Author: Starvision News Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ മറുപടി നൽകി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Read More

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറ‍ഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകർക്കാൻ നോക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു. മോദി എന്ത് പറഞ്ഞാലും…

Read More

ഗാന്ധിനഗർ: 200 കോടിയുടെ സമ്പത്ത് ദാനം ചെയ്തതിനുശേഷം സന്യാസം സ്വീകരിച്ച് ഗുജറാത്തിൽ നിന്നുളള ദമ്പതികൾ. ജെയിൻ സമുദായക്കാരായ ഭാവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് മക്കൾക്ക് പിന്നാലെ സന്യാസ ദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിൽ എല്ലാ സ്വത്തുക്കളും ദാനം ചെയ്ത ഇവർ ഈ മാസം 22ന് നടക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗികമായി ലൗകിക ജീവിതം ഉപേക്ഷിക്കുക. ഹിമ്മത്‌നഗർ സ്വദേശിയായ ഭാവേഷ് നിർമാണ മേഖലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. 2022ൽ ദമ്പതികളുടെ 19ഉം 16ഉം വയസുള്ള മകളും മകനും സന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പാത പിന്തുടർന്നാണ് ഇരുവരും സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.ചടങ്ങിനുശേഷം എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലുടനീളം നഗ്നപാദരായി നടന്ന് ഭിക്ഷ യാചിച്ചായിരിക്കും ഇവർ ഉപജീവനം നടത്തുക. ഉടുക്കാൻ രണ്ട് ജോഡി വെള്ള വസ്ത്രങ്ങൾ മാത്രമാവും ഉണ്ടാവുക. ഭീക്ഷയാചിക്കുന്നതിനായി ഒരു പാത്രവും ഉണ്ടാവും. ഇരിക്കാനുള്ള സ്ഥലം വൃത്തിയാക്കാൻ സന്യാസിമാർ ഉപയോഗിക്കുന്ന ‘രാജോരഹൺ’ എന്ന പേരിലുള്ള ചൂലും കയ്യിലുണ്ടാവും.കഴിഞ്ഞ ദിവസം ഭണ്ഡാരി ദമ്പതിമാർ…

Read More

ആറുവർഷമായി ഉത്തരം കിട്ടാത്തൊരു കടങ്കഥ പോലെയാണ് ജെസ്‌ന. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരിക്കെ 2018 മാർച്ച് 22ന് പത്തനംതിട്ട മുക്കോട്ടുത്തറയിലെ കല്ലുമൂല കുന്നത്ത് വീട്ടിൽ നിന്നിറങ്ങിയതാണ്. മുണ്ടക്കയത്തേക്കുള്ള ബസിൽ പുളികുന്ന് വരെ അവൾ ബസിലുണ്ടായിരുന്നു. പിന്നെ ആരും കണ്ടിട്ടില്ല. പൊലീസും ക്രൈംബ്രാഞ്ചും തോറ്റുപോയ കേസിൽ രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സി.ബി.ഐ വന്നിട്ടും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് സി.ബി.ഐ. 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമായ വിവരം കിട്ടിയിട്ടില്ല.അതിനിടെ, ജെസ്‌നയുടെ പിതാവ് ജെയിംസ് തന്റെ മകൾ ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയമുള്ള അ‌ജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റൽ തെളിവുകൾ നൽകാമെന്നും കോടതിയെ അറിയിച്ചതോടെ കേസ് നിർണായക വഴിത്തിരിവിലാണ്. കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ ശ്രമിച്ചപ്പോഴാണ് തന്റെ മകളെ ദുരുപയോഗം ചെയ്ത അജ്ഞാതനായ സുഹൃത്തിനെക്കുറിച്ച് പിതാവ് വെളിപ്പെടുത്തിയത്.…

Read More

ന്യൂഡൽഹി: മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീ കോടതി ഈ മാസം 29 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.കേജ്‌രിവാളിന്റെ ഹർജിയിൽ കോടതി എൻഫോഴ്‌സ്‌‌‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ചു. ഹർജിയിലുള്ള കാര്യങ്ങളിൽ വ്യക്തത തേടിയാണ് കോടതി ഇഡിക്ക് നോട്ടീസ് നൽകിയത്. കേജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് ഹാജരായത്. ഈ വെള്ളിയാഴ്ച ഹർജിയിൽ വാദം കേൾക്കണമെന്ന് സിംഗ്‌വി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് അരവിന്ദ് കേജ്‍രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്.അറസ്റ്റി‌നെതിരെ കേജ്‌രിവാൾ നൽകിയ ഹർജി ഏപ്രിൽ ഒൻപതിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന്…

