Author: Starvision News Desk

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്. ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ പങ്കെടുത്തു. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ…

Read More

കൊല്ലം: എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. അനഘ പ്രകാശ് (25) ആണ് മരിച്ചത്. കൊട്ടാരക്കര കോട്ടത്തലയിൽ വച്ച് അനഘ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ചായിരുന്നു അപകടം. നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജ ദമ്പതികളുടെ ഏക മകളാണ്. വെണ്ടാർ വിദ്യാദിരാജ കോളജിൽ അവസാന വർഷ വിദ്യാർഥിയാണ്.

Read More

വടകര: കോട്ടത്തുരുത്തിപ്പുഴയിൽ അഴിമുഖത്തിനടുത്ത് മീൻ പിടിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ്‌ ഷാഫിയുടെ (42) മൃതദേഹമാണ് മിനി ഗോവ ബീച്ചിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഷാഫി ഒഴുക്കിൽപ്പെട്ടത്. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. മത്സ്യബന്ധനത്തിനിടയിൽ വല ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കയറിട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോയിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഒൻപതോടെ മൃതദേഹം തീരത്തടിയുകയായിരുന്നു.

Read More

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സി.പി.എം. യുവ നേതാവിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ് നേതാവ്. ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പി.എസ്‌.സി. അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയാ കമ്മിറ്റി അംഗത്തിനു കൊടുത്തെന്ന് പരാതി നൽകിയത്. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. മുഹമ്മദ് റിയാസിനു പുറമെ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നൽകിയാൽ പി.എസ്‌.സി. അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പി.എസ്‌.സി. അംഗത്വത്തിനും രണ്ടു ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്കു വേണ്ടി ഭർത്താവാണ് പണം നൽകിയത്. അംഗത്വം കിട്ടാതെ വന്നപ്പോൾ ആയുഷ് മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർ പാർട്ടിയുടെ…

Read More

മനാമ: മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്റര്‍ (എം.കെ.സി.സി) ഏറ്റവും ആധുനിക ഫോട്ടോണ്‍ കൗണ്ടിംഗ് കംപ്യൂട്ടഡ് ടോമോഗ്രാഫി സ്‌കാനര്‍ സ്ഥാപിച്ചു. കംപ്യൂട്ടഡ് ടോമോഗ്രാഫിയിലെ ഈ നൂതന സാങ്കേതികവിദ്യ മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇത് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) സൈനിക ആശുപത്രികളെ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ആധുനിക മെഡിക്കല്‍ സൗകര്യങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നു. സാധ്യമായ ഏറ്റവും കുറഞ്ഞ റേഡിയേഷനും ഡൈ ലെവലും ഉപയോഗിച്ച് ഈ സ്‌കാനര്‍ സമാനതകളില്ലാത്ത ഡയഗ്‌നോസ്റ്റിക് കൃത്യത വാഗ്ദാനം ചെയ്യുന്നുവെന്ന് റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. കത്തീറ്റര്‍ ആവശ്യമില്ലാതെ ഹൃദ്രോഗത്തിന്റെ നോണ്‍-ഇന്‍വേസിവ് ഡയഗ്‌നോസ്റ്റിക്‌സ് ഇത് സാധ്യമാക്കും. മുതിര്‍ന്നവരിലും കുട്ടികളിലും കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, ഇമേജ് കണ്‍ജനിറ്റല്‍ ഹൃദ്രോഗങ്ങള്‍ എന്നിവ കണ്ടെത്താനും നിരീക്ഷിക്കാനും സ്‌കാനറിന് കഴിയും. ഇതിന് ശസ്ത്രക്രിയ കൂടാതെ കാല്‍സിഫൈഡ് ധമനികളും സ്റ്റെന്റ് ചെയ്ത…

Read More

കാസർകോട്: പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ബാലികയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ള 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഡോ. കുഞ്ഞബ്ദുള്ളയ്ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

Read More

കോഴിക്കോട്:  ചെറുവണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര് തുരന്നു കയറി 30 പവന്‍ സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ചുമര് തുരന്നത് കണ്ട് ജ്വല്ലറിയുടെ പിറകിലെ കടയിലുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്ന് പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മോഷണത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേപ്പയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പിയും ഡ്വോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കബീർ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു, ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ്‌ ആയിരിക്കെ കഴിഞ്ഞ വർഷമാണ് ഹൃദയഘാതം മൂലം അദ്ദേഹം മരണപെട്ടത്, ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെട്ട അദ്ദേഹം കൊല്ലം ചടയമംഗലം സ്വദേശി ആണ്,ഒന്നാം ചരമാവാർഷികത്തോട് അനുബന്ധിച്ചാണ് ഏരിയ കമ്മറ്റി നേതൃത്വത്തിൽ ഹമദ് ടൗൺ കെഎംസിസി ഹാളിൽ വെച്ച് അനുസ്മരണ പരിപാടി നടത്തിയത്. ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി.പി യുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉത്ഘാടനം നിർവഹിച്ചു. ഐ.വൈ.സി.സി യിലേ സൗമ്യ മുഖമായിരുന്നു കബീർ മുഹമ്മദ്‌ എന്ന് പ്രസിഡന്റ്‌ ഷിബിൻ തോമസ് അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തകൻ യു.കെ അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായ കബീർ ബഹ്‌റൈനിൽ എത്തിയതിനു ശേഷവും ജീവകാരുണ്യ പ്രവർത്തനത്തിലടക്കം സജീവമായിരുന്നുവെന്ന് അനുസ്മരണ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഐ.വൈ.സി.സി…

Read More

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപയാണ് കോർപറേഷന്‌ സഹായമായി കൈമാറിയത്.

Read More

മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോപ്ലക്സുമായി സഹകരിച്ച്‌ നടത്തുന്ന രക്ത ദാന ക്യാമ്പ്‌ ഏഴാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിച്ചു. ഞായറാഴ്ച മുഹറം ഒന്ന് ഹിജിറ പുതുവൽസര അവധിയായതിനാൽ കൂടുതൽ ആളുകൾക്ക്‌ രക്ത ദാനത്തിനുള്ള സൗകര്യം ചെയ്തുട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: 3809 2855, 3310 6589, 3922 3848 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Read More