Author: Starvision News Desk

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പോക്‌സോ കേസിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 17-കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെണ്‍കുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു. തനിക്കെതിരായ പരാതി ബി.എസ്. യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു. പരാതി താന്‍ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു. കര്‍ണാടകയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സി.ഐ.ഡി. നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേസില്‍ ജൂണ്‍ 15-ന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്…

Read More

ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ 3 പേർ മരിച്ചു. 3 പേരെ കാണാതായി. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ജൂൺ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 2023 ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിക്കിമിൽ നൂറോളം പേർ മരിച്ചിരുന്നു. ഇരുപതിനായിരത്തോളം പേരെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.

Read More

ആലപ്പുഴ: ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡിൽ മറ്റത്തിൽവെളിയിൽ വീട്ടിൽ കത്രീനാമ്മയുടെ കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം. പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ ∙കാക്കകളിലും മറ്റ് പറവകളിലും…

Read More

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു മൂന്ന് കൊച്ചു സഹോദരിമാർ മാതൃകയായി. ആലപ്പുഴ കുട്ടനാട് സ്വദേശി സുരേഷ് കുമാർ ശശിധരന്റെയും നിഷ സുരേഷിന്റെയും മക്കളായ ദേവഗംഗ സുരേഷ്, ഭാഗ്യശ്രീ സുരേഷ്, ഭവ്യശ്രീ സുരേഷ് എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലിക്ക് മാതാപിതാക്കളോടൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. കാൻസർ കെയർ ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. മൂന്ന് പേരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനികളാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.

Read More

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ച് കേന്ദ്രം.കഴിഞ്ഞ പത്തുവര്‍ഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍ അജിത് ഡോവലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനര്‍നിയമിച്ചു. 2014ല്‍ ഒന്നാമത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവായി ഡോവല്‍ ചുമതലയേറ്റത്. രണ്ടാം മോദി സര്‍ക്കാറിലും ഈ സ്ഥാനത്ത് തുടര്‍ന്ന ഡോവലിന് ഇത്തവണയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. 1968 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 20 വര്‍ഷമായി ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ്. സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലെത്തും മുന്‍പ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്നു. കാണ്ഡഹാര്‍ രക്ഷാദൗത്യം, 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019ലെ ബാലാക്കോട്ട് ആക്രമണം എന്നീ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോവല്‍.

Read More

ആലപ്പുഴ: നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് ഉയരപ്പാതയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. ബലപരിശോധനയ്ക്കിടെ ബുധനാഴ്ച വൈകുന്നേരമാണ് വെസ്റ്റ് വില്ലേജ് ഓഫീസിന് സമീപം നിര്‍മാണത്തിലുള്ള ഗര്‍ഡറില്‍ പൊട്ടിത്തെറിയുണ്ടായത്. 68ാം നമ്പര്‍ തൂണിന് സമീപമുണ്ടായ അപകടത്തില്‍ കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ സമീപത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് പരിസരത്തേക്കും പ്രദേശത്തെ ചില വീടുകളിലേക്കും തെറിച്ച് വീണത് പരിഭ്രാന്തി സൃഷ്ടിച്ചു.പിന്നീട് പൊട്ടിത്തെറിയുണ്ടായ പ്രദേശത്ത് നിന്ന് കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം ഗര്‍ഡര്‍ മൂടിയിട്ട നിലയിലാണ്. നിര്‍മാണം കഴിഞ്ഞ് 20 ദിവസംപിന്നിടുമ്പോഴാണ് ഗര്‍ഡറുകളില്‍ ‘സ്‌ട്രെസിങ്’ എന്ന ബല പരിശോധന നടത്തുന്നത്. ഗര്‍ഡറിന്റെ ഉള്ളിലേക്ക് പൈപ്പുകള്‍ കയറ്റി പ്രഷര്‍ ചെയ്ത് വലിക്കുന്നതാണു പരിശോധന രീതി. ഈ രീതിയിലുള്ള പരിശോധന നടക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കോണ്‍ക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. പുതിയ ബൈപാസിന് ആകെ 350 ഗര്‍ഡറുകളാണുള്ളത്. പ്രയാസമേറിയ ജോലി ആയതിനാല്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ സമയം ആവശ്യമുള്ള ഘട്ടമാണ്. വിവിധ ഭാഗങ്ങളില്‍ തൂണുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ലൈനിന്…

Read More

ഉത്തർപ്രദേശ്: ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടർന്ന് പിടിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടർന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവർ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേർ വെന്തുമരിച്ചത്.

Read More

മനാമ: കുവൈത്തിലെ അൽ മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലും മരണങ്ങളിലും അനുശോചനമറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സന്ദേശമയച്ചു. കുവൈത്തിലെ അമീറിന്റെയും അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.

Read More

തിരുവനന്തപുരം: കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക. ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Read More

തിരുവനന്തപുരം: മലയാളികളുള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈത്ത് തീപിടിത്തത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എംപി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (ജൂൺ14)എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി  മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായമെത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Read More