- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന്‍ ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
Author: Starvision News Desk
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധിയിൽ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി, ചലച്ചിത്ര പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ചിത്രം അറിയിപ്പ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്) ആണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഡോണ്‍ വിന്‍സെന്‍റിനാണ്(ന്നാ താന്‍ കേസ് കൊട്). മികച്ച സംഗീത സംവിധായകനായി എം. ജയചന്ദ്രനും ഗായകനായി കപില്‍ കബിലനും(പല്ലൊട്ടി) ഗായികയായി മൃദുല വാരിയറും ഗാനരചയിതാവായി റഫീഖ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനാണ്; ചിത്രം ഇലവീഴാപൂഞ്ചിറ. പല്ലൊട്ടി 90 കിഡ്സ് ആണ് മികച്ച കുട്ടികളുടെ ചിത്രം. ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം പിന്നണിഗായകര്‍ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച…
തിരുവനന്തപുരം: പി എസ് സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച സംഘം പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ. അടൂർ സ്വദേശി ആർ രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവരും കൂട്ടാളികളും ചേർന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. പ്രതികൾ വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണർ സി നാഗരാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാം. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
തൃശൂർ: ചിറക്കാക്കോട്ടു കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോൺസനാണ് വ്യാഴാഴ്ച പുലർച്ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോൺസൺ മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. അപകടത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി.
ന്യൂഡൽഹി: സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങളെ നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഫെനി ബാലകൃഷ്ണനെ പരിചയമില്ലെന്നും കൊല്ലം ഗെസ്റ്റ് ഹൗസിൽ ഇന്നുവരെ താമസിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു. ഇ.പി.ജയരാജൻ തന്നെ കാറിൽ കൊല്ലത്തെ ഗെസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഫെനിക്കു വേണ്ടതെന്താണെന്നു വച്ചാൽ ചെയ്യാമെന്നു ജയരാജൻ പറഞ്ഞെന്നും ഫെനി ആരോപിച്ചിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. ഇക്കാര്യം പരാതിക്കാരിയെ അറിയിക്കാമെന്നാണു താൻ പറഞ്ഞതെന്നും പിന്നീട് പരാതിക്കാരിയുമായി അവർ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും ഫെനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കു ഫെനിയെ പരിചയമില്ലെന്നായിരുന്നു ഇന്ന് മാധ്യമങ്ങളോടു സംസാരിക്കവേ ഇ.പി.ജയരാജന്റെ നിലപാട്. ഉമ്മൻ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോൺഗ്രസിനകത്തു ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപ്പിന്റെ മത്സരത്തിന്റെ ഭാഗമായി മൺമറഞ്ഞുപോയ നേതാവിനെ നിയമസഭയിൽ ചർച്ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണ്.…
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രണ്ട് സൈനികരും ജമ്മുകശ്‌മീർ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് മരിച്ചത്. കരസേന വിഭാഗം മേജർ, കേണൽ എന്നിവരാണ് മരിച്ച സൈനികർ. ഇന്ന് പുലർച്ചയോടെയാണ് അനന്തനാഗിലെ കോകെര്‍നാഗിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോൾ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീകമൃത്യു വരിച്ചിരുന്നു.
നടി മീര നന്ദൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ശ്രീജുവാണ് വരൻ. ‘ഫോർ ലൈഫ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ചടങ്ങിൽ ആൻ അഗസ്റ്റിൻ, കാവ്യ മാധവൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്.
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
തിരുവന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആള്‍ക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. മൂന്നു സാമ്പിളുകളാണ് ഇന്നലെ അറിയിച്ചതുപോലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. 30ന് മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിക്കു വേണ്ടി മോണോക്ലോണല്‍ ആന്റബോഡി ഇന്നെത്തും. സമ്പര്‍ക്ക പട്ടികയും കോണ്ടാക്ട് ലിസ്റ്റും തയ്യാറായി വരുന്നു. റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്. 77 പേര്‍ ഹൈറിസ്‌ക് കോണ്ടാക്ട് ലിസ്റ്റിലാണ്. ഇതില്‍ 153 ആരോഗ്യപ്രവര്‍ത്തകരുണ്ട്. ഹൈറിസ്‌ക് കോണ്ടാക്ട് ആളുകളെ വീടുകളില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജീകരിക്കും. വോളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ്…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തില്‍ യുഡിഎഫ് സമരത്തിലേക്ക്. അടുത്ത മാസം 18ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സിബിഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യുഡിഎഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎംഹസന്‍ വ്യക്തമാക്കി. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു. ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.