Author: Starvision News Desk

കാട്ടാക്കട: സ്‌കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവും 59,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട വീരണകാവ് അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യയെആണ് (31) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.തലസ്ഥാനത്തെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലെത്തിച്ച ശേഷം കൂട്ടുകാരികളെ പുറത്തിരുത്തി പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയിരുന്നു. കാട്ടാക്കട സബ് ഇൻസ്‌പെക്ടറായിരുന്ന ഡി. ബിജു കുമാർ, ഡിവൈ.എസ്‌പിയായിരുന്ന കെ. അനിൽ കുമാർ എന്നിവരടുങ്ങുന്ന സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

പാലക്കാട്: ഭാര്യയെ ഭ‌ർത്താവ് വിറകുകൊളളിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കോട്ടായിയിൽ ചേന്ദക്കാട് സ്വദേശി വേശുക്കുട്ടിയാണ് (65) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ വേലായുധൻ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതി വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കളിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നു.

Read More

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ​ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാ​ഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ​ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകൾ അണിഞ്ഞുള്ള ചിത്രങ്ങളിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക…

Read More

ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ് ഗാർഡനിൽ അവസാനിപ്പിച്ചു. മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്‌ക് , ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച് , കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്‌, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ , രശ്മി അനൂപ് എന്നിവർ ട്രിപ്പിനെ നിയന്ത്രിച്ചു. ഇത്തരത്തിലൊരു ട്രിപ്പ് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ നന്ദിയും സ്നേഹവും ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിൻ പാനൽ അറിയിച്ചു

Read More

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, വാർഷിക പൊതുയോഗവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തി.പ്രിസിഡന്റ്‌ അനിൽ കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ്ജ് അമ്പലപ്പുഴ സ്വാഗതം പറയുകയും രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് യോഗം ഉദ്ഘാടനം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം കൈമാറുകയും ചെയ്തു. തുടർന്ന് അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് 2022 – 2023 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും ,അനീഷ് മാളികമുക്ക് വരവ് ചിലവ് കണക്കും, ശ്രീജിത്ത് ആലപ്പുഴ ബൈലോ ഭേദഗതിയും, ആതിര പ്രശാന്ത് വനിതാവേദി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. റിപ്പോർട്ടുകളിൻ മേൽ ചർച്ച ചെയ്ത് പൊതുയോഗം ഏക കണ്ഠമായി അംഗീകരിക്കുകയും അത്‌ പാസ്സാക്കുകയ്യും ചെയ്തു. ശേഷം 2024-2025 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനവും, പ്രതിമാസ പ്രവർത്തന രൂപരേഖയും യോഗം അംഗീകരിച്ചു. ഹരീഷ് ചെങ്ങന്നുർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു.ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

Read More

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു.ആക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരേ വിളപ്പില്‍ശാല പോലീസ് കേസ് എടുത്തു.

Read More

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായികതാരങ്ങളുമടങ്ങുന്ന വി.വി.ഐ.പി.കളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. 13,000 സേനാം​ഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് തേടിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 10,000 സിസിടിവികൾ ന​ഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. രാസപദാർഥങ്ങൾ ഉപയോ​ഗിച്ചുള്ള ആക്രമണങ്ങളടക്കം തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്.‌‌ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥരെയും പല സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

Read More

കുമളി: മക്കൾ നൽകിയ സമാനതകളില്ലാത്ത ക്രൂരതയുടെ നൊമ്പരവും പേറി ആ അമ്മ വിട പറഞ്ഞപ്പോൾ ഇടുക്കിയും കുമളി ന​ഗരവും അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യുവിന് യാത്രമൊഴി നൽകി. കുമളി ബസ് സ്റ്റാൻഡിലൊരുക്കിയ പൊതുദർശനത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജും സബ് കളക്ടർ അരുൺ എസ്. നായരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അവസാന യാത്രയിലും കുമളി പോലീസ് ആ അമ്മയ്ക്ക് അകമ്പടിയൊരുക്കി. വീട്ടിലെ വളർത്തുനായയോട് കാണിക്കുന്ന പരി​ഗണനപോലും മക്കൾ നിഷേധിച്ച ആ അമ്മയുടെ ജീവിതം നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തി. ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകയാതന അനുഭവിച്ച് അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു എന്ന 76 വയസുകാരി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമാണുള്ളത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലായപ്പോൾ രണ്ട് മക്കൾക്കും ആ അമ്മ ഒരു ഭാരമായി. ഒടുവിൽ ഒരു വാടക വീടെടുത്ത് നൽകി അന്നക്കുട്ടിയെ ഉപേക്ഷിച്ച് മക്കൾ അവരുടെ ലോകത്തേക്ക് പോയി. മക്കൾ ഉപേക്ഷിച്ചതോടെ ആ അമ്മ…

Read More