Author: Starvision News Desk

വിഴിഞ്ഞം: കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളത്തെ കരയിലടുപ്പിക്കതിനായി നീന്തിപോയ തൊഴിലാളി മുങ്ങിമരിച്ചു. പുല്ലുവിള പണിക്കത്തി വിളാകം പുരയിടത്തില്‍ ശബരിയപ്പന്റെയും ഫോര്‍ജിയ ലില്ലിക്കുട്ടിയുടെയും മകനായ എസ്. ഷാജു (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വിഴിഞ്ഞം ഹാര്‍ബറിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ലോറന്‍സ്, ജോസ്, ഷിബു എന്നിവര്‍ക്കൊപ്പം ബുധനാഴ്ച വൈകീട്ടോടെ സുഹൃത്ത് പത്രോസിന്റെ വള്ളത്തില്‍ ഷാജു മീന്‍പിടിത്തത്തിന് പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. വളളം നങ്കൂരമിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ ഷാജു മൊബൈല്‍ ഫോണ്‍ വള്ളത്തില്‍ മറന്നുവെച്ചിരുന്നു. ഇത് തിരികെ എടുക്കുന്നതിനും വലയുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നതിനുമായി നങ്കൂരമിട്ട വള്ളത്തെ കരയില്‍ അടുപ്പിക്കുന്നതിനാണ് ഷാജു രാവിലെ 9.30-ഓടെ വിഴിഞ്ഞത്ത് വീണ്ടുമെത്തിയത്. വള്ളമുടമയും സുഹൃത്തുമായ പത്രോസുമായാണ് എത്തിയത്. പത്രോസിനെ കരയില്‍ നിര്‍ത്തിയശേഷം ഷാജു വള്ളത്തിനടുത്തേക്ക് നീന്തി പോകുന്നതിനിടയില്‍ അവശനായി മുങ്ങിത്താഴുകയായിരുന്നു. കരയില്‍ നിന്ന് സംഭവം കണ്ട പത്രോസ് പെട്ടെന്ന് തന്നെ കട്ടമരമെടുത്തെത്തി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലും…

Read More

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി. കാമ്പസിൽ രാത്രിസഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ മറ്റ് അച്ചടക്ക നടപടികളുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു. മാർച്ച് 22ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ. ആദർശ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഒരാൾ 6 ,61,155 രൂപ വീതം അടയ്ക്കണം. സമരത്തിനിടെ കാമ്പസിലെ വസ്തുവകകൾക്ക് നാശം സംഭവിച്ചു, സമരം മൂലം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ കാമ്പസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തിദിവസം നഷ്ടമായി എന്നൊക്കെയും അതുമൂലം കാമ്പസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർത്ഥികൾ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടിസിൽ പറയുന്നത്.

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപ്പിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനം പുറപ്പെട്ടു. ഡൽഹിയിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ട സി. 130ജെ ഹെർക്കുലീസ് വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ കൊണ്ടുവരിക. എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലരുടെ ഡി.എൻ.എ. പരിശോധന കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല. എത്രപേരുടെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തമല്ല. മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 -ഓടെ കൊച്ചിയിലേക്ക് എത്തിക്കാൻ സാധിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ വിമാനത്താവളത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് തിരിക്കും. ഡൽഹിയിൽ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിൽ തന്നെ ആയിരിക്കുമോ മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തിക്കുക, അതല്ലെങ്കിൽ ഡൽഹിയിൽ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 25 ആംബുലൻസുകൾ…

Read More

തിരുവനന്തപുരം: കുവൈത്ത് ദുരന്ത സ്ഥലത്ത് കേരള സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച്ചപറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. ദുരന്തസ്ഥലത്ത് ഇനിയെത്തിയിട്ട് എന്തു കാര്യം? ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കോറോണ സമയത്ത് പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശത്തിലും പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്. പ്രവാസികളുടെ പ്രശ്നം ചർച്ച ചെയ്യുന്ന വേളയിലാണ് സർക്കാരിൻ്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതുമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റിവെയ്ക്കാതെ നടത്തുന്നത് മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പ്രവാസികളോടുമുള്ള അവഗണനയെന്നല്ലാതെ എന്തു പറയാനാണെന്നും ചെന്നിത്തല ചോദിച്ചു.

Read More

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിലെത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ജൂൺ 14ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

Read More

മനാമ: ബഹ്‌റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി

Read More

തിരുവനന്തപുരം: കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് കേരള സർക്കാരിന്റെ ആദരം. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ All We Imagine as Light എന്ന ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെ ആദരിച്ചു. കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു. കുവൈത്ത് തീപിടിത്ത…

Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടി ഡല്‍ഹിയില്‍ എന്ന് സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വിഡിയോകള്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി. ഇതോടെ പെണ്‍കുട്ടിക്ക് ഉള്ള തെരച്ചില്‍ ഡല്‍ഹിയിലേക്കും നീങ്ങുകയാണ്. പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ പെണ്‍കുട്ടി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണ സംഘം ഉടന്‍ ഡല്‍ഹിക്ക് തിരിക്കും. അതേസമയം, വിഡിയോയിലൂടെ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലും ഗാര്‍ഹിക പീഡന കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പുതിയതായി അപ്ലോഡ് ചെയ്ത വിഡിയോയില്‍ യുവതി പറയുന്നു. കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന്…

Read More

ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനം ഇറ്റലിയിലേക്കാണ് എന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും കാണുക. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാര്‍പാപ്പയെ കണ്ടിരുന്നു.

Read More

മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ജൂൺ 17 തിങ്കളാഴ്ച, ബഹറിൻ കേരളീയ സമാജത്തിൽ വച്ച് തിരുവപ്പന മഹോത്സവം നടത്തുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെടും. അന്നേദിവസം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് രവി പിള്ള ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവ് രവീന്ദ്രൻ കൊയിലത്തിന് ബഹറിൻ ശ്രീ മുത്തപ്പൻ മടപ്പുര ബഹറിൻറെ സ്നേഹാദരം നൽകുന്നു. മഹോത്സവത്തിന്റെ മുഖ്യ കോല ധാരിയായിരുന്നു അദ്ദേഹം. ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാർ,(മടപ്പുര കലാശ്രേഷ്ഠ പുരസ്കാരം24) ശ്രീ ഫൈസൽ പട്ടാണ്ടിയിൽ എന്നിവരെ ( മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരം 24)അവാർഡ്…

Read More