Author: Starvision News Desk

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു. ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളിലെ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ  ബോധവത്ക്കരണം നടത്തുമെന്ന് പി.ടി.എ പ്രസിഡൻ്റ് ടി.എ നൗഷാദ് പറഞ്ഞു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും തൊഴിലാളിയെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാൻ നീക്കം നടത്തുകയാണ്. വല കെട്ടി റോപ്പ് ചുറ്റി മാലിന്യം എടുത്ത് മാറ്റണം. ഗ്രീൻ നെറ്റ് മുറിച്ച് മാറ്റിയായിരിക്കും മാലിന്യം നീക്കം ചെയ്യുക. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത്. ഇത് നീക്കംചെയ്താൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് ഫയർഫോഴ്സ് പറയുന്നത്. മാലിന്യം മാറ്റാനുള്ള ശ്രമങ്ങളാണ് ഒരു വശത്തും നടക്കുന്നത്. ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്.…

Read More

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍.പി. സ്‌കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയില്‍ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയില്‍നിന്നാണ് ഇന്ന് വീണ്ടും നിധി കിട്ടിയത്. സ്വര്‍ണമുത്തുകളും വെള്ളി നാണയങ്ങളുമാണ് കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധി കിട്ടിയത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചശേഷം നിധി പോലീസിനു കൈമാറുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ 17 മുത്തുമണികള്‍, 13 സ്വര്‍ണപ്പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് ലഭിച്ചത്. നിധി പോലീസ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.

Read More

ലണ്ടന്‍: ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘത്തിന്റെ അഞ്ചു ദിവസത്തെ യു.കെ. സന്ദര്‍ശനം സമാപിച്ചു. ബഹ്റൈന്‍ ഇ.ഡി.ബിയും റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സറിങ് ക്ലബ്ബും (ആര്‍.ഇ.എച്ച്.സി) സഹകരിച്ച് സംഘടിപ്പിച്ച ന്യൂമാര്‍ക്കറ്റ് ജൂലൈ ഫെസ്റ്റിവലിലായിരുന്നു സന്ദര്‍ശനം സമാപനം. ബിസിനസ് മീറ്റിംഗുകളുടെയും വട്ടമേശ ചര്‍ച്ചകളുടെയും അജണ്ട എടുത്തുപറഞ്ഞുകൊണ്ട് ബഹ്റൈനിലെ നിക്ഷേപ അവസരങ്ങള്‍ സന്ദര്‍ശനവേളയില്‍ വിശദീകരിച്ചു. ന്യൂമാര്‍ക്കറ്റ് ജൂലൈ ഫെസ്റ്റിവല്‍ റേസില്‍ ഇസ ബിന്‍ സല്‍മാന്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബിന്റെ ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. ഉദ്ഘാടന ദിവസം ആര്‍.ഇ.എച്ച്.സി മൂന്ന് അന്താരാഷ്ട്ര ഗ്രൂപ്പ് റേസുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഉയര്‍ന്ന ആസ്തിയുള്ള കമ്പനികളുമായും വ്യക്തികളുമായും ബന്ധിപ്പിക്കുന്നതിനും ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ബഹ്റൈനിന്റെ നിര്‍ദ്ദേശങ്ങളിലേക്കും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷത്തിലേക്കും വെളിച്ചം വീശാന്‍ ഈ പരിപാടി…

Read More

മരാക്കേച്ച്: രാഷ്ട്രീയത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പരസ്പരം സഹകരിക്കുന്നതിനുള്ള കരാറില്‍ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്സണും ആഫ്രിക്കയിലെയും അറബ് ലോകത്തെയും വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ പാര്‍ലമെന്ററി ശൃംഖലയുടെ ചെയര്‍പേഴ്സണുമായ ഡോ. ജെഹാദ് അബ്ദുല്ല അല്‍ ഫാദലും മെഡിറ്ററേനിയന്‍ പാര്‍ലമെന്ററി അസംബ്ലിയിലെ വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ ഫോറത്തിന്റെ ചെയര്‍പേഴ്സണ്‍ ജോവാന ലിമയും ഒപ്പുവച്ചു. സ്ത്രീകളുടെ രാഷ്ട്രീയവും നിയമനിര്‍മ്മാണപരവുമായ ശാക്തീകരണത്തില്‍ സഹകരണം വികസിപ്പിക്കുക, സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള അറിവും വൈദഗ്ധ്യവും കൈമാറുക, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയാണ് കരാര്‍ ലക്ഷ്യമിടുന്നത്. ജൂലൈ 11, 12 തിയതികളില്‍ മരാക്കേച്ചില്‍ നടന്ന യൂറോ- മെഡിറ്ററേനിയന്‍, ഗള്‍ഫ് മേഖലകള്‍ക്കായുള്ള പാര്‍ലമെന്ററി ഇക്കണോമിക് ഫോറത്തില്‍വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. ബഹ്‌റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിന്റെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ഫോറത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റേറിയന്‍മാരുടെ പങ്ക് സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ അവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക,…

Read More

മനാമ: ബഹ്‌റൈന്‍ ബേയിലെ ഒനിക്‌സ് റൊട്ടാന ഹോട്ടല്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ഉദ്യോഗസ്ഥരും അതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ലയെ കൂഹേജി ഡെവലപ്മെന്റ് ചെയര്‍മാന്‍ അബ്ദുള്‍ഗാഫര്‍ അല്‍ കൂഹേജിയും കൂഹേജി ഡവലപ്മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അല്‍ കൂഹേജിയും സ്വാഗതം ചെയ്തു. ആഗോള നിലവാരം പുലര്‍ത്തുന്ന ഹോട്ടല്‍ പ്രോജക്ടുകള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ബഹ്റൈനിന് ലോകത്തിന്റെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയ്ക്ക് കരുത്തേകുന്നതെന്ന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള സേവനങ്ങള്‍ എന്നിവയിലൂടെ ബഹ്റൈനിന്റെ ടൂറിസം ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല ഹോട്ടലും അതിലെ സൗകര്യങ്ങളും വീക്ഷിച്ചു. ബഹ്റൈന്‍ ബേയിലെ വികസന പദ്ധതികളുടെ പുരോഗതിയില്‍ ഹോട്ടല്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ഡെവലപ്പര്‍മാരെ…

Read More

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. തേവര എസ്‌എച്ച്‌ സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നു എങ്കിലും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഇവരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസ് ആളിക്കത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read More

ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും പാൽ കയറ്റി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്‌നൗ – ആഗ്ര എക്‌സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി പേർ ബസിന് പുറത്തേക്ക് വീണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

തിരുവനന്തപുരം: ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ തുടക്കമിട്ടതെന്ന് ഓര്‍ക്കണം. പക്ഷെ 2016 മുതല്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കരാര്‍ പണികളില്‍ നിന്നും മനപ്പൂര്‍വ്വം തദ്ദേശിയരെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ അകറ്റി നിര്‍ത്തി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചു. എട്ടു വര്‍ഷക്കാലം തദ്ദേശിയരെ നോക്കുകുത്തികളാക്കി ആയിരത്തിലധികം തൊഴിലാളികളെ പുറത്തു നിന്നും ഇറക്കുമതി ചെയ്തത് കൊടിയ വഞ്ചനയാണ്. സ്വന്തം തൊഴിലും കടലും കടപ്പുറവും, വയലും കൃഷിഭൂമിയും കിടപ്പാടവും ഭാരതത്തിന്‍റെ തുറമുഖത്തിനായി സമര്‍പ്പിച്ച തദ്ദേശിയരുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഇച്ഛാശക്തിയുടേയും ഫലമാണ് വിഴിഞ്ഞം തുറമുഖം, അതില്‍ നിന്നും ഞങ്ങളെ പടിക്കു പുറത്താക്കരുത്. ആയതിനാല്‍ ഇതുവരെ നടന്ന തൊഴില്‍ നിയമനങ്ങളും കരാര്‍ പണികളും ബഹുമാനപ്പെട്ട എം ഡിയും സി ഇ ഒയും സര്‍ക്കാരും പരിശോധിച്ച് തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

Read More

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്. ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ പങ്കെടുത്തു. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ…

Read More