Author: Starvision News Desk

കൊച്ചി: അമേരിക്കയും ചൈനയുമായുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെ രാജ്യാന്തര മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപം കുത്തനെ കൂടുന്നു. നടപ്പുവർഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തിൽ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.2018ൽ ഈ രംഗത്ത് ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. അതേസമയം ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവിൽ പത്ത് ശതമാനത്തിൽ നിന്നും 38 ശതമാനമായാണ് ഉയർന്നത്. സെമികണ്ടക്ടർ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തർക്കങ്ങളും ചാരപ്രവർത്തനത്തെ കുറച്ചുള്ള ആശങ്കകളുമാണ് ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന് കളമൊരുക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന് ശേഷം ചൈനയുടെ വിശ്വാസ്യത സംബന്ധിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട കോർപ്പറേറ്റുകൾക്ക് സംശയമേറുന്നതും വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു.ചൈന പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.…

Read More

സിനിമാ താരങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്‌സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. ‘ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്. ഗീതു നായര്‍ എന്ന പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപേര്‍ കമന്റുകള്‍ ചെയ്തു. ചിലര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മംമ്ത തന്നെ പ്രതികരിച്ചത്. ‘ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, എന്നാണ് മംമ്ത കമന്റ് ചെയ്തത്. അതിന് പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി…

Read More

കുന്ദമംഗലം(കോഴിക്കോട്): മാട്രിമോണിയല്‍ സൈറ്റില്‍ യുവതികളുടെ ഫോട്ടോ പരസ്യം നല്‍കി അവിവാഹിതരായ യുവാക്കളില്‍നിന്നും മധ്യവയസ്‌കരില്‍നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പറത്താഴത്ത് വീട്ടില്‍ ഉമേഷ് മോഹനെ(22)യാണ് കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്.വ്യാജ പ്രൊഫൈലുണ്ടാക്കി, പണം കൊടുത്ത് മറ്റു മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ച് പരസ്യം നല്‍കിയും ഫോണില്‍ വിളിച്ചും ആളുകള്‍ക്ക് യുവതികളുടെ ഫോട്ടോ അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. രജിസ്ട്രേഷന്റെയും പെണ്ണുകാണലിന്റെയും പേരില്‍ ഗൂഗിള്‍ പേവഴി അവിവാഹിതരില്‍നിന്ന് ഇയാള്‍ പണം പറ്റും. 3000 മുതല്‍ 5000 രൂപവരെയാണ് വാങ്ങിക്കുക. ഇതെല്ലാം ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് രീതി. സംസ്ഥാനത്ത് പലഭാഗത്തുമുള്ള യുവാക്കളെ രജിസ്റ്റര്‍ചെയ്യിക്കുന്നതല്ലാതെ വിവാഹങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പിടിക്കപ്പെടാതിരിക്കാന്‍ പലപേരുകളിലാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നി ജീല്ലകളിലെ ആളുകളാണ് കൂടുതലും തട്ടിപ്പിനിരയായത്. കുന്ദമംഗലത്ത് പെരിങ്ങൊളം എം.എല്‍.എ. റോഡിലും ഉമേഷ് മോഹന്‍ സ്ഥാപനം നടത്തിയിരുന്നെങ്കിലും ഇത് അടച്ചിടാറാണ് പതിവ്. കിഴക്കുംമുറി സ്വദേശിയുടെ…

Read More

തിരുവനന്തപുരം: ഓട്ടോ ടാക്സി ഡ്രൈവർമാരിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടുന്നതിൽ ജനങ്ങൾക്ക് ആശങ്ക.കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ചത് ഓട്ടോഡ്രൈവറാണ്. ഒരു പോക്സോ കേസുൾപ്പടെ 9 കേസുകളിലെ പ്രതിയാണിയാൾ.പലരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഈ വർഷം ഓട്ടോഡ്രൈവർമാരെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ 20ഓളമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന മറ്റ് ഓട്ടോത്തൊഴിലാളികളെ ഇത്തരക്കാരുടെ പ്രവർത്തികൾ ബാധിക്കാറുണ്ട്.കുറച്ച് പേർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും ആ സമൂഹത്തെ തന്നെ പഴിചാരുന്ന പ്രവണതയുണ്ട്.രാത്രികാലങ്ങളിൽ നഗരത്തിന് പുറത്ത് നിന്ന് ഓട്ടോകൾ നഗരത്തിലെത്തി ഓടാറുണ്ട്.സംശയാസ്പദമായി നഗരത്തിൽ കറങ്ങുന്ന ഓട്ടോകളെപ്പറ്റി നഗരത്തിലുള്ള ഓട്ടോഡ്രൈവർമാർ പൊലീസിന് വിവരം നൽകുന്നുണ്ട്. ഇതനുസരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽപ്പെടാതെ ഓട്ടോ കൊണ്ട് നടക്കുന്നവരുമുണ്ട്.അധികം ഓട്ടം പോകാതെ അർദ്ധരാത്രി ഓട്ടോ മറയാക്കി കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടെന്നാണ് സൂചന. പൊലീസ് പരിശോധനകളിൽ ഇത്തരക്കാർ ഓട്ടോഡ്രൈവരെന്ന് പറഞ്ഞ് തടിയൂരുകയാണ്. നിരീക്ഷണം ശക്തമാക്കാൻ സിറ്റി പൊലീസ് ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ…

