Author: Starvision News Desk

കൊല്ലം: കരുനാ​ഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. മാർച്ച് 5 നാണ് അനാമികയേയും രണ്ടുവയസുള്ള ആരവിനേയും തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ​ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തിയ ശേഷം അർച്ചന ജീവനൊടുക്കിയത്.

Read More

കൽപ്പറ്റ: വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സഫാനാർത്ഥി കെ.സുരേന്ദ്രൻ. എസ്. ടി. മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരെ പോരാടുന്നവരും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ലോക ഗുരുവാക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ്. പുൽവാമ വ്യാജ ആക്രമണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാഷ്ട്രപതിയായ വനവാസി വനിത ദ്രൗപതി മുർമുവിനെ അപമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട നാടാണ് വയനാട്. വൈദേശിയ ആധിപത്യത്തിന് മുന്നിൽ ‘ തല കുനിക്കുന്നവരല്ല വയനാട്ടുകാർ. ടിപ്പുവിൻ്റെ പടയോട്ടത്തെ ചോദ്യം ചെയ്തവരാണ് വയനാടുകാർ. ഇന്ത്യാ വിരുദ്ധ പോരാട്ടത്തെ നേരിടുകയാണ് നരേന്ദ്ര മോദി. വാഗ്ദാനം നൽകി ജയിച്ചു പോയ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. പ്രളയവും കോവിഡും വന്നപ്പോൾ പോലും ‘ രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. ചികിത്സാ സൗകര്യങ്ങളില്ല, മെഡിക്കൽ കോളേജില്ല, വയനാട്ടുകാർക്ക് ‘ജീവിക്കാനുള്ള അവകാശം ഇല്ലെന്നാണോ? വയനാട്ടുകാരും മനുഷ്യരാണ്. മറ്റുള്ളവരെ പോലെ അവർക്കും ജീവിക്കണം. എപ്പോഴെങ്കിലും…

Read More

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് വന്‍ സ്വര്‍ണ ശേഖരം പിടിച്ചെടുത്ത് പൊലീസ്. കമ്പളി ബസാറില്‍ സ്ഥിതി ചെയ്യുന്ന ഹേമ ജ്വല്ലേഴ്‌സ് ഉടമയായ നരേഷ് സോണിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും വെള്ളിയും പിടികൂടിയിരിക്കുന്നത്. 7.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ഒപ്പം പണം എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.മൂന്ന് കിലോ സ്വര്‍ണകട്ടിയും 103 കിലോ സ്വര്‍ണ ആഭരണങ്ങളും ചേര്‍ത്ത് 106 കിലോഗ്രാം സ്വര്‍ണമാണ് ആകെ പിടിച്ചെടുത്തിരിക്കുന്നത്. ഇതോടൊപ്പം കറന്‍സി നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണത്തിനും പണത്തിനും പുറമേ 68 വെള്ളി കഷ്ണങ്ങളും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. കോടികളുടെ ഹവാല ഇടപാടാണ് ഇതിന് പിന്നിലെന്നാണ് കര്‍ണാടക പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഹേമ ജ്വല്ലേഴ്‌സ് ഉടമയായ നരേഷ് സോണിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഹവാല ഇടപാടുകളുടെ തൊണ്ടിമുതലായാണ് പിടിച്ചെടുത്ത സാധനങ്ങളെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് അറിയാന്‍ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.കര്‍ണാടക പൊലീസ് ആക്റ്റിലെ 98ാം വകുപ്പ്…

Read More

മുന്നിലുള്ളത് വെറും ഒരാഴ്ച… സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകളും. പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മകനെ ജീവനോടെ കാണണമെന്ന പ്രാർഥനയുമായി എഴുപത്തിനാലുകാരിയായ ഫാത്തിമയെന്ന മാതാവും കാത്തിരിക്കുന്നു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഏപ്രിൽ 16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. അതിനുമുമ്പ് ബ്ലഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ. വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തിൽ ജനകീയ സമിതിക്ക് ഇതുവരെ 4.70 കോടി രൂപ മാത്രമേ സ്വരൂപിക്കാനായിട്ടുള്ളൂവെന്നു രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിൽ പറഞ്ഞു. അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന…

Read More

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യംചെയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ (ചൊവ്വാഴ്ച) വിധി പറയും. ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ഡല്‍ഹി ഹൈക്കോടതിയാണ് വിധി പറയുന്നത്. മാര്‍ച്ച് 21- നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കെജ്‌രിവാളിനെ അറസ്റ്റ് ചെയതത്. ആറുദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ അദ്ദേഹം ഉള്ളത്. അറസ്റ്റ് നിയമവിരുദ്ധവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ കെജ്‌രിവാള്‍ ആരോപിക്കുന്നുണ്ട്. അതേസമയം, മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരനാണ് കെജ്‌രിവാള്‍ എന്നാണ് ഇ.ഡി. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദീര്‍ഘമായ വാദത്തിനു പിന്നാലെയാണ് വിധി പറയാനായി കോടതി മാറ്റിവെച്ചത്.

