Author: Starvision News Desk

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനാ കേസില്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കില്ലെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഒന്നാം പ്രതിയായ കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നതെങ്ങനെയാണ്. സിബിഐയുടെ റിപ്പോര്‍ട്ടിന്മേല്‍ സിബിഐ തന്നെ അന്വേഷിക്കണം. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതിലുള്ള കണ്‍ഫ്യൂഷനാണ് ആശയക്കുഴപ്പത്തിന് കാരണം. യുഡിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. കേസില്‍ കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷം എഴുതി തന്നാല്‍ അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ എഴുതി കൊടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. ക്രിമിനല്‍ കോണ്‍സ്പിരന്‍സിയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. ആ മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനിച്ചതെന്നും വിഡി…

Read More

മണ്ണുത്തി (തൃശൂർ)∙ കുടുംബവഴക്കിനെതുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയിൽ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോൺസൺ മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. അപകടത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read More

കൊച്ചി: കൊച്ചി നഗരത്തില്‍ ആയുര്‍വേദ സ്പാകളും മസാജ് പാര്‍ലുകളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ്. കടവന്ത്രയിലെ സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് പാലാരിവട്ടത്തുള്ള സ്ഥാപനത്തിനെതിരെയും കേസെടുത്തു. 83 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്ന് വിപണനം എന്നിവ നടത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Read More

സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ എംപി. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ പറയുന്നത് ഒന്നും മുഖവിലക്ക് എടുക്കുന്നില്ലെന്നും കെ മുരളീധരൻ. നന്ദകുമാർ വിവാദ ദല്ലാൾ വിവാഹ ദല്ലാളല്ല. വിവാദങ്ങൾ ഉണ്ടാക്കലാണ് അയാളുടെ ജോലി. വിവാദത്തിൻ്റെ പകുതി UDF കോർട്ടിലേക്ക് അടിക്കാനാണ് നന്ദകുമാറിനെ ഇറക്കിയത്. അത് കോൺഗ്രസിൻ്റെ ചെലവിൽ വേണ്ട. നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുന്ന സംസ്കാരം തങ്ങൾക്കില്ല, അത് കൈയ്യിൽ വച്ചാൽ മതി. വിവാദ ദല്ലാളിനെ ഉപയോഗിച്ച് കോൺഗ്രസിനിടയിൽ സ്പർദ്ദ ഉണ്ടാക്കാൻ വരണ്ടെന്നും ആ വെള്ളം…

Read More

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ലീഗല്‍ സ്ഥാപനമയച്ച വക്കീല്‍ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ മറുപടി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മാത്യുവിന്റെ സ്ഥാപനത്തിനെതിരെ സംസാരിച്ചതെന്നും ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി. സിഎന്‍ മോഹനന്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ രണ്ടര കോടി രൂപ മാനനഷ്ടം നല്‍കണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. മാത്യു കുഴല്‍നാടനെതിരെയും അദ്ദേഹത്തിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സി എന്‍ മോഹനന്‍ നല്‍കിയ മറുപടി നോട്ടീസ്. മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ തെറ്റാണെന്നും യഥാര്‍ത്ഥ വരുമാനം മറച്ചുവച്ചുവെന്നും സി.എന്‍ മോഹനന്‍ ആരോപിച്ചിരുന്നു. മാത്യു കുഴല്‍ നാടന്‍ ആധാരത്തില്‍ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാല്‍ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷന്‍ നികുതിയും അടയ്ക്കേണ്ടതെന്ന് സി.എന്‍ മോഹനന്‍ പറഞ്ഞു. മാത്യു കുഴല്‍ നാടനും, ഭാര്യയും…

Read More

മനാമ: ബഹറിനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹറിൻ, ബഹറിൻ മീഡിയ സിറ്റിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപ്പിറ്റൽ ഗവർണർ 8 ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹജാസ് അസ്സലാം, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ്പ് ബഹറിൻറെ രക്ഷാധികാരി വിജയൻ കരുമല, മറ്റ് ശ്രാവണ മഹോത്സവം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്. https://youtu.be/jDsSTdbZOqc?si=Y695Dpc9aSmUyYgM&t=158 കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവൻ ചടങ്ങിൽ പങ്കെടുത്തു. ഫണ്ട്‌ സമാഹാരണത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച കേരള ഗാലക്സി ബഹ്‌റൈൻ…

Read More

സോളാർ കേസിലെ ഗണേഷ് കുമാറിൻ്റെ ഇടപെടലിനെതിരെ പ്രതികരിച്ച് ജോസ് കെ. മാണി. സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാൻ കഴിയില്ല, നുണപ്രചരണങ്ങൾ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോൾ വലിയ വേദന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റുകൾ ആവർത്തിച്ച് ക്രൂശിക്കപ്പെട്ടു, സത്യം ഇപ്പോൾ പുറത്തുവന്നു. ഗൂഢാലോചന ഉണ്ടെന്ന് അന്നും പറഞ്ഞിരുന്നുവെന്നും ഇന്നും അത് തന്നെ പറയുന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു. സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാര്‍ തന്നെയെന്ന്‌ ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Read More

മലപ്പുറം: ഭിന്നശേഷിക്കാ‍ർക്കായി ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പ്രമുഖ ഐടി കമ്പനി യു.എസ്. ടി ഗ്ലോബലിന്റെ സഹായത്തോടെയാണ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 10 ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കര പാടം എന്നിവർ സംസാരിച്ചു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി എന്നിവർ പ്രസം​ഗിച്ചു.

Read More

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലയ്‌ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നും തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നുമാണ് ബസ് ഉടമകളുടെ പ്രതികരണം. വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം 18 വയസാക്കി കുറയ്‌ക്കുകയാണ് വേണ്ടത്. ഒപ്പം വിദ്യാർത്ഥികളുടെ യാത്ര നിരക്കും വർധിപ്പിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ തയ്യാറാകണം. പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസ്സിന് അപേക്ഷിക്കുന്നുണ്ടെന്നും ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ വിമർശിച്ചു. ബസുകളിൽ സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന നിലപാട് വ്യക്തമാക്കി. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടണമെന്നത് അപ്രായോഗികം. ഇത് ബസ് ഉടമകൾക്ക് അധിക ചിലവ് വരുത്തി വെക്കും. 30,000 രൂപയോളം ഉടമകൾക്ക് ചിലവാകും. സീറ്റ്‌ ബെൽറ്റ് ഏർപ്പെടുത്തുന്ന നടപടി വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾ ബസിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയാൽ ഭാവിയിൽ ഇനി ബസിനകത്ത് നിൽക്കുന്ന ആൾക്ക്…

Read More

ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനുവേണ്ടി എന്തും ചെയ്യും. പണത്തിനോടും സ്ത്രീകളോടും ആസക്തിയാണെന്നും രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവഞ്ചൂരിന്റെ പുറത്തുകാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലും. അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ് എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഗണേശിനെ ഒരുകാലത്തും രാഷ്ട്രീയത്തിന്റെ വഴിയേ കൊണ്ടുപോകാന്‍ പറ്റുന്ന ആളല്ല. സ്വഭാവശുദ്ധി അശേഷം ഇല്ല. സാമ്പത്തിക ആസക്തി വളരെ കൂടിയ ആളാണ്. പെണ്ണിനോട് ആസക്തിയുള്ള ആളുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി അതും അതിലപ്പുറവും ചെയ്യുന്ന ആളാണ് തിരുവഞ്ചൂര്‍. അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ്. പുറം പോലെ തന്നെയാണ് അകവും. എത്രതവണ ഗ്രൂപ്പുമാറി. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നതുകൊണ്ട് ആഭ്യന്തരമന്ത്രിയായി. ഉമ്മന്‍ചാണ്ടി ക്ഷീണിതനായപ്പോള്‍ കെസി വേണുഗോപാലിന്റെ ആളായി. അവസരത്തിനൊത്ത് മാറി മറിഞ്ഞ…

Read More