Author: Starvision News Desk

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബു നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർക്ക് പരുക്ക്. പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ആഭിമുഖ്യത്തില്‍ ‘റമദാന്‍ ബ്ലസ്സിംഗ്‌സ്’ എന്ന പേരില്‍ ഇഫതാര്‍ മീല്‍ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖില്ലും പരിസരങ്ങളിലും സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി രണ്ടായിരം ഇഫ്താര്‍ മീല്‍ വിതരണം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സക്കീര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ കെഎം, പര്‍ച്ചേഴ്‌സ് മാനേജര്‍ ഷാഹിര്‍ എംവി, എച്ച്ആര്‍ മാനേജര്‍ ഷഹ്ഫാദ്, ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടിസി, മാര്‍ക്കറ്റിംഗ് കോർഡിനേറ്റർ ഷേര്‍ളിഷ് ലാല്‍, കമ്മ്യൂണിക്കേഷൻ മാനേജർ അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റമദാന്‍ കിറ്റ് വിതരണം. റമദാന്‍ അവസാനം വരെ തുടരുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഫതാര്‍ മീല്‍ വിതരണം ചെയ്യുമെന്ന് കമ്പനി സിഇഒ ഹബീബ് റഹ്മാന്‍ അറിയിച്ചു.

Read More

അബുദാബി: യു.എ.ഇയിലെ ഗെയിമിംഗ് നിയന്ത്രണങ്ങൾക്ക് പിന്നാലെ താത്കാലികമായി പ്രവർത്തനം നിറുത്തുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 263-ാം സീരീസിന്റെ നറുക്കെടുപ്പ് നടന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസായ ഒരു കോടി ദിർഹം (22 കോടിയിലേറെ രൂപ)​ പ്രവാസി ഇന്ത്യക്കാരനായ രമേശ് കണ്ണന് ലഭിച്ചു. തത്സമയ നറുക്കെടുപ്പിലാണ് രമേശ് കണ്ണൻ വിജയിയായത്. മാർച്ച് 29ന് വാങ്ങിയ 056845 എന്ന നമ്പരാണ് സമ്മാനാർഹമായത്. കഴിഞ്ഞ ലൈവ് ഡ്രായിലെ ഗ്രാൻഡ് പ്രൈസ് നേടിയ മുഹമ്മദ് ഷെരീഫാണ് ഇത്തവണത്തെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.അതേസമയം മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ എന്നീ നറുക്കെടുപ്പ് കമ്പനികൾക്ക് പിന്നാലെ ബിഗ് ടിക്കറ്റും പ്രവർത്തനം നിർത്തി വയ്ക്കുന്നതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നടപടി താത്‌കാലികമാണെങ്കിലും എന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് മൂന്ന് കമ്പനികളും വ്യക്തമാക്കിയിട്ടി. യു.എ.ഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജി.സി.ജി.ആർ.എ) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നീക്കമെന്നാണ് ബിഗ് ടിക്കറ്റിന്റെ വിശദീകരണം. ഗെയിമിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് താത്‌കാലികമായാണ് പ്രവർത്തനം നിർത്തുന്നതെന്നും ബിഗ് ടിക്കറ്റ് സൂചിപ്പിച്ചു.യുഎഇയിൽ മികച്ച…

Read More

തിരുവനന്തപുരം: ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് കെ. വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.റെയില്‍വെ ഉദ്യോഗസ്ഥനുണ്ടായ ദാരുണാന്ത്യം ട്രെയിന്‍ യാത്രികരെ ഒന്നാകെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലാക്കുന്നതുമാണ്. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പൊലീസിനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ റെയില്‍വെ തയാറാകണം. ഇതിന് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. വിനോദിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

Read More

ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോംസ്റ്റേ ജീവനക്കാരി മരിച്ച നിലയിൽ. കൊലപാതകമെന്നു സംശയം. അസം സ്വദേശിനി ഖാസിറ കൗദും (44) ആണു മരിച്ചത്. ഇവർ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പൊലീസ് പറയുന്നു. ഇവരുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്.

Read More

തായ്പേയ്: പൂർവേഷ്യൻ രാജ്യമായ തയ്‌വാനിൽ 25 വർഷത്തിനിടെയുണ്ടായ ശക്തിയേറിയ ഭൂചലനം വൻ നാശനഷ്ടമാണ് വിതച്ചത്. ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകർന്നു വീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 60ലേറെ പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ തായ്പേയ് സിറ്റിയിൽനിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ദുരന്ത വ്യാപ്തി കൂടാമെന്ന സൂചനയാണ് നൽകുന്നത്. https://youtube.com/shorts/bETbXkHmGF8 വരും മണിക്കൂറുകളിൽ തുടർ ചലനങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1999ൽ 2400 പേരുടെ മരണത്തിനിടയാക്കിയ 7.6 തീവ്രതയുള്ള ഭൂചലനത്തിനു ശേഷം ഇത്ര ശക്തമായ പ്രകമ്പനം ആദ്യമായാണ് ഉണ്ടാകുന്നത്. നിരവധി ബഹുനില കെട്ടിടങ്ങൾ‌ നിലം പൊത്തിയതോടെ തായ്പേയ് സിറ്റിയിൽ പൊടിപടലം നിറഞ്ഞിരിക്കുകയാണ്. 7.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സൂനാമി മുന്നറിയിപ്പുമുണ്ട്. ദുരന്തത്തിൽ 7 പേർ മരിച്ചത് മണ്ണിടിച്ചിലിനെ തുടർന്ന് ആണെന്നാണ് വിവരം. മലകയറാൻ പോയ മൂന്നുപേർ, തെറിച്ചുവന്ന പാറക്കല്ലുകൾ ഇടിച്ചു മരിക്കുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന ട്രക്ക് ഡ്രൈവറാണ് മരിച്ച നാലാമത്തെയാൾ. വാഹനത്തിനു…