Read More

കൊല്ലം: ചണ്ണപ്പേട്ട മണക്കോട് കളർ മണ്ണിൽ ഹൗസിൽ .കെ.സി.തങ്കച്ചൻ (81വയസ്സ്) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 2024 ഏപ്രിൽ 10, ബുധനാഴ്ച പകൽ 12 ന് ഭവനത്തിലും തുടർന്ന് മണക്കോട് സെന്റ്.തോമസ് മാർത്തോമ്മാ പള്ളിയിലും നടത്തപ്പെടുന്നതാണ്. ഭാര്യ: മേരിക്കുട്ടി തങ്കച്ചൻ, മക്കൾ : സാം ജോൺ, ബെന്നി തങ്കച്ചൻ, ഡെയ്സി തങ്കച്ചൻ മരുമക്കൾ: സിനി സാം ജോൺ, ലിബി ബെന്നി, ഷിജു ബേബി. കൊച്ചുമക്കൾ: എൽസാ സാം, ജെയ്സ് സാം, ജുആൻ ബെന്നി, നെവിൻ ബെന്നി, ജെനീറ്റ മരിയ ഷിജു. https://www.youtube.com/live/o-qmmwrUHxY?si=FJ5HxortuD-1FSYg

Read More

ഭോപാൽ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റി. മധ്യപ്രദേശിലെ മണ്ഡ്‌ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗൻ സിങ് കുലസ്തേയുടെ ചിത്രമാണു കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. മണ്ഡ്‌ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. സംഭവത്തില്‍ മാനുഷികമായ പിഴവാണു സംഭവിച്ചതെന്നാണു കോൺഗ്രസ് വിശദീകരണം. എല്ലാറ്റിനെയും രാഷ്ട്രീയവത്കരിക്കുന്നതു ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗൻ സിങ് കുലസ്തേ 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന ജനപ്രതിനിധിയാണ്. മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണു ലോക്സഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന്…

Read More

മ​നാ​മ: ഈ​ദ്​ ദി​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പൂ​ഴ്​​ത്തി​വെ​പ്പും വി​ല​ക്ക​യ​റ്റ​വും ഒ​ഴി​വാ​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ലും ഹ​ൽ​വ​ക്ക​ട​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​ന്​ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, മെ​ൻ​സ്​ സ​ലൂ​ണു​ക​ൾ, ടൈ​ല​റി​ങ്​ ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യും റ​മ​ദാ​നി​ലും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​​ത്യേ​ക ടീ​മു​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ ഈ​ദ്​ ദി​ന​ങ്ങ​ളി​ലും തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ബ​ന്ധ​​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഫ​റു​ക​ൾ കൃ​ത്യ​മാ​യ നി​യ​മം പാ​ലി​ച്ചും അ​നു​മ​തി​യോ​ടും കൂ​ടി​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്കും. റ​മ​ദാ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ല​ഘു​വാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​​​ണ്ടെ​ത്തു​ക​യും അ​വ തി​രു​ത്തു​ന്ന​തി​ന്​ അ​ടി​യ​ന്ത​ര നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യും മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വാഷിങ്ടൻ: ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനെയാണ് അപകടം. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,3000 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്. https://youtube.com/shorts/3OJfxqgiWXI?feature=share സംഭവത്തിൽ യാത്രക്കാർ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത് വിഡിയോയിൽ കാണാം. എൻജിൻ കവർ പൊട്ടിത്തെറിച്ചത് ബോംബ് പൊട്ടിയതു പോലെയാണ് ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു. ചില യാത്രക്കാർ, ക്രൂം അംഗങ്ങളോട് കയർത്തതായും അവർ പറഞ്ഞു. ബോയിങ് വിമാനങ്ങൾ നിരന്തരമായി അപകടത്തിൽപെടുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.

Read More

മനാമ: ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിംഗ് ഗ്രൂപ്പായ പ്ലഷർ റൈഡേർസ് ഓൾ കെയർ വെറ്ററിനറി ക്ലിനിക്കുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹമലയിലെ ലേബർ ക്യാമ്പിൽ വച്ച് നടത്തപെട്ട സംഗമത്തിൽ നൂറിലേറെ തൊഴിലാളികൾ പങ്കെടുത്തു.

Read More