Author: Starvision News Desk

ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും എന്നാണ് ഹർജിയിലെ ആവശ്യം. ജൂറി അംഗങ്ങൾ തന്നെ പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാർഡ് നിർണയത്തില്‍ അക്കാ‌ഡമി ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അഭിഭാഷകരായ കെ എൻ പ്രഭു, റിബിൻ ഗ്രാലൻ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

Read More

കൊച്ചി: മാസപ്പടി വിവാദത്തിൽ ഭാര്യ ടി.വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് മൈക്കുകളുമായി മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് മന്ത്രി ഓണാശംസ നേർന്ന് വാഹനത്തിൽ കയറി പോയത്. ‘‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ..’’ എന്നു പറഞ്ഞ് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറിപോകുകയായിരുന്നു.

Read More

തൂക്കുപാലം∙ ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനു വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്കൻ സന്തോഷ് ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം വ്യക്തിവൈരാഗ്യം മൂലമാണെന്ന് കരുതുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. പരുക്കേറ്റ ഹരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമെന്ന് ഹർജിയിൽ പറയുന്നു. യാതൊരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇടപാട് സിഎംആർഎല്ലിന്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൈക്കൂലിയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Read More

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണ് മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.

Read More

കണ്ണൂർ: മയ്യിൽ കൊളച്ചേരി പറമ്പിൽ മധ്യവയസ്കൻ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തിൽ ​ഗ്രേഡ് എസ് ഐ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ ആണ് അറസ്റ്റിലായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു. കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) യാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സജീവന്റെ ശരീരത്തിൽ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മർദിച്ചതിന്റെ പാടുകളുണ്ട് . സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവർക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More

കൊച്ചി: ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്‌നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന്‍ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ടാണ് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

Read More

തിരുഃ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങാനായില്ല. ഒരിടത്തും സാധനങ്ങള്‍ എത്തിയിട്ടില്ലന്ന് റേഷന്‍ ഡീലേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എംഎം സൈനുദീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങളും കശുവണ്ടിയും കിട്ടാത്തതാണ് കിറ്റ് വിതരണം വൈകാന്‍ കാരണമെന്ന് സ്പ്ലൈക്കോ വ്യക്തമാക്കി. കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ ആളുകള്‍ കിറ്റ് അന്വേഷിച്ച് എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് ദിവസം കൊണ്ട് കിറ്റ് എത്തുമെന്ന് പറഞ്ഞ് ആളുകളെ മടക്കി അയക്കാനേ റേഷന്‍ വ്യാപാരികള്‍ക്കും നിവൃത്തിയുള്ളൂ.

Read More

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ താരം പൊലീസ് പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. താൻ നിൽക്കുന്നിടത്ത് വന്നാൽ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി ബസിൽ യുവതി കിളിമാനൂരിൽ എത്തുകയായിരുന്നു. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കിളിമാനൂർ പൊലീസിൽ…

Read More

കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്നു കോളജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറണമെന്നും കോളജ് കൗൺസിൽ ആവശ്യപ്പെട്ടു. കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നു കൗൺസിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നു. മഹാരാജാസ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സി യു പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് അപമാനിച്ചത്. 

Read More