Read More

ഇന്ത്യൻ മൈക്കൽ ജാക്‌സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ‘കത്തനാർ’ സിനിമയുടെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. ‘ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ നന്ദിയുണ്ട്.’ – എന്നാണ് രാമാനന്ദ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രഭുദേവയുടെ വേഷത്തെ കുറിച്ചുള്ള സൂചനയും ഈ ഫേസ്‌ബുക്ക് പോസ്റ്രിൽ നൽകിയിട്ടുണ്ട്.ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്‌ത് ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘കത്തനാർ’ എന്ന ചിത്രത്തിൽ പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ചിത്രത്തിൽ ജോയിൻ ചെയ്‌തത്. ആവേശത്തോടെയാണ് താരത്തെ അണിയറപ്രവർത്തകർ സ്വീകരിച്ചത്.നേരത്തേ അനുഷ്‌ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്‌തിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിലധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക.…

Read More

കൊച്ചി: ടിടിഇ വിനോദിന്റെ കൊലപാതകം സിനിമാക്കാർക്ക് കൂടി വലിയ വേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ ജോലിക്കൊപ്പം അഭിനയത്തേയും ഒരുപോലെ ഇഷ്‌ടപ്പെട്ടിരുന്ന കലാകാരനായിരുന്നു വിനോദ്. സിനിമാക്കാർക്കിടയിൽ ‘മലയാള സിനിമയുടെ സ്വന്തം ടിടിഇ’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കണ്ണൻ എന്നും പലരും വിളിച്ചിരുന്നു. സ്‌കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖ് സംവിധാനം ചെയ‌്ത മമ്മൂട്ടി ചിത്രം ഗ്യാംഗ്സ്‌റ്ററിലൂടെയായിരുന്നു വിനോദിന്റെ സിനിമാ ആരങ്ങേറ്റം.മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായ വേഷം. തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചു.ഇതിൽ പുലിമുരുകനിലെ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം ശ്രദ്ധിക്കപ്പെടുന്ന സീനിൽ തന്നെ എത്തി. പീറ്റർ ഹെയ്‌ൻ ചിട്ടപ്പെടുത്തിയ ഏറെ ദുഷ്‌ടകരമായ ആ ഫൈറ്റ് സീനിൽ മോഹൻലാലിനൊപ്പം വിനോദ് കട്ടയ‌്ക്ക് തന്നെ ഫൈറ്റ് ചെയ‌്തു. മർഫി ദേവസ്സി സംവിധാനം ചെയ‌്ത…

Read More

കൽപറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. സഹോദരി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ട്. കൽപറ്റയിൽ അദ്ദേഹത്തിന്റെ റോഡ് ഷോ തുടങ്ങിയിട്ടുണ്ട്. വി ഡി സതീശനും കെ സി വേണുഗോപാലും എം എം ഹസനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കം കേരളത്തിലെ പ്രധാന നേതാക്കളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. ‘രാഹുലിനൊപ്പം ഇന്ത്യക്കായി’ എന്ന മുദ്രാവാക്യവും വാഹനത്തിൽ എഴുതിയിട്ടുണ്ട്.ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ എസ് കെ എം ജെ സ്‌കൂൾ വരെയാണ് റോഡ് ഷോ നടക്കുക.രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.കഴിഞ്ഞ തവണ വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കുക.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 51,280 രൂപയായി ഉയർന്നു. സർവകാല റെക്കോർഡാണിത്. ഗ്രാമിന് 75 രൂപ കൂടി 6,410 രൂപയായി.പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോൾ 55,​000 രൂപ കൊടുത്താലും സ്വർ‌ണം കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 608 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 55,896 രൂപയായി. പതിനെട്ട് കാരറ്റിന് 488 രൂപ കൂടി. പവന് 41,952 രൂപയിലാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയം കൂടുന്നതിന് പിന്നിൽ. നടപ്പു വർഷം പവന് 56,000 രൂപ കടന്ന് മുന്നേറുമെന്നാണ് സാമ്പത്തിക വിദഗ്‌ദരുടെ പ്രവചനം.ലോകത്തിലെ മുൻനിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ ഏറ്റവും…

Read More