Trending
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
- ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
- മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവ്
- മനുഷ്യക്കടത്തു നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ദിനാർ പിഴയും
Author: Starvision News Desk
ന്യൂഡൽഹി: എയർലെെൻ പെെലറ്റിനെയും ഭർത്താവിനെയും വീട്ടിൽ നിന്ന് ഇറക്കി റോഡിലിട്ട് മർദിച്ച് നാട്ടുകാർ. പത്ത് വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് നാട്ടുകാർ പെെലറ്റിനെയും ഭർത്താവിനെയും മർദിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പെെലറ്റ് അവരുടെ യൂണിഫോമിലുള്ളപ്പോഴാണ് നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ പെെലറ്റിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന് സ്ത്രീകൾ മർദ്ദിക്കുന്നത് കാണാം. ഭർത്താവിനെയും മർദിക്കുന്നുണ്ട്.രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മറിയാമ്മ ഉമ്മൻ കത്ത് നൽകിയത്.എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അർബുദത്തിന് ചികിത്സയിലിരിക്കെ, ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം 4.30 ഒാടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അന്ത്യ സമയത്ത് ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ, ചാണ്ടി, അച്ചു എന്നിവരും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ…
ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ യുവവ്യവസായി പാമ്പ് കടിയേറ്റ് മരിച്ച സംഭവം പെണ്‍സുഹൃത്തും കൂട്ടാളികളും ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍സുഹൃത്ത് അടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളിലൊരാളായ പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്ത് ഉള്‍പ്പെടെയുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഹല്‍ദ്വാനിയിലെ വ്യവസായിയായ അങ്കിത് ചൗഹാനെ ജൂലായ് 15-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കാലില്‍ പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. എന്നാല്‍, മരണത്തില്‍ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്. ദീര്‍ഘകാലമായി അങ്കിതിന്റെ പെണ്‍സുഹൃത്തായ ഡോളിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യവസായിയായ അങ്കിതും ഡോളിയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ യുവതി നിരവധിതവണ അങ്കിതിനെ ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. അടുത്തിടെ അങ്കിതുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു.…
ഭോപ്പാൽ: ഭാര്യയെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ച പരാതി ലഭിച്ചതിനെ തുടർന്നാണ് 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിസാരമായ തർക്കത്തിന്റെ പേരിൽ ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിൽ പറയുന്നത്. യുവതിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നും ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസിൽ പരാതി നൽകാതിരുന്നത്. ഭർത്താവിനെ ‘നീ’ എന്ന് വിളിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം മർദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മർദനം തുടർന്നു. പിന്നീട് മൂത്രം കുടിക്കാൻ നിർബന്ധിപ്പിച്ചു. പ്രാണ ഭയത്താൽ മതിൽചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും തന്നെ കൊല്ലാനായി കത്തിയുമായി ഭർത്താവ് പിന്തുടർന്നതായും പരാതിയിലുണ്ട്.
മനാമ:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്റൈൻ അനുശോചനം രേഖപെടുത്തി. ജനങ്ങൾക്കിടയിൽ വേർതിരിവുകളില്ലാതെ പ്രവർത്തിക്കാനും സാധാരണക്കാർക്കിടയിൽ ഏറ്റവും ജനകീയനായി മരണം വരെ നിലനിൽക്കാനും അദ്ദേഹത്തിന് സാധിച്ചത് രാഷ്ട്രീയ വേർതിരിവുകളില്ലാതെ ജനനന്മക്കായി പ്രവർത്തിച്ചത് കൊണ്ടാണ്.അര നൂറ്റാണ്ടിലേറെക്കാലം നിയമസഭാ സാമാജികനായും പൊതുപ്രവർത്തകനായും കേരളസമൂഹത്തിൽ നിറഞ്ഞു നിന്ന ഉമ്മൻചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം ആണെന്നു നിറക്കൂട്ട് പ്രവാസി കൂട്ടായ്മ വാർത്താകുറിപ്പിൽ അറിയിച്ചു
മട്ടന്നൂര്‍∙ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു.കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി എടുക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാര്‍ഥിയെ കരയ്ക്കെടുത്ത് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ പകല്‍ മൂന്നരയോടെ മരിച്ചു.വേങ്ങാടെ വി.വി.ബാബുവിന്റെയും കെ.കെ.നിഷയുടെയും മകനാണ്. കല്ലൂര്‍ യുപി സ്കൂള്‍ വിദ്യാര്‍ഥി ഭരത് കൃഷ്ണയാണ് ഏക സഹോദരന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധന്‍ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.
മനാമ : സ്ത്രീകൾക്കുള്ള പ്രതിവാര ക്ലാസ്സുകൾക്ക് തുടക്കമായതായി റയ്യാൻ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും മഗ്രിബ് നമസ്കാരത്തിന് ശേഷം റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന ക്ലാസ്സിന് ഉസ്താദ് സി.ടി. യഹ്യ നേതൃത്വം നൽകും.അദ്ധ്യായം “അൽ അഹ്ഖാഫ്” കൊണ്ട് ആരംഭിക്കുന്ന ക്ലാസ്സിലേക്ക് വിദ്യാർത്ഥികൾ കൃത്യം സമയം പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3387 7234 , 3224 6430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. https://youtu.be/maQvZ6oF3Rs?t=170
ചെന്നൈ∙ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽനിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. മകനും എംപിയുമായ ഗൗതം സിങ്കമണിയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി. 13 ലക്ഷം രൂപയുടെ ബ്രിട്ടിഷ് പൗണ്ടും നിരവധി രേഖകളും പിടിച്ചെടുത്തു. 41.9 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചുവെന്നും ഇഡി അറിയിച്ചു.കെ. പൊന്മുടിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്നു പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ജനങ്ങള്‍ക്കിടയില്‍ നില്ക്കാന് ആഗ്രഹിച്ച ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചും അടുത്ത വ്യക്തിബന്ധം സൂക്ഷിച്ച സുഹൃത്തിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ മമ്മൂട്ടി.പ്രിയ നേതാവിനെക്കുറിച്ച് മമ്മൂട്ടിയുടെ കുറിപ്പ് സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു. ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ട് ഒപ്പം നടന്നു .ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടൻ്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്ത് നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം.
വടക്കാഞ്ചേരി : റബ്ബർ തോട്ടത്തിൽ നിന്ന് ആനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പട്ടിമറ്റം മുഴുവന്നൂര്‍ വിനയനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഴിച്ചുമൂടിയ കാട്ടാനയുടെ കൊമ്പ് കടത്തിയത് രണ്ടുദിവസം വൈകിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആനയുടെ ഒരു കൊമ്പ് ഭാഗികമായി മുറിച്ചെടുത്ത അഖില്‍ മോഹന്‍ അന്ന് വനമേഖലയോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ ഇത് ഒളിപ്പിച്ചിരുന്നു. അഖിലിനോടൊപ്പം വാഴക്കോട് എത്തി ഒളിപ്പിച്ചിരുന്ന കൊമ്പ് കണ്ടെത്തി വില്‍പ്പനയ്ക്കായി പട്ടിമറ്റത്തേക്ക് കൊണ്ടുപോയതായി പ്രതി അന്വേഷണോദ്യോഗസ്ഥന്മാരോട് പറഞ്ഞു.
