Author: Starvision News Desk

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രി കുമാരി പ്രതിമ ഭൗമിക് നില്‍ക്കുന്ന, 2023 ഓഗസ്റ്റ് 4ന് എടുത്ത പഴയ ഫോട്ടോയില്‍ കൃത്രിമം കാണിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നാണ് ഡിക്രൂസിനെതിരായ പരാതി. ഈ ചിത്രം ഫേസ്ബുക്കും വാട്ട്സാപ്പും ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മന്ത്രി കുമാരി പ്രതിമ ഭൗമിക്കിന്റെ ചിത്രം ഡിക്രൂസ് മോര്‍ഫ് ചെയ്തത് സിപിഐ എം നേതാവ് ഇ പി ജയരാജന്റെ ഭാര്യ പി കെ…

Read More

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് റ്റി.ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തു. സംസ്ഥാന പോലീസ് ഇതിനകം നടത്തിയിട്ടുള്ള തെളിവുകളുടെ പ്രാഥമിക റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിബിഐ ക്ക് കൈമാറാൻ വൈകരുതെന്നും, സിബിഐ ശരിയായ ദിശയിൽ അന്വേഷണം നടത്തി മരണത്തിനു ഉത്തരവാദികളായ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സിദ്ധാർത്ഥിന്റെപിതാവ് ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവ് നാമമാത്രമാണെന്നും അന്വേഷണത്തിനുള്ള രേഖകൾ കൈമാറാതെ മേൽനടപടികൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നും, അതുവഴി കുറ്റവാളികളായി കണ്ടെത്തി ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടുള്ളവർക്ക് ജാമ്യം ലഭിക്കാൻ സഹായമാകുമെന്നും, തെളിവുകൾ നശിപ്പിക്കപ്പെടുമെ ന്നതും കൊണ്ട് കേസിന്റെ അന്വേഷണം സിബിഐ ഉടനടി ഏറ്റെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Read More

തിരുവനന്തപുരം : കാഴ്ച പരിശോധിക്കാനായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള  സർക്കാർ കണ്ണാശുപത്രിയിലെത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ കണ്ണാശുപത്രികളുടെ വളർച്ചക്ക് സർക്കാർ തലത്തിൽ സഹായം നൽകുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവമെന്ന് കൈതമുക്ക് സ്വദേശി ബി. സുരേഷ്കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ശരിയായ യോഗ്യതയും കഴിവുമുള്ള ഡോക്ടർമാരുണ്ടെന്ന വിശ്വാസത്തിലാണ് സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഒരു ദിവസത്തെ തൊഴിലും വേതനവും മുടക്കിയാണ് സാധാരണക്കാർ ജനറലാശുപത്രിക്ക് സമീപമുള്ള കണ്ണാശുപത്രിയിലെത്തുന്നത്. അവരുടെ മറ്റൊരു ദിവസത്തെ വരുമാനം കൂടി മുടക്കുന്ന നടപടിയാണ് കണ്ണാശുപത്രിയിൽ നടക്കുന്നത്. മാർച്ച് 23 ന് താൻ കണ്ണാശുപത്രിയിലെത്തുമ്പോൾ 40 ടോക്കൺ മാത്രമാണ് നൽകിയത്. അന്ന് ചികിത്സക്കെത്തിയ…

Read More

കൽപറ്റ: പതാക വിവാദത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഞങ്ങൾ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺ​ഗ്രസിനുനേരെ സുരേന്ദ്രന്റെ ഒളിയമ്പ്. ആർക്കും തങ്ങളുടെ അതിൽ നിന്ന് തടയാനാകില്ലെന്നും കെ സുരേന്ദ്രൻ എക്സിലെ പോസ്റ്റിലൂടെ പറഞ്ഞു. വയനാട്ടിൽ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഭാരത മാതാ കി ജയ് വിളിക്കും. അതിൽ നിന്നും ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമർശനവുമായി എത്തി. നിരോധിച്ച പിഎഫ്ഐയുടെ പിന്തുണ ആണ് രാഹുൽ ഗാന്ധിക്ക് എന്നായിരുന്നു വിമർശനം.…

Read More

കൊച്ചി: കാസര്‍കോട് മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട വിധിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ വിചാരണ കോടതി കണ്ടെത്തിയെന്നും വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും അപ്പീലില്‍ പറയുന്നുണ്ട്. കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍നടപടികള്‍ക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. കേസില്‍ പ്രതികളായ കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Read More

തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേ​ഗം കാറിൽ നിന്നും പുറത്തേക്കി ഓടുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Read More

തൃശ്ശൂർ: ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്. ദേശീയ പാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.15നായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് റോഡരികിൽ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു. കൗണ്ടറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടത്തറ എ.സി.ടി.എസ്. പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

തൃശ്ശൂര്‍: മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഓംമ്‌നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ പത്തുവയസ്സുകാരന്‍ പറയുന്നത്. മൂന്ന് കുട്ടികളെ മര്‍ദിച്ചശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓംമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി. രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരന്‍ പറയുന്നു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മര്‍ദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് ഒരു ഓംമ്‌നി വാന്‍ പ്രദേശത്തുകൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാന്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. അതേസമയം, കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ചും പോലീസിന് സംശയമുണ്ട്. കുട്ടികളെ കാണാനില്ലെന്ന് ഇതുവരെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ല. സമീപ സ്റ്റേഷനുകളിലും ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പത്തുവയസ്സുകാരന്‍ പറഞ്ഞകാര്യങ്ങളുടെ…

Read More

കൊച്ചി: സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ: ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നീ മക്കളും ജോസഫിനുണ്ട്.

Read More

മലപ്പുറം: കുറ്റിപ്പുറം കെഎംസിറ്റി ലോ കോളേജിൽ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനെ ഒരു വിഭാഗം വിദ്യാർത്ഥികൾ തടഞ്ഞു. എംഎസ്എഫ് പ്രവർത്തകരാണ് തടഞ്ഞതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി കോളേജിൽ എത്തിയത്. സ്ഥാനാർത്ഥിയെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സ്ഥാനാർത്ഥി മടങ്ങിപ്പോയത്.

Read More