Author: Starvision News Desk

തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു.

Read More

മലപ്പുറം: എടവണ്ണ വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ അപകടം തുടർകഥയാണെന്നും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് അപകടത്തിൽ മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More

തൃശ്ശൂർ: ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായ വരെ ചോദ്യം ചെയ്യുന്നു.

Read More

കോഴിക്കോട്∙ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡ് തകർന്നു. മൂന്നുമാസം മുൻപാണു പൊതുമരാമത്തു വകുപ്പു മന്ത്രി റോഡ് ഉദ്ഘാടനം ചെയ്തത്. എട്ടു മീറ്റർ വീതിയുള്ള റോഡ് നാലു മീറ്റർ വീതിയിൽ തകർന്നു. കഴിഞ്ഞ ജൂലൈ 24 ന് ഇതേ ഭാഗത്ത് റോഡ് തകർന്നിരുന്നു. അന്ന് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കിയ ഭാഗമാണ് വീണ്ടും തകർന്നത്.

Read More

കോഴിക്കോട് ∙ റോഡിൽ വാഹനം തടസ്സം സൃഷ്ടിച്ചതു ചോദ്യം ചെയ്ത സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെ ക്രൂരമായി മർദിച്ച എസ്ഐക്കെതിരെ നടപടി. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിനോദ് കുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാൽ മീണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകും. ഒരാഴ്ചയായി എസ്ഐ അവധിയിലായിരുന്നെന്നും ചീട്ടുകളിയുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നേരിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എസ്ഐ ഉൾപ്പെടെ നാലു പേർക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. എസ്ഐയുടെ ആക്രമണത്തിൽ പരുക്കേറ്റ അത്തോളി കോളിയോട്ട് താഴെ സാദിഖ് നിവാസിൽ അബ്ദുൽ നാഫിക് (37), ഭാര്യ അഫ്ന എന്നിവർ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊളത്തൂർ യുപി സ്കൂളിനു സമീപമാണ് സംഭവം. നാഫിക്കും ഭാര്യയും സഹോദരി ഷംസാദയും 4 കുട്ടികളും ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. എതിരെ വന്ന കാർ റോഡിൽ അരികു നൽകാതെ നിർത്തിയതിനെ തുടർന്നായിരുന്നു തർക്കം.…

Read More

രാജ്യത്തെ തിയേറ്ററുകളില്‍ തരംഗമായി ഷാരൂഖ് ഖാന്റെ പുതിയ സിനിമ ‘ജവാന്‍’. ഒരു ബോളിവുഡ് ചിത്രത്തിന് ഒരുദിവസം കിട്ടുന്ന ഏറ്റവും ഉയര്‍ന്നതുകയായ 144.22 കോടിരൂപയാണ് റിലീസ് ചെയ്ത് മൂന്നാംദിവസം ജവാന്‍ സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസുചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പുമാത്രം ശനിയാഴ്ച 68.72 കോടിരൂപ നേടി. ഇതോടെ ഹിന്ദിയില്‍മാത്രം ആകെ 180.45 കോടിരൂപയാണ് ജവാന്റെ നേട്ടം. ആഗോളതലത്തില്‍ 350 കോടിയും കടന്ന് കുതിക്കുകയാണ് ജവാന്‍. അറ്റ്ലീ സംവിധാനംചെയ്ത ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗൗരിഖാനും ഗൗരവ്വര്‍മയും ചേര്‍ന്നാണ് നിര്‍മാണം.

Read More

തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച. സോളാര്‍ ലൈംഗികാരോപണത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക. ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്. സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ അന്വേഷണറിപ്പോര്‍ട്ട്. പരാതിക്കാരിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സി.ബി.ഐ. കണ്ടെത്തി.

Read More

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. വനിതാ എംഎൽഎ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. ഏഴു വർഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്. ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും…

Read More

ന്യൂഡൽഹി: നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ  ഇന്ന് രാവിലെ  ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് മോദി…

Read More

തിരുവനന്തപുരം:കാട്ടാക്കടയില്‍ പത്താംക്ളാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി. 302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു. പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കൾ ഇക്കാര്യം മൊഴിയായി നൽകിയതിന്…

Read More