Author: Starvision News Desk

തൃശ്ശൂര്‍: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍. തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് നടന്‍ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. ‘എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് ഞാന്‍’ ഇതായിരുന്നു ടൊവിനോ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം. ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനില്‍…

Read More

മീനങ്ങാടി (വയനാട്)∙ മാസങ്ങൾക്കു ശേഷം വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. മീനങ്ങാടിയിൽവച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട് മുഖ്യമന്ത്രി ഇതുവരെ സന്ദർശിക്കാത്തതിലും, സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. വയനാട്ടിലെത്തിയ മുഖ്യമന്ത്രി വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാത്തത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് പ്രവർത്തകർ ആരോപിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ ചന്ദനക്കാവ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ജോഷ്വ, യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിബിൻ നൈനാൻ, ഡികെടിഎഫ് ജില്ല ജനറൽ സെക്രട്ടറി സുനിൽ പി.ജി. തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോൺഗ്രസ്‌ നടപടി ജനാധിപത്യവിരുദ്ധമാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറിയറ്റ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി പാർട്ടി…

Read More

കണ്ണൂര്‍: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ പട്ടാപകല്‍ കടുവയെത്തി. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പും സ്ഥിരീകരിച്ചു. കടുവയെ പിടികൂടാന്‍ വാളുമുക്കിലെ ഹമീദ് റാവത്തര്‍ കോളനിയില്‍ കൂട് സ്ഥാപിച്ചു. അടയ്ക്കാത്തോട് ടൗണിലും ആറാം വാര്‍ഡിലും ഞായറാഴ്ച വൈകിട്ട് നാല് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടാപ്പിങ്ങ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവര്‍ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവയെ കണ്ടത്. മുരണ്ടുകൊണ്ട് റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു. കടുവ അവിടെ തന്നെ നിന്നതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചാണ് കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നല്‍കിയത്. ഇതുകൂടാതെ നിയമ വിദഗ്ധര്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ അഭിപ്രായങ്ങളും സ്വരൂപിച്ചു. തുടര്‍ന്ന് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്നാണ് പ്രോട്ടോകോളിന് അന്തിമ രൂപം നല്‍കിയത്. പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രി, ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമം ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങള്‍, റിപ്പോര്‍ട്ടിംഗ്, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി…

Read More

തിരുവനന്തപുരം: മാറിമാറി ഭരിച്ച മുന്നണികള്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരംകാണാന്‍ ശ്രമിച്ചില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇരുമുന്നണികളും മത്സ്യത്തൊഴിലാലികളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിന് യാതൊന്നും ചെയ്തില്ല. പുല്ലുവിളയിലെ ജനങ്ങളുടെ വിഷമതകശ് കേട്ടറിഞ്ഞ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, തീരദേശവാസികളിലേക്ക് വികസനത്തിന്റെ സൗകര്യങ്ങളെത്താതതില്‍ അദ്ഭുതം പ്രകടിപ്പിച്ചു. പുല്ലുവിളയിലെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് സെന്റ് ജേക്കബ് ഫെറോന പള്ളിയിലെത്തി ഫാദര്‍ ആന്റണി.എസ്.ബി യെ സന്ദര്‍ശിച്ചു. അദ്ദേഹവും തീരദേശവാസികളുടെ ആശങ്ക സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശവാസികള്‍ക്ക് പ്രയാസം ഉണ്ടാകില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് തീരദേശ ജനതക്കൊപ്പം മോദി സര്‍ക്കാരിന്റെയും തന്റെയും പരിശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും സ്ഥാനാര്‍ത്ഥി നേരത്തെ സന്ദര്‍ശിച്ചു. തീരദേശത്തെ ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും അതിന് ഉടന്‍ പരിഹാരം കാണുമെന്നും അവര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. നെയ്യാറ്റിന്‍കരയിലെ ആദ്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പുല്ലുവിളയിലാണ്. എന്നാല്‍ നാളിതുവരെ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു…

Read More