- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
Author: Starvision News Desk
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നും ഇല്ല. രാവിലെ 8.30 ഓടെയായിരുന്നു ബസിന് തീപിടിച്ചത്. നിലയ്ക്കലിൽനിന്ന് അയ്യപ്പഭക്തരുമായി പമ്പയിലെത്തിയശേഷം ഹിൽടോപ്പിൽ പോയി വാഹനം തിരിച്ച് പമ്പയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ തീ ആളിപ്പടർന്നത്. തൊട്ടടുത്തുതന്നെ ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുകയും പിന്നീട് പലഭാഗത്തും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ഡ്രൈവറും ക്ലീനറും ബിസ്സിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ ഇ.ഡി അയച്ചിരുന്ന സമൻസ് പിൻവലിച്ചിരുന്നു. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവിൽ തോമസ് ഐസക്കിന് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യൽ ഈ കേസിൽ തുടർന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു വിഷയത്തിൽ ആർ.ബി.ഐ നിലപാട്. നേരത്തെ, വ്യക്തിവിവരങ്ങൾ തേടി ഇ.ഡി. സമൻസ് അയച്ചതിനെത്തുടർന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമൻസ് അയക്കുന്നത് നേരത്തേ സിംഗിൾ ബെഞ്ച് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉത്തരവിൽ ഭേദഗതി വരുത്തി സമൻസ് അയക്കാൻ അനുമതി നൽകിക്കൊണ്ട് നവംബർ 24-ന് ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ…
കായംകുളം: കായംകുളത്ത് മത്സരിച്ചപ്പോൾ കാലുവാരിയെന്ന് തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ കായംകുളത്തുണ്ടെന്നും മത്സരിച്ച് വിജയിച്ചതെല്ലാം യു.ഡി.എഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നടന്ന പി.എ. ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം. ‘ഒരാളേയും ഞാൻ വിശ്വസിക്കില്ല. നിങ്ങൾ കാലുവാരുന്നവരാണ്. എല്ലാരും എന്നല്ല. അതൊരു കലയായി കൊണ്ടുനടക്കുന്ന കുറച്ച് ആളുകൾ ഇവിടെ ഉണ്ട്. അത് എപ്പോഴും ഉണ്ടാകും. രണ്ട് എതിർ സ്ഥാനാർഥികൾ കാലുമാറി. ഓരോ ദിവസവും കാലുവാരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാ. ഇത് എന്ത് ഏർപ്പാടാണ്. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷം. മനസ്സിൽ ഒന്ന് കരുതുക, പുറകിൽ ഉടുപ്പിന്റെ ഇടയിൽ കഠാര ഒളിച്ചുപിടിക്കുക കുത്തുക.. ഇതൊന്നും ശരിയായ കാര്യമല്ല’- എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പൊതുവായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള വിമർശനമാണ് ജി. സുധാകരൻ പ്രസംഗത്തിൽ ഉന്നയിക്കുന്നത്. നവകേരള സദസ്സിലെ ‘രക്ഷാപ്രവർത്തന’ത്തിന്‍റെ പേരിൽ നടന്ന ആക്രമണങ്ങൾക്കെതിരേയും അടുത്തിടെ സുധാകരൻ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുധാകരൻ പരസ്യമായി പല വിമർശന പ്രസ്താവനകളും നടത്തിയിരുന്നു.…
കോഴിക്കോട്: സമസ്തയിലെ യുവ നേതാക്കളെ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി ഒരു വിഭാഗം പ്രവർത്തകർ. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് കത്തിൽ പറയുന്നു. യുവ നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും എസ്കെഎസ്എസ്എഫ്, എസ്‍വൈഎസ് ഭാരവാഹികളടങ്ങിയ സംഘം നൽകിയ കത്തിൽ പറയുന്നുണ്ട്. സമ്മേളന നഗരിയിൽ വെച്ചാണ് സാദിഖലി തങ്ങൾക്ക് കത്തു നൽകിയത്. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന യുവ നേതാക്കളെ പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് മുഈനലി തങ്ങള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ സമസ്തയിലെ എല്ലാവര്‍ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ജാമിയ നൂരിയ വാര്‍ഷിക സമ്മേളനത്തിന്‍റ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും വേദിയിലിരുത്തിയായിരുന്നു മു ഈനലി തങ്ങളുടെ പരാമര്‍ശം. എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, എസ് കെ…
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം കനക്കുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെജ്രിവാളിന്റെ വസതിക്ക് സമീപത്തേക്ക് എത്തി. വസതിക്ക് ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കെജ്രിവാളിന്റെ വീട് രാവിലെ ഇഡി റെയ്ഡ് ചെയ്തേക്കുമെന്നും അറസ്റ്റിന് സാധ്യതയെന്നും മന്ത്രി അതിഷിയാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ മറ്റ് പ്രധാനപ്പെട്ട നേതാക്കളും മന്ത്രിമാരും ആരോപണം ഏറ്റുപിടിച്ചു. മദ്യനയ അഴിമതിക്കേസിൽ മൂന്ന് തവണ ഇഡി കേജ് രിവാളിനെ ചോദ്യംചെയ്യാൻ സമൻസ് നൽകിയിരുന്നു. എന്നാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇഡി ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ആരോപിച്ച് കേജ്രിവാൾ ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. ഇന്നലെയും കേജ് രിവാളിനെ ചോദ്യംചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ആര്യന്‍കുഴി സ്വദേശി സുജിത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ജയന്‍ പൂന്തുറയെ പൊലീസ് പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന ജയന്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സുജിത്തിന്റെ വീട്ടില്‍ ഇന്നലെ ഇരുവരും മദ്യപിച്ചിരിക്കുകയായിരുന്നുവെന്നും വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാത്രി പന്ത്രണ്ടരയോടെ കൊലപാതകമുണ്ടായെന്നും പൊലീസ് പറയുന്നു. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. മുന്‍വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് സംശയം.
