് മലയാളി സമാജം, പൊതു ജീവിതത്തിന്റെ പൂർണ്ണ സമയവും ജനങ്ങൾക്ക് ഒപ്പം നിന്ന് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ജീവിച്ച നേതാവ് ആയിരുന്നു അദ്ദേഹം, മുഖ്യമന്ത്രി ആയപ്പോൾ ജന സമ്പർക്ക പരിപാടി എന്ന പരിപാടി നടത്തി ഉമ്മൻ ചാണ്ടി ശൈലി ഭരണത്തിലും കൊണ്ട് വന്നു നിരവധിപേർക്ക് ആശ്വാസം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു, രാഷ്ട്രീയ ഭേധമന്യേ ഏവർക്കും പ്രിയങ്കരനയ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടം ആണെന്നും അനുശോചന കുറിപ്പിൽ മുഹറഖ്…

Read More

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെയാണെന്ന് നടന്‍ മോഹന്‍ലാല്‍.  സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍, വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’ – മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More

മ​നാ​മ: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ വൻ മു​ന്നേ​റ്റം ആണ് നടത്തിയത് ഈ മുന്നേറ്റം രാജ്യത്തിന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി​സ​ഭായോ​ഗം വി​ല​യി​രു​ത്തി.ബ്രി​ട്ട​ൻ, കോ​മ​ൺ​വെ​ൽ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ ഏ​റെ മു​ന്നേ​റി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യിട്ടു​ള്ള​ത്.രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ഭ​ര​ണ​കാ​ല​​ത്ത്​ രാ​ജ്യം മ​നു​ഷ്യാ​വ​കാ​ശ​മേ​ഖ​ല​യി​ൽ നേ​ട്ടം കൈ​വ​രി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. ഹി​ജ്​​റപു​തു​വ​ർ​ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Read More

തിരുവനന്തപുരം: ഒരു രാഷ്ട്രീയ നേതാവോ മുൻമുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല എനിക്ക് ഉമ്മൻചാണ്ടി സാർ. എൻ്റെ ജ്യേഷ്ഠസഹോദരനായിരുന്നുവെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.എൻ്റെ പിതാവിനോടുള്ള സ്നേഹബഹുമാനങ്ങൾ എന്നോടുള്ള വാൽസല്യമായിട്ടായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഒരു പൊതുപ്രവർത്തകൻ ആരായിരിക്കണം എന്ന ചോദ്യത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ക്ലാസിക് എക്സാമ്പിൾ ആയിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച ഉമ്മൻചാണ്ടി സാറിനെ രോഗാതുരനായ ശേഷമുള്ള ഏകാന്തവാസം അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിച്ചിരുന്നു. ജനങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ശക്തി. ജനക്കൂട്ടത്തിനോട് എത്ര മണിക്കൂർ ഇടപഴകിയാലും ക്ഷീണമറിയാത്ത പ്രതിഭാസം. തന്നെ കാണാനെത്തുന്ന അവസാനത്തെയാളുടെ പ്രശ്നത്തിനും പരിഹാരം കാണുകയെന്നത് മാത്രമായിരുന്നു ഈ ജീവിതത്തിലെ അദ്ദേഹത്തിൻ്റെ ഏക പിടിവാശി. ലോകത്ത് ഏത് പ്രശ്നത്തിനും അദ്ദേഹത്തിനടുക്കൽ പരിഹാരമുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ഇറാഖിൽ അകപ്പെട്ടുപോയ മലയാളി നഴ്സുമാരെ തിരിച്ചെത്തിച്ചതടക്കം ഉമ്മൻചാണ്ടി സാറിൻ്റെ ക്രൈസിസ് മാനേജ്മെൻ്റ് വൈഭവം കേരളം കണ്ട എത്രയെത്ര അവസരങ്ങൾ… ഞാൻ മന്ത്രിയായിരുന്ന കാലത്ത് എനിക്ക് പരിഹരിക്കാനാകാത്ത എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഓടിയെത്തുക ഉമ്മൻചാണ്ടി സാറിനടുത്തേക്കായിരുന്നു. ഏത്…

Read More

മുംബൈ :രാജ്യത്ത് മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമാണ് ലക്ഷ്യമെന്നും അജ്ഞാതന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുംബൈ പോലീസിന് ഫോണിലൂടെയാണ് ഭീഷണിയെത്തിയത്. സംഭവത്തിന് പിന്നാലെ ഐപിസി സെക്ഷന്‍ 509 (2) പ്രകാരം അജ്ഞാതനെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു.നേരത്തെ ജൂലൈ 12 നും മുംബൈ പോലീസിന് ഒരു അജ്ഞാതനില്‍ നിന്ന് 26/11 ന് സമാനമായ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോള്‍ ലഭിച്ചിരുന്നു. നാല് മക്കളുമായി പാകിസ്ഥാനില്‍ നിന്ന് ഒളിച്ചോടി നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. സീമ സ്വന്തം നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ ആക്രമണം നടത്തുമെന്ന് വിളിച്ചയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജഭീഷണിയാണെന്ന് വ്യക്തമാക്കിയ മുംബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Read More

ക​ള​മ​ശ്ശേ​രി: ത​ർ​ക്ക​ത്തി​നി​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.​ലൂ​ർ കു​റ്റി​ക്കാ​ട്ടു​ക​ര അ​ലു​പു​രം അ​മ്പ​ല​പ​റ​മ്പ് വീ​ട്ടി​ൽ സു​ധാ​ക​ര​നെ​യാ​ണ് (56) ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​ണ് പാ​താ​ളം സാ​ൾ​ട്ട് ആ​ൻ​ഡ്​ പെ​പ്പ​ർ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം മൈ​നാ​ഗ​പ്പി​ള്ളി മു​ഹ്സി​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്മാ​ന്​ (46) വെ​ട്ടേ​റ്റ​ത്.ഹോ​ട്ട​ലു​ട​മ ജോ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സു​ധാ​ക​ര​ൻ വെ​ട്ടു​ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ്​ മു​ജീ​ബ്​​റ​ഹ്​​മാ​ന് വെ​ട്ടേ​റ്റ​ത്.

Read More

ദില്ലി : എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സിബിഐ ആവശ്യപ്രകാരമാണ് ഇത്തവണ കേസ് മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി…

Read More