- ‘പുരോഗതി കൈവരിക്കുന്നുണ്ട്’: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ്
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
Author: Starvision News Desk
കൊച്ചി: കോട്ടയം തിരുവാര്‍പ്പിലെ ബസുടമ രാജ്‌മോഹനെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാമെന്ന് സി.ഐ.ടി.യു. നേതാവ് അജയന്‍. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തുറന്നകോടതിയില്‍ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് സി.ഐ.ടി.യു. നേതാവ് ഹൈക്കോടതിയെ അറിയിച്ചത്. സി.ഐ.ടി.യു.വുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ബസുടമ രാജ്‌മോഹന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പോലീസ് സാന്നിധ്യത്തില്‍ ബസുടമയ്ക്ക് മര്‍ദനമേറ്റത്. ഇതോടെ ക്രിമിനല്‍ കേസിന് പുറമേ സി.ഐ.ടി.യു. നേതാവ് അജയനെതിരേ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു. തുടര്‍ന്നാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് സി.ഐ.ടി.യു. നേതാവ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതെല്ലാം മര്‍ദിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് ബസുടമയെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.ഐ.ടി.യു. നേതാവിന്റെ സത്യവാങ്മൂലത്തില്‍ തന്റെ കക്ഷിയോട് ചോദിക്കാതെ മറുപടി പറയാനാകില്ലെന്ന് രാജ്‌മോഹന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കന്യാകുമാരി: ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്യാകുമാരി മാർത്താണ്ഡത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശ്യായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്. തെങ്കാശി സ്വദേശ്യായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ദൃശ്യങ്ങൾപുറത്തുവന്നു.
ഇടുക്കി: വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 കിലോ മ്ലാവിന്റെ ഇറച്ചി ജീപ്പിൽ കടത്താനായിരുന്നു ശ്രമം. ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടി. എരുമേലി റേഞ്ച് ഓഫീസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നായാട്ടിനു ഉപയോഗിച്ച ആയുധങ്ങളും ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിനു മുമ്പ് വണ്ടിപ്പെരിയാർ ചപ്പാത്തിൽ മ്ലാവിനെ വെടിവെച്ച് കൊന്നതും ഈ സംഘം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്ന കട്ടുമൃഗത്തിന്റെ ഇറച്ചി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ തന്നെ എത്തിച്ചും കൊടുത്തിരുന്നു.…
സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ലെന്ന് കെ.ടി ജലീൽ. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീൽ. സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ? കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക – ജലീല്‍ പറഞ്ഞു. സോളാർ കേസ് ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസാണ്. സോളാറിൽ സിപിഎമ്മിന് എന്ത് പങ്കാണ് ഉള്ളതെന്നും ജലീൽ ചോദിച്ചു. സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താങ്കളുടെ ശത്രുക്കൾ താങ്കളോടൊപ്പമാണെന്ന് ചാണ്ടി ഉമ്മനോട് പറഞ്ഞു.
തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് ഗൂഢാലോചന സംബന്ധിച്ച അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സള്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിനമാണ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയെ വിളിച്ചു വരുത്തി പീഡന പരാതി എഴുതി വാങ്ങിയെതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പ് പറയണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മാസപ്പടി വിവാദം മാത്യു കുഴല്‍നാടന്‍ എംഎല്‍എ വീണ്ടും സഭയിലുന്നയിച്ചത് ബഹളത്തിനിടയാക്കി.
മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപങ്ങളെക്കാൾ വലിയ വളർച്ച കൈവരിച്ചത് വായ്പകൾ. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തെ കണക്കനുസരിച്ചാണിത്. ഈ സാഹചര്യത്തിൽ, കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡെപ്പോസിറ്റ് – FD) പലിശ വർധിപ്പിക്കാൻ സാധ്യത തെളിഞ്ഞു. 2023 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് തന്നെ ശരാശരി 27 ബേസിസ് പോയിന്‍റിന്‍റെ വർധന സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ വന്നിട്ടുണ്ട്. ഈ കാലയളവിൽ 6.6% വളർച്ചയാണ് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായിട്ടുള്ളത്. 149.2 ലക്ഷം കോടി രൂപയാണിപ്പോൾ രാജ്യത്തെ ആകെ സ്ഥിര നിക്ഷേപം. ഇതേ കാലയളവിലെ തന്നെ വായ്പകളിൽ 9.1% വളർച്ചയും രേഖപ്പെടുത്തി. ഇതിപ്പോൾ 124.5 ലക്ഷം കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കും എച്ച്ഡിഎഫ്സിയും തമ്മിലുള്ള ലയനവും വളർച്ചയിലെ ഈ അന്തരത്തിനു കാരണമായി. ഹൗസിങ് ഫിനാൻസ് കമ്പനിയുടെ നിക്ഷേപങ്ങൾ വായ്പകളെക്കാൾ കുറവായിരുന്നതാണ് കാരണം. ചുരുക്കത്തിൽ, അഞ്ച് മാസത്തിനിടെ നിക്ഷേപത്തിൽ 11.9 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായപ്പോൾ, വായ്പയിൽ 12.4 ലക്ഷം…
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.55-ഓടെയാണ് കെ. സുധാകരന്‍ കൊച്ചി ഇ.ഡി. ഓഫീസിലെത്തിയത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവര്‍ സുധാകരനൊപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരന്‍ ഇ.ഡി.ക്ക് കത്ത് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോള്‍ സുധാകരന്‍ ഒന്‍പത് മണിക്കൂറാണ് ഇ.ഡി.ക്ക് മുന്നിലിരുന്നത്. താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ല. ഇനി ഉണ്ടാകാനും സാധ്യതയില്ലെന്നം അദ്ദേഹം പറഞ്ഞു. ‘മൊയ്തീന്‍ അവിടെ ഇരുന്നോട്ടെ. അവര്‍ വരാന്‍ പറഞ്ഞിട്ട് വന്നതാണെന്ന് മൊയ്തീന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ. നമ്മള്‍ തമ്മില്‍ കാണില്ല, രണ്ടും രണ്ട് മുറിയിലാണ്, രണ്ടു കേസാണ്’, കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന…
മലപ്പുറം: മലപ്പുറത്തെ കരുവാരക്കുണ്ടിലെ മലയോര മേഖലയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് തോട്ടം തൊഴിലാളികള്‍. കൽക്കുണ്ട് ഭാഗത്തിറങ്ങിയ കടുവ രണ്ട് കാവൽ നായകളെ കൊന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സി പി ഷൗക്കത്തലി എന്നയാള്‍ തോട്ടം മേഖലയുടെ കാവലിനായി വളർത്തിയ നായകളെയാണ് കടുവ പിടിച്ചത്. കടുവ നായയെ കടിച്ചെടുത്തു പോകുന്നത് താന്‍ കണ്ടെന്ന് തോട്ടം തൊഴിലാളി പറഞ്ഞു. വനപാലകരെ വിവരം അറിയിച്ചെങ്കിലും അധികൃതർ സ്ഥലം സന്ദർശിച്ചിട്ടില്ല. വാഹന സൗകര്യമില്ലാത്തതിനാൽ വരാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതായി തോട്ടം ഉടമ പറഞ്ഞു. പരിസരത്ത് കടുവയുടേത് സംശയിക്കുന്ന കാൽപ്പാടുകള്‍ കണ്ടെത്തി. ഒരു നായയെ ഭക്ഷിച്ച ശേഷമാണ് രണ്ടാമത്തെതിനെ കടുവ കടിച്ചെടുത്തു കൊണ്ടുപോയതെന്ന് തോട്ടം ഉടമ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടെ സമീപത്തുവരെ കടുവ എത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികൾ വന്യജീവി ആക്രമണ ഭീതിയിലാണ്. കൽക്കുണ്ട്, ചേരി, ചേരിപ്പടി, കേരള എസ്റ്റേറ്റ്, കുണ്ടോട, കരിങ്കത്തോണി, പാന്തറ ഭാഗങ്ങളിലെല്ലാം കടുവയുടെ ആക്രമണമുണ്ടായി.
മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞുവീണ് മൂന്നുവയസ്സുകാരന്‍ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചുറ്റുമതില്‍ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്.
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ. മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് CPIM അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാർട്ടിയായി CPIM. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു – മാത്യു കുഴൽനാടൻ തുറന്നടിച്ചു. മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. സഭയിൽ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയിൽ ആരോപണം ഉന്നയിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ്. ആരോപണത്തിൽ…