തൃശ്ശൂര്‍: നടന് ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍. തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് നടന് പ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. ‘എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് ഞാന്‍’ ഇതായിരുന്നു ടൊവിനോ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം.
ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പം നില്ക്കുന്ന ചിത്രമുള്‍പ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു. സുനില്‍കുമാര്‍ പോസ്റ്റ് നീക്കം ചെയ്തെങ്കിലും ഇടത് പ്രൊഫൈലുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്.