Read More

കണ്ണൂർ: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ നടന്നത് കലാപശ്രമമെന്ന് എഫ്‌ഐആർ. സംഭവത്തിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പടെ പത്ത് പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുളള വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേ​റ്റു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം.അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ഉദ്യോഗസ്ഥരുടെ ജയിൽ സന്ദർശനത്തിനിടെ രണ്ട് തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ…

Read More

മനാമ: MCMA അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ MCMA ഇന്റനെൽ കപ്പ്‌ 2023 യിൽ ഖസർ അൽ ജിനാൻ വിജയിച്ചു, വിജയികൾക്ക് അൽ റബീഹ് ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് മാനേജർ ട്രോഫി കൈമാറി ചടങ്ങിൽ MCMA പ്രസിഡന്റ്‌ യൂസഫ് മാമ്പട്ട് മൂല സെക്രട്ടറി നൗഷാദ് കണ്ണൂർ ട്രെഷർ സമദ് പത്തനാപുരവും മറ്റു MCMA നേതാക്കളും പങ്കെടുത്തു.

Read More

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാദ്ധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 29-10-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 30-10-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 29 മുതൽ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള…

Read More

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനം നടത്തിയത് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്. ട്രിഗർ ചെയ്തത് റിമോട്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തു വച്ചത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ്. പ്രതി സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നും മാർട്ടിൻ പൊലീസിന് മൊഴി നൽകി. നേരത്തെ ബോംബുവച്ചത് താൻ ആണെന്ന് അവകാശപ്പെട്ട് മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം മാർട്ടിൻ പറയുകയും ചെയ്തിരുന്നു. താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറഞ്ഞത്. ഇന്നുരാവിലെ ഒമ്പതരയോടെ…

Read More

തൃശൂർ: കളമശ്ശേരിയിൽ ബോംബ് വച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ തൃശൂർ പൊലീസിന് മുമ്പിൽ കീഴടങ്ങി. കൊടകര പൊലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങൾ. താനാണ് ബോംബ് വച്ചതെന്ന് സ്‌റ്റേഷനിലേക്ക് കയറി വന്ന് അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്രമിയാണോ അതോ മാനസിക പ്രശ്‌നമുള്ള ആളാണോ ഇയാളെന്നും പൊലീസ് തിരക്കുന്നുണ്ട്. നീലക്കാറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയാണ് കളമശ്ശേരിയിൽ നിന്നും എത്തിയെന്ന അവകാശ വാദവുമായി കൊടകരയിൽ എത്തിയത്. ഇതിന് അപ്പുറത്തേക്കുള്ള വിവരങ്ങളൊന്നും പൊലീസ് പങ്കുവയ്ക്കുന്നില്ല. ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പോലും പൊലീസ് പരിശോധിക്കുന്നു. തെളിവുകൾ വിശദമായി വിലയിരുത്തി മാത്രമേ ഇയാളുടെ പങ്കു പോലും സ്ഥിരീകരിക്കൂ. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നീല കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരാൾ അവകാശ വാദവുമായി എത്തിയത്. പ്രാർത്ഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ…

Read More

കൊച്ചി: കളമശേരി കൺവെൻഷൻ സെന്റർ സ്‌‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ്. കൊച്ചിയിൽ വാഹന പരിശോധന കർശനമാക്കി. സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. കണ്ണൂരിലും സുരക്ഷാ പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തിരക്കേറിയ ഇടങ്ങളിൽ പരിശോധന തുടരുന്നു.കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് സ്ഫോടനത്തിനായി ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബാണെന്നാണ് കണ്ടെത്തൽ. സ്ഥലത്തുനിന്ന് ഐ ഇ ഡിക്ക് സമാനമായ വസ്തുക്കൾ ലഭിച്ചിരുന്നു. എ‌ഡിജിപി എം ആ‌ർ അജിത് കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ ഒൻപതര മണിയോടുകൂടിയാണ് സംഭവം. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നിടത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ…

Read More