Author: Starvision News Desk

അജ്മേർ: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരളപൊലീസ് സംഘത്തിനു നേരെ രാജസ്ഥാനിൽ വെടിവയ്പ്. കൊച്ചിയിൽനിന്ന് അജ്മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ച് നേരിട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മേറിലേക്കു പോയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്മേർ യാത്ര. അജ്മേർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മേർ പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

Read More

ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും. സമൂഹമാദ്ധ്യമങ്ങള്‍ വഴി വിരാട് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15ന് തനിക്കും അനുഷ്‌കയ്ക്കും മകന്‍ പിറന്നുവെന്നും വാമികയ്ക്ക് കുഞ്ഞനിയനെ കിട്ടിയിരിക്കുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.’വളരെ അധികം സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും ഫെബ്രുവരി 15ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും വാമികയ്ക്ക് ഒരു അനിയനുമായി അകായ് പിറന്ന വിവരം ഏവരേയും അറിയിക്കുന്നു എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.’ താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.താരം സന്തോഷ വിവരം പങ്കുവച്ചതിന് പിന്നാലെ അഭിനന്ദനവും ആശംസകളുമായി കോടിക്കണക്കിന് ആരാധകരും ഒപ്പം ക്രിക്കറ്റ്, ബോളിവുഡ് രംഗത്തെ പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. 2017 ഡിസംബറിലാണ് കോഹ്ലി – അനുഷ്‌ക വിവാഹം ഇറ്റലിയില്‍ നടന്നത്. 2021 ജനുവരിയിലാണ് മകള്‍ വാമിക ജനിച്ചത്.

Read More

തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത്‌ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെ വീട്ടിൽ വച്ചാണ് മരണം. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് മരണം. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read More

ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് രാത്രിയായിരുന്നു അന്ത്യം. ഇന്നലെ രാവിലെയാണ് ഭർത്താവ്, ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകൾ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി…

Read More

മഞ്ചേരി: മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മഞ്ചേരിയിലെ കുത്തുകല്‍ റോഡില്‍വെച്ചായിരുന്നു കൊലപാതകം. മധ്യപ്രദേശ് ബെതുല്‍ ജില്ലയിലെ ദംന്യയില്‍ അനില്‍ കസ്ദേകര്‍ (34), ഗുര്‍ഗാവിലെ ഗോലു തമിദില്‍ക്കര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബെതുല്‍ ബേല്‍ക്കുണ്ട് ബോത്തിയ റെയാട്ട് വില്ലേജില്‍ നാംദേവിന്റെ മകന്‍ റാംശങ്കറിനെയാണ് (33) പ്രതികള്‍ കൊലപ്പെടുത്തിയത്. പ്രതി ഗോലുവിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ റാംശങ്കര്‍ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു അക്രമം. ഞായറാഴ്ച്ച രാത്രി മഞ്ചേരി നിലമ്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലുവും കുത്തുകല്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മൊബൈല്‍ ഫോണ്‍ എടുത്തതുസംബന്ധിച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് താണിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലും ചേര്‍ന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ശങ്കറിന്റെ തലയിലും നെഞ്ചിലും സമീപത്തുകിടന്ന വെട്ടുകല്ല് എടുത്തിട്ടതിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുത്തുകല്ലിലെ താമസസ്ഥലത്തുനിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. തലക്കേറ്റ…

Read More

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിനു നേരെ മർക്കട മുഷ്ടികാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ കിട്ടേണ്ട പണം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്നും ഇത് ബ്ലാക് മെയിലിങ്ങാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ് പിൻവലിച്ചാലെ പണം തരൂ എന്നാണ് കേന്ദ്രം പറയുന്നത് അത് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ്. ബ്ലാക്ക് മെയിലാണ്. കേരളത്തിന് പണം തരാനുണ്ട് എന്ന കാര്യം കേന്ദ്രം അംഗീകരിച്ചു. കേസുണ്ടെങ്കിൽ ചർച്ച ചെയ്യാൻ താത്പര്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഒരു സംസ്ഥാനത്തിനുനേരെ മർക്കട മുഷ്ടി കാണിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്- കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേസിന് പോകാതെ തന്നെ കിട്ടേണ്ട പണമാണ് 13000 കോടി രൂപ. എന്നാൽ ന്യായമായി സംസ്ഥാനത്തിന് കിട്ടേണ്ട പണം ലഭിക്കണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രം പറയുന്നതെന്ന് പറഞ്ഞ മന്ത്രി, കേന്ദ്രവുമായി തർക്കമുണ്ടാക്കി പോകണമെന്ന് സംസ്ഥാനത്തിനില്ലെന്നും കൂട്ടിച്ചേർത്തു. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള…

Read More

കൊച്ചി: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ പതിമൂന്നുകാരി മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച് 29ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ ശുചിമുറിയിലാണു കണ്ടെത്തിയത്. പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 8 മാസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് സിബിഐ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. പൊലീസ് ക്വാർട്ടേഴ്സിലെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2023 മാർച്ച് 29ന് സ്കൂൾ പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ അന്നു വൈകിട്ട് ആറരയോടെ വീട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു മരണം.

Read More

ആലപ്പുഴ: സംസ്ഥാനത്തെ 88 വില്ലേജ് ഓഫിസുകളിൽ ‘ഓപ്പറേഷൻ സുതാര്യ’ എന്ന പേരിൽ വിജിലൻസ് പരിശോധന. ഇ ഡിസ്ട്രിക്ട് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന. തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ 7 വില്ലേജുകളിൽ വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആറു വില്ലേജ് ഓഫിസുകളിലും പത്തനംതിട്ടയിൽ 5 വില്ലേജ് ഓഫിസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ നാലു വില്ലേജ് ഓഫിസുകളിലും കാസർകോട്ടെ മൂന്നു വില്ലേജ് ഓഫിസുകളിലുമാണു പരിശോധന നടക്കുന്നത്.

Read More

ഇടുക്കി: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം, കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ഥികള്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭീഷണി. 15-ഓളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിരുന്ന. ഒരു വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്കില്‍ അന്യായമായി മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്. സമരം ചെയ്ത വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും…

Read More

ബത്തേരി: വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. വനാതിർത്തിയിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണം. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തദ്ദേശപ്രതിനിധികള്‍ ഇതിനോട് യോജിച്ചെന്നും മന്ത്രി പറഞ്ഞു. വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങളെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്നും സംഷാദ് മരയ്ക്കാർ കൂട്ടിച്ചേർത്തു. രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത 27ല്‍ 15 തീരുമാനങ്ങള്‍ നടപ്പാക്കി. വനാതിര്‍ത്തികളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും. ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആര്‍ആര്‍ടി ടീമുകളുടെ എണ്ണം കൂട്ടുമെന്നും തീരുമാനമായി. മന്ത്രിമാരായ എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ…

Read More