Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ പത്ത് മുതൽ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.വടക്ക് പടിഞ്ഞാറൻ മദ്ധ്യപ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്തംബർ 12 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 10-09-2023 മുതൽ 12-09 -2023 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്…

Read More

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359…

Read More

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു./ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി. അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതോടൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ജനങ്ങള്‍ക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കണ്‍ട്രോള്‍ റൂമും പി.ആര്‍.ഒ. സേവനവും ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍,…

Read More

മനാമ: ബഹ്‌റൈനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അൽ ഹിലാൽ മാനേജമെന്റിന്‍റെ ആഭിമുഖ്യത്തിൽ അനുശോചന സദസ് സംഘടിപ്പിച്ചു. സെപ്റ്റംബർ ഒന്നിനാണ് ഓണാഘോഷം കഴിഞ്ഞു മടങ്ങിയ സുമൻ, ജഗത്ത്, മഹേഷ്, ഗൈദർ, അഖിൽ എന്നീ യുവാക്കൾ ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മുഹറഖിലെ ആശുപത്രി കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ അനുശോചന സദസ്സിൽ സംഘടനാ പ്രതിനിധികളും ബഹ്‌റൈന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു. https://youtu.be/3EZwn7fuKK0?si=aR0zNapaMHZI4c4w പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചാണ് അവർക്കുള്ള അശ്രുപൂജ ഒരുക്കിയത്. മൗനാചരണത്തിന് ശേഷം ആരംഭിച്ച അനുശോചന സദസിൽ അൽ ഹിലാൽ മാനേജിങ് ഡയറക്ടർമാരായ ഡോ .പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഡോ. വി ടി വിനോദൻ, സി ഇ ഓ ഡോ. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹപ്രവർത്തകരെയും അനുസ്മരിച്ചു കൊണ്ട് ആശുപത്രി ജീവനക്കാരും മാനേജ്‌മന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ അനിശോചന പ്രസംഗം നടത്തി.

Read More

മനാമ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ഹ്റൈ​നി​ലെ​ത്തിയ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദ് മനാമ ടി.എച്.എം.സി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അവിടെ നടന്ന പ്രാർത്ഥനയിൽ മുൻ പ്രസിഡന്റും ഭാര്യയും മകളും പങ്കെടുത്തു. ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

Read More

മനാമ : കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്‌റൈൻ അശ്‌റഫ്‌’സ് കമ്പനിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് ( 33) മരണപെട്ടു.. വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം രാത്രിയോടെ അസ്വസ്ഥത അനുഭപെടുകയായിരുന്നു. അഷ്‌റഫ്‌”സ് ൽ ഏഴ് വർഷമായി അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ൽ അഷ്‌റഫ്‌ സ് ടീമിനെ നയിച്ചത് പൂർണ്ണാനന്ദ ആയിരുന്നു. നല്ലരു ക്രിക്കറ്റ് കളിക്കാരനും, ബഹ്‌റൈനിൽ വലിയൊരു സൗഹൃദ വലയവുമുള്ള വനുമായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു ബഹ്‌റൈന്റെ വിവിധ മേഖലയിൽ നിന്നും ധാരാളം പേർ സൽമാനിയ മോർച്ചറിയിൽ വൈകീട്ട് നാല് മണിക്ക് ഏർപ്പെടുത്തിയ പൊതു ദർശനത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഭാര്യ ശ്യാമള പൂർണ്ണ ഗർഭിണിയാണ്. തന്റെ ആദ്യ കണ്മണിയെ കാണുന്നതിന് തൊട്ടു മുൻപ് ഉണ്ടായ…

Read More

മ​നാ​മ: 43ാമ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അൽ സൗ​ദി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ അ​ൽ ഒമാരി​യാ​ണ്​ ര​ണ്ടാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി​യ​ത്. 117 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ശു​ദ്ധ ഖു​ർ​ആ​ൻ മനഃപാഠത്തിനും പാരായണത്തിനും വ്യാഖ്യാനത്തിനുമുള്ള മ​ത്സ​ര​ത്തി​ലാ​ണ്​ നേ​ട്ടം കൊ​യ്​​ത​ത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലും ബഹ്‌റൈൻ നേടിയ ഈ പുതിയ നേട്ടത്തെ നീതിന്യായ, ഇസ്‌ലാമിക് കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ പ്രശംസിച്ചു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് മത്സര വിജയികളെ ആദരിച്ചു.

Read More

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളില്‍ പെടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നില്‍ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്. റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്.…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരെല്ലാം കോൺ​ഗ്രസിനാണ് വോട്ടുചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെല്ലാം വോട്ടുചെയ്തത് ചാണ്ടി ഉമ്മനെ ജയിപ്പിക്കാനല്ല, മറിച്ച് മുഖ്യമന്ത്രിക്കൊരു താക്കീത് നല്‍കാനാണെന്നും സതീശൻ പറഞ്ഞു.

Read More

ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ജവാന്‍. ആദ്യ ദിവസം തന്നെ 129 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിനോടകം 200 കോടി കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഷാരുഖിനെക്കുറിച്ചുള്ള സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. അധോലോകത്തില്‍ നിന്ന് ഷാരുഖ് ഖാന് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അധോലോകത്തോട് അടിയറവ് പറയാതിരുന്ന ഏക താരമാണ് ഷാരുഖ് എന്നും അദ്ദേഹം പറഞ്ഞു. 90കളിലാണ് അധോലോകം സിനിമാതാരങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ളത്. എന്നാല്‍ ഷാരുഖ് ഖാന്‍ മാത്രമാണ് ഇതിനോട് അടിയറവ് പറയാതിരുന്നിട്ടുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവയ്ക്കാം, പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യില്ല, ഞാന്‍ പത്താനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും അങ്ങനെ തന്നെയാണ്.- എക്‌സില്‍ ഗുപ്ത കുറിച്ചു. ഷാരുഖ് ഖാനും അധോലോകവും തമ്മിലുള്ള പോരിനെക്കുറിച്ച് അനുപമ ചോപ്ര തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. 1997ലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഷാരുഖ് ഖാനെതിരെ വധഭീഷണി ഉയര്‍ന്നതോടെ…

Read More