- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
Author: news editor
കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷന് സെന്ററിലെ യാത്രയയപ്പിനിടെയുണ്ടായ പ്രശ്ങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കൂകിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമായത്. ഇതിനു പകരംവീട്ടാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചുവരുത്തിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അടിക്കാനെത്തിയത്.ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. പുറമെ കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെയാണ് വീട്ടുകാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.താമരശ്ശേരി…
മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 28ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 25ലധികം ഇന്ത്യന്‍ പൗരര്‍ പങ്കെടുത്തു.റമദാന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സാമൂഹ്യ സംഘടനകള്‍, ലുലു, ദാന മാള്‍ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 21ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇന്‍ ബഹ്റൈന്‍ ഫെസ്റ്റിവലി’ന്റെ രണ്ടാം പതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി 22ന് എപ്പിക്സ് സിനിമാസില്‍ എംബസി സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച കേസുകളില്‍ ഭൂരിഭാഗവും പരിഹരിച്ചു. ദുരിതമനുഭവിക്കുന്ന വീട്ടുജോലിക്കാരെ ഭക്ഷണവും താമസവും നല്കി എംബസി സഹായിച്ചു. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നല്കി.ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി…
മനാമ: ‘ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന കോണ്‍സുലാര്‍ സേവന നിരക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ 2025 ഫെബ്രുവരി 27ന് ഡെയ്ലി ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു.ബഹ്റൈനില്‍ നല്കുന്ന വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് എംബസി അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് അസൗകര്യമുണ്ടാക്കുന്നതും അത്തരം സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിനെ ബാധിക്കുന്നതുമായ ഇങ്ങനെയുളള സ്ഥിരീകരിക്കാത്തതും ഊഹാപോഹപരവുമായ റിപ്പോര്‍ട്ടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എംബസി ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദേശിച്ചു.
ആശാ വര്‍ക്കര്‍മാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തില്‍: ഭീഷണി മുഴക്കി സി.ഐ.ടി.യു.
കോഴിക്കോട്: തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഒരു ശതമാനം ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് സി.ഐ.ടി.യുവിന്റെ ഭീഷണി. ആശാ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമയാണ് ഭീഷണി സ്വരത്തില്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്ട് ആദായനികുതി ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് പ്രേമ പറഞ്ഞു. ഇന്നു കേരളത്തില്‍ അനുഭവിക്കുന്ന സുഖം രാജ്യത്ത് വേറൊരിടത്തും ഇല്ല. നമ്മള് സമരം ചെയ്യേണ്ടത് കേന്ദ്രത്തിനു മുന്നിലാണ്. കേന്ദ്രത്തിനു മുന്നില്‍ സമരം നടത്തുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. കേന്ദ്രം തരേണ്ട ആനൂകൂല്യത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചീത്തവിളിക്കുകയും ചെയ്യുന്നതില്‍ എന്തു കാര്യമാണുള്ളത്? കേരളത്തിലെ 26,117 ആശാ വര്‍ക്കര്‍മാരില്‍ 20,355 പേരും സി.ഐ.ടി.യുവില്‍ അംഗങ്ങളാണ്. അവരിലൊരാള്‍ പോലും സമരത്തിനു പോയിട്ടില്ല. പോയവര്‍ കബളിക്കപ്പെട്ടു. സമരം നിങ്ങളുടെ ജോലിയെ ബാധിക്കുന്ന പ്രശ്നമായി മാറും.…
ആദായനികുതിയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍: ബഹ്റൈന്‍- ഹോങ്കോംഗ് കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
മനാമ: ആദായനികുതികളില്‍ ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പും ഒഴിവാക്കലും തടയാനുമായി ബഹ്റൈന്‍ ഗവണ്മെന്റും ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന് ഗവണ്മെന്റും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയമം 2025 (7) പുറപ്പെടുവിച്ചു.നേരത്തെ ശൂറ കൗണ്‍സിലും ജനപ്രതിനിധി കൗണ്‍സിലും ഈ നിയമം പാസാക്കിയിരുന്നു. 2024 മാര്‍ച്ച് 3ന് മനാമയില്‍ ഒപ്പുവെച്ചതും ഈ നിയമത്തോട് ചേര്‍ത്തതുമായ കരാറിന് ഇതോടെ അംഗീകാരമായി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.
ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കല്‍: ചെറുകിട- ഇടത്തരം സംരംഭക വികസന ബോര്‍ഡ് ദേശീയ സര്‍വേ ആരംഭിച്ചു
മനാമ: ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭ (എസ്.എം.ഇ) വികസന കൗണ്‍സില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ദേശീയ സര്‍വേ ആരംഭിച്ചു.സാമ്പത്തിക മേഖലകളിലുടനീളമുള്ള അവസരങ്ങളും വെല്ലുവിളികളും വിലയിരുത്താനും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്ന ദേശീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ഈ സര്‍വേ ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെയും എസ്.എം.ഇകളുടെയും മുന്‍നിര കേന്ദ്രമായി ബഹ്റൈനെ മാറ്റാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രിയും എസ്.എം.ഇ. വികസന കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു.ബഹ്റൈന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ സംരംഭങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ദേശീയ തൊഴിലാളികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.നിലവില്‍, ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം 93% ചെറുകിട- ഇടത്തരം സംരംഭങ്ങളാണ്.
മനാമ: ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിനും ഡിജിറ്റല്‍ ഉള്ളടക്ക നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുമുള്ള നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി.ഓണ്‍ലൈന്‍ അപകട സാധ്യതകളെക്കുറിച്ചും പ്രായത്തിനനുസരിച്ചുള്ള മാധ്യമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ച എം.പിമാര്‍ ആശങ്കകള്‍ ഉന്നയിച്ചു.കുട്ടികളുടെ ടി.വിയിലെ പരിപാടികള്‍ പ്രാദേശിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പാക്കാനും ഇളംതലമുറ പ്രേക്ഷകര്‍ ഏതൊക്കെ പരിപാടികള്‍ കാണുന്നു എന്നത് നിരീക്ഷിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ആവശ്യകതകളും അന്താരാഷ്ട്ര കരാറുകളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയായിരിക്കും ചാനല്‍ തുടങ്ങുകയെന്ന് ഡോ. മറിയം അല്‍ ദെയിന്‍ എം.പി. പറഞ്ഞു.
കോഴിക്കോട്: ലോ കോളേജ് വിദ്യാര്‍ത്ഥിനി വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനായി തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.തിങ്കളാഴ്ച വൈകീട്ട് 3.30നാണ് കോഴിക്കോട് നഗരത്തിനടുത്ത വാപ്പോളിത്താഴത്തെ വാടകവീട്ടില്‍ കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ സഹപാഠികളായ ആറു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മൗസയുടെ മരണത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ ക്ലാസിലുണ്ടായിരുന്ന മൗസ പിന്നീട് ക്ലാസില്‍നിന്നിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് സഹപാഠിയുമായി കാമ്പസില്‍ സംസാരിച്ചിരിക്കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മൂന്നരയോടെ മൗസയുടെ താമസസ്ഥലത്ത് അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി എത്തിയപ്പോഴാണ് മൗസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൗസയുടെ ആണ്‍സുഹൃത്ത് കോവൂര്‍ സ്വദേശിയാണെന്ന് അറിയുന്നു. മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇയാള്‍ വിവാഹിതനാണെന്നും…
2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയ്ക്കുള്ള അവാര്‍ഡ് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിക്ക്
മനാമ: അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍, 2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയായിയായി ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയെ (ബി.ഒ.സി) തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ കായിക നേട്ടങ്ങള്‍, ഭരണപരമായ വിജയങ്ങള്‍, മികച്ച സംരംഭങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ്.അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ അംഗവുമായ അഷ്റഫ് മഹ്്മൂദ്, ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബി.ഒ.സി. പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജി.എ.സ്എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്്മാന് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജി എന്നിവര്‍ പങ്കെടുത്തു;ഈ അംഗീകാരത്തില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. 2024ലെ…
ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കും: സി.പി.എമ്മിനെതിരെ അന്‍വറിന്റെ ഭീഷണി പ്രസംഗം
മലപ്പുറം: സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പി.വി. അന്‍വറിന്റെ ഭീഷണി പ്രസംഗം. തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്നും ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ താന്‍ പഠിച്ചിട്ടില്ല. മുന്നില്‍നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. മദ്യവും മയക്കുമരുന്നും നല്കി സി.പി.എം. പ്രവര്‍ത്തകരെ തന്റെയും യു.ഡി.എഫ്. പ്രവര്‍ത്തകരുടെയും നേരെ ഇറക്കിവിട്ടാല്‍ വീട്ടില്‍ക്കയറി ആക്രമിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സി.പി.എം. ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി അന്‍വര്‍ ആരോപിച്ചു. കുടുംബമടക്കം തീര്‍ത്തുകളയുമെന്ന് വോയ്സ് സന്ദേശത്തിലൂടെ ഭീഷണി മുഴക്കി. സി.പി.എം. ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.