കോഴിക്കോട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി മുന്‍ എംഎല്‍എ മറിച്ചു വിറ്റു എന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ എംഎല്‍എയുടെ നടപടി. അഗസ്റ്റിന്‍ എന്നയാള്‍ക്ക് വിറ്റ ഭൂമി പിന്നീട് തിരികെ വാങ്ങി. ഭാര്യയുടെ പേരിലാണ് ജോര്‍ജ് എം തോമസ് മിച്ചഭൂമി തിരികെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയത്തോടെ 2001 ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ഭൂമി വില്‍ക്കുകയായിരുന്നു. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ തിരിച്ച് വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോപണം നേരത്തെ ജോര്‍ജ് എം തോമസ് നിഷേധിച്ചിരുന്നു.
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ മുപ്പതടി ഉയരത്തിലുള്ള കോലം കത്തിക്കുമെന്ന് എസ്.എഫ്.ഐ. ആരിഫ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിക്കുന്നത്. സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഗവർണർക്കെതിരെ വൻ പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയർത്തുന്നത്. കോളേജുകളിൽ ഗവർണർക്കെതിരെ എസ്.എഫ്,.ഐ ബാനറുകളുയർത്തി. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ.അതേസമയം കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞ്, പതിവ് റൂട്ട് മാറ്റിയാണ് ഗവർണർ പോയത്. അതിനാൽ പ്രതിഷേധക്കാർക്ക് ഗവർണറെ കാണാനായില്ല. ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിലാണ് പ്രതിഷേധമുണ്ടായത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ ‘ഫിയർലെസ് 53’ എന്ന ബാനറുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാളയത്തും ചാക്കയിലും പ്രതിഷേധക്കാർ കാത്തുനിന്നു.പതിവ് റൂട്ടിൽ ഒന്നിലധികം ഇടങ്ങളിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരത്തെത്തുടർന്ന് രാജ്ഭവനിൽനിന്ന് പാളയം വഴി വരാതെ കുറവൻകോണം കുമാരപുരം വഴിയാണ് ഗവർണർ വിമാനത്താവളത്തിലേക്ക് പോയത്. വൈകിട്ട് 6.40ന്…
പാട്‌ന: സ്ത്രീകളെ ഗർഭിണിയാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘം അറസ്റ്റിൽ. ബീഹാറിലെ നവാഡയിലാണ് സംഭവം. പങ്കാളിയിൽ നിന്ന് ഗർഭധാരണം സാധിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു ഇവർ. എട്ടുപേരാണ് അറസ്റ്റിലായത്.’ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ (ബേബി ബർത്ത് സർവീസ്) എന്നായിരുന്നു സംഘത്തിന്റെ പേര്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളെ ഗർഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. താത്‌പര്യം അറിയിച്ചെത്തുന്നവരിൽ നിന്ന് രജിസ്ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാർജുകൾ എന്ന നിലയിൽ 5000 രൂപ മുതൽ 20,000 രൂപവരെയും കൈക്കലാക്കി.മുന്ന എന്നരൊളാണ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ എന്ന് പൊലീസ് പറയുന്നു. ബീഹാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എട്ടുപേർ കുടുങ്ങിയത്. എന്നാൽ സംഘത്തിലെ കൂടുതൽ പേർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായവരിൽ നിന്ന് സ്‌മാർട്ട് ഫോണുകളും…
മുംബൈ: പുതുവർഷ ദിനത്തിൽ മുംബൈയിൽ ആക്രമണമുണ്ടാവുമെന്ന് ഭീഷണി. മുംബൈ പൊലിസ് കൺട്രോൾ റൂമിൽ ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ച അജ്ഞാതൻ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. പിന്നാലെ പൊലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തന്ത്ര പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ അടക്കം പരിശോധിച്ചു. വാഹന പരിശോധനയും കർശനമാക്കി.ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലിസ് അറിയിച്ചു. ഫോൺ ചെയ്ത ആളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു.