- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
- രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്..
- ടെക്സസ് മിന്നൽ പ്രളയം; മരണസംഖ്യ 50 കടന്നു
- ആശുറ: സുരക്ഷാ സന്നാഹങ്ങൾ നോർത്തേൺ ഗവർണർ പരിശോധിച്ചു
- യുദ്ധം ചെയ്യാൻ സൈന്യമില്ല, 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇസ്രയേൽ
- നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
Author: Starvision News Desk
തിരുവനന്തപുരം: കേരള സർവകലാശാല 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്‌സൈറ്റിൽ. ആഗസ്റ്റ് 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ – സാഹിത്യ (റഗുലർ/സപ്ലിമെന്ററി) ജൂലായ് 2023 പരീക്ഷ, ഒക്‌ടോബർ 3 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. കേരളസർവകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ എം.ടെക് ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബി.ടെക്. ബിരുദം. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം. നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി-2020 അഡ്മിഷൻ, സപ്ലിമെന്ററി-2018 & 2019 അഡ്മിഷൻ,മേഴ്സി ചാൻസ് 20142017 അഡ്മിഷൻ) പരീക്ഷയുടെ ബയോകെമിസ്ട്രി (കോർ &കോംപ്ലിമെന്ററി),പോളിമർ കെമിസ്ട്രി (കോർ), കെമിസ്ട്രി…
ഒട്ടാവ: ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധ ആഹ്വാനത്തെത്തുടർന്ന് കാനഡയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് സുക്ഷാവലയവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, പ്രദേശത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ലോക്കൽ പോലീസിനെയും ഫെഡറൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യയുടെ ബന്ധം അന്വേഷിക്കുമെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. ഇരു രാജ്യങ്ങളും ഓരോ നയതന്ത്രജ്ഞരെ പുറത്താക്കി. കനേഡിയൻ പൗരൻമാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തുകയും ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖാലിസ്ഥാനി സംഘടനകളുടെ പ്രതിഷേധാഹ്വാനം. നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ എംബസികൾക്കും ടൊറന്റോ, ഒട്ടാവ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾക്കും പുറത്ത് നടക്കുന്ന പ്രകടനങ്ങൾക്ക് തന്റെ സംഘടന നേതൃത്വം നൽകുമെന്ന് കാനഡയിലെ…
തിരുവനന്തപുരം: ശശി തരൂരിനെതിരെ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. പല കാര്യങ്ങളിലും തന്റെ നിലപാട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ശശി തരൂർ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി. ഇതിനെതിരെയാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് എൽ.കെ.ജി ലെവൽ പക്വതപോലുമില്ലയെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്നും അക്കാര്യം, തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നെന്നും കൃഷ്ണ കുമാർ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. കൃഷ്ണ കുമാറിന്റെ ഫേസ് ബുക്ക്…
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ച് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് നടപടി. ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ മാനനഷ്ട കേസ് നൽകിയത്. ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് എം വി ഗോവിന്ദൻ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
തിരുവനന്തപുരം: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയേ പൊലീസിന് മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയാറാക്കി എന്‍ഐഎ. 19 ഭീകരരുടെ പട്ടിക ഇതുവരെ തയാറാക്കിയതായി എന്‍ഐഎ അറിയിച്ചു. അമേരിക്ക, കാനഡ, ബ്രിട്ടന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്നവരുടെ പേരാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. ഇവരുടെ ഭാരതത്തിലെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടി. ഖലിസ്ഥാന്‍ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത-കാനഡ തര്‍ക്കം തുടരുന്നതിനിടെയാണ് ഭാരതത്തിന്റെ നീക്കം. ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞ ദിവസം എന്‍ഐഐ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ നിജ്ജാറിന്റെ ജലന്ധറിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. മറ്റൊരു ഖലിസ്ഥാന്‍ തേനാവായ ഗുര്‍പട്‌വന്ത് സിംഗ് പന്നുവിന്റെ ചത്തീഡ്ഗഡിലെ സ്വത്തും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ നിക്ഷേപം നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. തായ്‌ലന്‍റിൽ ബാറുകളും ഹോട്ടലുകളുമൊക്കെ നടത്താനും ഇവര്‍ പണം ചെലവഴിച്ചതായി എഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു.
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര മേമുണ്ട സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് വേട്ട .പ്രതികളെ വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന്, ജീവനക്കാരായ രണ്ട് യുവതികൾ 42.72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ ഡിവൈഎഫ്ഐ നേതാവും ഭര്‍ത്താവായ സിപിഎം നേതാവും ഒളിവില്‍. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവിൽ പോയത്. പ്രതിയായ കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാർട്ടി അംഗവുമാണ് .കൃഷ്‌ണേന്ദുവിന്റെ ഭർത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായ അനന്തു ഉൾപ്പെടെ കൂടുതൽപേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പോലീസ് നൽകുന്ന സൂചന. അനന്തുവും ഒളിവിലാണ്. ഉദയംപേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോൾഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സെപ്റ്റംബറിൽ നാലുമുതൽ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂർത്തിയാകുന്നതിന് ദിവസങ്ങൾക്ക് മുമ്പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു. 2023 ഏപ്രിൽ മുതൽ ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ…
തൃശ്ശൂർ; വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് മരിച്ചത്. തൃശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിത്. വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർദ്ര. കുട്ടിയെ കാണാതായതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകി. പിന്നാലെ കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയിൽ അടക്കം പോയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്കരിക്കും.
കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ…