- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി
Author: Starvision News Desk
തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും സതീശൻ പറഞ്ഞു. തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് ക്രൂര മർദ്ദനമേറ്റത്. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ…
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സുധാകരന്‍ പറഞ്ഞു. ‘മുഖ്യമന്ത്രി കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലീസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും. സിപിഎം ബോധപൂര്‍വ്വം ആസുത്രണം ചെയ്ത അക്രമമാണിത്’, സുധാകരന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂർ: കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിലാണു പ്രതികരണം. ‘‘ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ച് എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ‘‘ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്തു സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ…
മനാമ: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിന ആഘോഷ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു,എം എം എസ് ഓഫീസിൽ നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ ഉദ്‌ഘാടനം ചെയ്തു, മഞ്ചാടി കൺവീനർ മൊയ്തീൻ ഷിസാൻ സ്വാഗതം ആശംസിച്ചു, ചിത്ര രചന മത്സരം, കളറിങ് മത്സരം, നെഹ്‌റു ചരിത്ര ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളിൽ മുപ്പതോളം കുട്ടികൾ പങ്കാളികൾ ആയി, കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി, അനസ് റഹിം, ആനന്ദ് വേണുഗോപാൽ, ലത്തീഫ് കെ എന്നിവർആശംസകൾ അർപ്പിച്ചു, ജോയ്ന്റ ട്രഷറർ തങ്കച്ചൻ നന്ദി പറഞ്ഞു, കളറിങ് മത്സരത്തിൽ അദ്വൈദ് ശങ്കർ ഒന്നാം സ്ഥാനവും അന്നപൂർണ്ണ ഷിബു രണ്ടാം സ്ഥാനവും, ഹയാ ഫാത്തിമ മൂന്നാം സ്ഥാനവും നേടി, ചിത്ര രചന മത്സരത്തിൽ അനാമികാ ബൈജു ഒന്നാം സ്ഥാനവും നസ്രിയ നൗഫൽ രണ്ടാം സ്ഥാനവും ആര്യ നന്ദ ഷിബു മൂന്നാം സ്ഥാനവും നേടി, ക്വിസ് മത്സരത്തിൽ അനാമിക…
കൊച്ചി: സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്താൻ നിയമം അനുശാസിക്കുന്ന വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, സർവീസ് പ്രൊവൈഡിംഗ് സെന്ററുകൾ, പോലീസ് സംവിധാനം എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിക്കൊണ്ട് ഗാർഹിക പീഡന കേസുകളിൽ സ്ത്രീകൾക്ക് പെട്ടെന്നു തന്നെ സംരക്ഷണം ഉറപ്പു വരുത്താനാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി കൊച്ചിന്‍ കോര്‍പറേഷനിലെ മാനാശേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഏറ്റവും ശക്തമായ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. നിയമപരമായി പരിരക്ഷയുണ്ടെങ്കിലും പക്ഷേ, ഇതുപ്രാവര്‍ത്തികമാക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് അന്തസുറ്റ ജീവിതവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പുവരുത്തുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. കേരളത്തിലെ 14 ജില്ലകളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സംരക്ഷണ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായാണ് ഇന്നത്തെ സമൂഹം കാണുന്നത്.…
എൽഡിഎഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസിൽ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിൽ ഉണ്ടാവും. നവകേരള സദസ് കാസര്‍കോട് കഴിഞ്ഞപ്പോള്‍ മഹാ ജനമുന്നേറ്റ സദസ്സായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍ ഏജന്‍സിക്ക് ബുദ്ധി പണയംവെച്ചവര്‍ക്ക് പി.ആര്‍ പരിപാടിയായി തോന്നുമെന്നും മുഖ്യമന്ത്രി. പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും നവകേരള സദസിന്റെ മുന്നേറ്റവുമായിരുന്നു മുഖ്യമന്ത്രി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ മറുപടികൾക്കുള്ള സാഹചര്യം പ്രതിപക്ഷമാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ലൈഫ് പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വീടു ലഭ്യമാക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. നവ കേരള സദസ് നടക്കുന്ന ഒരോ സ്ഥലത്തെയും ചിലവ് പരിശോധിക്കാമെന്നും സമയത്തിന്റെ പരിമിധി ഉണ്ടായതു കൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി. ഇന്നലത്തെ തിരക്ക് പരിഗണിച്ചാണ് നവകേരള സദസിൽ നിവേദനം നൽകുന്ന കൗണ്ടറുകളുടെ എണ്ണം 20…
പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. രണ്ടുസ്ത്രീകളടക്കം നാലുപേർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബിഹാറിലെ ലാഖിസാരായ് ജില്ലയിൽ ഇന്ന് രാവിലെയാണു സംഭവം. പരുക്കേറ്റവരെ പട്നയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ആഷിഷ് ചൗധരി എന്നയാളാണ് കുടുംബത്തെ ആക്രമിച്ചത്. പ്രണയപ്പകയാണ് ആക്രമണ കാരണമെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. രാവിലെ ഏഴ് മണിക്കും എട്ടുമണിക്കും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിലെ പ്രതിയായ ആഷിഷ് ചൗധരി അഞ്ചു വർഷം മുൻപാണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ വിവാഹം കഴിച്ചത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള ബന്ധം സ്ത്രീ ഉപേക്ഷിച്ചതാണ് ആഷിഷ് ചൗധരിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി പട്നയിൽ നിന്നാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം എത്തിയത്. കബയ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തൃശൂർ: സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളി മാനസികസമ്മർദ്ദം കുറയ്ക്കാൻ പ്രാർഥന നടത്തിയെന്ന സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എ.ബിന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. ഓഫീസ് സമയത്തിനുശേഷം ഓഫീസിലെ വൈദിക വിദ്യാർഥിയുടെ അഭ്യർഥന പ്രകാരം ഒരു മിനിറ്റ് പ്രാർഥന നടത്തിയെന്നാണ് ശിശുസംരക്ഷണ ഓഫീസറുടെ വിശദീകരണം. എന്നാൽ ഓഫീസ് സമയത്ത് പ്രാർഥന നടത്തിയെന്നതു സംബന്ധിച്ച വിവരങ്ങൾ സമൂഹമാദ്ധ്യമത്തിൽ വന്നതോടെയാണ് വിവാദമായതും മന്ത്രി വീണജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടതും. അതേസമയം രണ്ടുമാസം മുമ്പ് നടന്ന സംഭവം സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചത് ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. പ്രാർഥനയ്ക്ക് സസ്‌പെൻഷൻ പോലുള്ള കടുത്ത ശിക്ഷ നൽകിയതിനെതിരെയും വകുപ്പിൽ ശക്തമായ അമർഷം ഉയർന്നിട്ടുണ്ട്. മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥയാണ് ബിന്ദു. സംഭവം പുറത്തു വന്നയുടനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സബ് കലക്ടർ കഴിഞ്ഞദിവസം ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് കലക്ടർക്ക്…
തൃശൂർ ∙ കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിനെ വിയ്യൂര്‍ സെൻട്രൽ ജയിലിനുള്ളിൽ വധിക്കാൻ ശ്രമം. ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലും തലയിലും ദേഹത്തും മാരകമായി മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനു മർദനമേറ്റു. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷൻ മരട്’ എന്നു പേരിട്ട നീക്കത്തിൽ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘമാണ്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്. കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 45ൽ അധികം ക്രിമിനൽ കേസുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയിൽ വച്ചു പവർ ബൈക്കിൽ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽ അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ…
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.