Read More

വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് ശ്രീനിവാസൻ സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. ചിത്രത്തിൽ പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ മീശ പിരിക്കാൻ പ്രണവിനോട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടു. എന്നാൽ, അത് മോഹൻലാലിനെ അനുകരിക്കുന്നതുപോലെയാകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് ചെവിയിൽ എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് അത് ചെയ്യാൻ തയ്യാറായതെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിപ്പോൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് പ്രശാന്ത്.prasanthആട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് പ്രശാന്ത് അമരവിള എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലും സെറ്റ് അസോസിയേറ്റായി പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽതന്നെ വിനീത് ശ്രീനിവാസനുമായും പ്രണവ് മോഹൻലാലുമായും വളരെ അടുപ്പമുണ്ട് പ്രശാന്തിന്. പ്രണവ് മീശ പിരിക്കാൻ വേണ്ടി അടുത്തുപോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അതെന്താണെന്ന് ഇപ്പോൾ ഓർമയില്ലെന്നാണ് പ്രശാന്ത് പറയുന്നത്.പറഞ്ഞപ്പോൾ പ്രണവ്…

Read More

വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ 24കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ 24കാരനെയാണ് അജ്ഞാതർ വെടിവച്ച് കൊന്നത്. ഏപ്രിൽ 12നായിരുന്നു സംഭവം. ചിരാഗ് ആന്റിൽ എന്ന യുവ വിദ്യാർത്ഥിയാണ് മരിച്ചത്. ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാൻകൂവർ പൊലീസ് പ്രസ്താവനയിൽ വിശദമാക്കിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വിശദമാക്കുന്നത്. ഹരിയാനയിലെ സോണിപതിൽ നിന്ന് എംബിഎ പഠനത്തിനായാണ് ചിരാഗ് വാൻകൂവറിലെത്തിയത്. 2022ലാണ് ചിരാഗ് കാനഡയിലെത്തിയത്. ചിരാഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും സഹായം തേടിയിരിക്കുകയാണ് ബന്ധുക്കൾ. വെടിവയ്പ് നടന്നുവെന്ന് പറയുന്ന ദിവസവും ബന്ധുക്കളോട് ചിരാഗ് സംസാരിച്ചിരുന്നു. ചിരാഗിന്റെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലുമാണ് കുടുംബമുള്ളത്.

Read More

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളുടെ ബ്ലാക്ക് മാജിക് കൂട്ട ആത്മഹത്യയിൽ പൊലീസിന്‍റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടൻ. ഫൈവ് ജി ലോകത്തെ നശിപ്പിക്കുമെന്നും അതിന് മുൻപ് രക്ഷപ്പെടണം എന്നതടക്കം ഏറെ അബദ്ധ ധാരണകൾ മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡോ. നവീന്‍റെ ഡയറിക്കുറിപ്പുകൾ അരുണാചലിലെ ഹോട്ടൽ മുറിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് പർവ്വതങ്ങളിൽ അഭയം പ്രാപിച്ച പുനർജന്മം തേടണമെന്ന ആശയം സുഹൃത്തുക്കളിൽ പങ്കുവച്ചത് നവീനാണ്. ഫൈവ്  ജി ഈ ലോകത്തെ നശിപ്പിക്കുന്നിതിന് മുമ്പേ രക്ഷപ്പെടണമെന്നാണ് ഡയറികുറിപ്പിന്‍റെ ഉള്ളടക്കം. ശാസ്ത്രീയ അടിത്തറിയില്ലാത്ത ഭ്രാന്തൻ ചിന്തകൾ ഭാര്യ ദേവിയും, സുഹൃത്ത് ആര്യയും വിശ്വസിച്ചു. മറ്റ് ചില സുഹൃത്തുക്കളെ കൂടി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അവര്‍ വീണില്ല. ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളോട് താൽപര്യം ഉണ്ടായിരുന്ന ആര്യ ആശയങ്ങളിൽ എളുപ്പം ആകൃഷ്ടയായി.  2013 ൽ ആര്യ ഉണ്ടാക്കിയ ഡോണ്‍ ബോസ്ക്കോ എന്ന ഇ മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു മൂന്ന് പേരുടെയും ആശയവിനിമയം.…

Read More