Author: news editor

മനാമ: ബഹ്റൈന്‍ ടെന്നീസ് ഫെഡറേഷന്റെയും അറബ് ടെന്നീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച നാലാമത് അറബ് എലൈറ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പങ്കെടുത്തു.പബ്ലിക് സെക്യൂരിറ്റി ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എ.ടി.പി), ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ (ഐ.ടി.എഫ്) എന്നിവയുടെ റാങ്കിലുള്ള മികച്ച അറബ് കളിക്കാര്‍ പങ്കെടുത്തു.യുവജനങ്ങള്‍ക്കും കായികകാര്യങ്ങള്‍ക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ ഉപദേഷ്ടാവ് സാലിഹ് ഇസ ബിന്‍ ഹിന്ദി അല്‍ മന്നായ്, കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് താമര്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, പബ്ലിക് സെക്യൂരിറ്റി ചീഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസന്‍, അറബ് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഈ അറബ് കായികമേളയ്ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്നത് രാജ്യാന്തര കായിക…

Read More

മനാമ: ബഹ്‌റൈനില്‍ ശരത്കാല മേളയുടെ 35ാമം പതിപ്പ് 2025 ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കും.ബഹ്റൈനിലെ പ്രധാന പരിപാടികളിളൊന്നാണ് ശരത്കാല മേളയെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ. സാറ ബുഹിജി പറഞ്ഞു. ഇത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു.ശരത്കാല മേളയുടെ 35ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ബഹ്റൈനിലെ റീട്ടെയില്‍ വിപണിയെ പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകര്‍ക്ക് അസാധാരണമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. എന്നാല്‍ സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ www.theautumnfair.com എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.ഈ വര്‍ഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനുണ്ടാകും. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനായി ഇന്‍ഫോര്‍മ മാര്‍ക്കറ്റ്‌സ് നിരവധി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.മേള ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…

Read More

മനാമ: ജര്‍മ്മനിയിലെ മാഗ്‌ഡെബര്‍ഗിലെ മാര്‍ക്കറ്റില്‍ നിരവധി ആളുകളുടെ മരണത്തിന് കാരണമായ കാര്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.മരിച്ചവരുടെ കുടുംബങ്ങളെയും ജര്‍മ്മന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അനുശോചനമറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആശംസിച്ചു.

Read More

പാലക്കാട്: കല്ലടിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ ദാരുണമായി മരിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍, അബ്ദുല്‍ റഫീഖിന്റെ മകള്‍ റീത ഫാത്തിമ, സലാമിന്റെ മകള്‍ നിത ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്. എഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍. മരിച്ചവരിലൊരാളുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട്ടില്‍നിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നത് കണ്ട് ഒരു വിദ്യാര്‍ത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ ഉപരോധിച്ചു.

Read More

മനാമ: നൂതന റേഡിയോ പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യകള്‍ കണ്ടറിയാന്‍ ഒമാന്‍ റേഡിയോ എഞ്ചിനീയര്‍മാരുടെ പ്രതിനിധി സംഘം ബഹ്റൈന്‍ വാര്‍ത്താവിതരണ മന്ത്രാലയം സന്ദര്‍ശിച്ചു.നാജി ബിന്‍ ഫ്രീഷ് അല്‍ റൈസി, ഖാലിദ് ബിന്‍ നാസര്‍ അല്‍ ഹസ്സനി, റാഷിദ് ബിന്‍ സലേം അല്‍ കല്‍ബാനി, ആസാദ് ബിന്‍ അഹമ്മദ് അല്‍ റൈസി എന്നിവരുള്‍പ്പെട്ട സംഘം ഡിജിറ്റല്‍ സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ അവലോകനം ചെയ്തു.ഒമാന്റെ പ്രക്ഷേപണ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണം ചര്‍ച്ച ചെയ്യാനും മന്ത്രാലയത്തില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാനുമായിരുന്നു സന്ദര്‍ശനം.സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ ബലൂഷിയും മറ്റ് ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അത്യാധുനിക പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദീകരിച്ചു.ഗള്‍ഫിലെ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും റേഡിയോ പ്രക്ഷേപണത്തിലും പ്രൊഡക്ഷനിലും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന നൂതന സേവനങ്ങളുടെ വിതരണം ഉറപ്പാക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.

Read More

മനാമ: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആരംഭിച്ച ബഹ്‌റൈന്‍ കണ്ടല്‍ക്കാട് വികസന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം അക്കറിന്റെ പടിഞ്ഞാറന്‍ തീരത്ത് 2,000 കണ്ടല്‍ത്തൈകള്‍ നട്ടുപിടിപ്പിച്ചു. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റിന്റെ (എന്‍.ഐ.എ.ഡി) പങ്കാളിത്തത്തോടെയും സൈന്‍ ബഹ്‌റൈന്റെ സഹായത്തോടെയുമാണ് തൈകള്‍ നട്ടത്.ചടങ്ങില്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍, എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മാരം ബിന്‍ത് ഈസ അല്‍ ഖലീഫ, മൊഹ്‌സിന്‍ അല്‍ അസ്ബൂല്‍ എം.പി, മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, കൃഷി- മൃഗസമ്പത്ത് കാര്യ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ്, സൈന്‍ ബഹ്‌റൈന്‍ ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് സൈനലാബെദീന്‍, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ സാലിഹ് താരദ എന്നിവര്‍ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയ്ക്ക് ബഹ്‌റൈനിന്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി…

Read More

മുംബൈ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്.എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണംദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്.അന്നത്തെ കേന്ദ്രസർക്കാറിന്‍റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്.കേരളത്തിന് 290 കൊടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ്…അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത് വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്..അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല..ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത്ആന്ധ്രയിലും സഹായം കൊടുത്തത് കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്..അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്…ഊഹ കണക്കിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് പണം അനുവദിക്കാനാവില്ല.പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനാണ് പലരും ശ്രമിക്കുന്നത്…

Read More

പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമ‍‍ർശിച്ചു. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് ഇരട്ട വോട്ട് വിവാദത്തിൽ നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാർത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുൻപ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം…

Read More

പാറ്റ്ന: 42 കോടി വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘം. ഏകദേശം 4.2 കിലോഗ്രാം കൊക്കെയാനാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വിദേശത്തു നിന്ന് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചതാണ്. ഒരാളെ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്. ഡിആർഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ബിഹാറിലെ മുസഫർപൂരിൽ നടത്തിയ പരിശോധനയിൽ ഒരു ട്രോളി ബാഗിൽ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി. ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡിആർഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻഡിപിഎസ് ഫീൽഡ് കിറ്റിങ് ഉപയോഗിച്ച് സാമ്പിൾ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ട്രോളി ബാഗ്. അവിടെ ചില അജ്ഞാത വ്യക്തികൾക്ക് കൈമാറാനായിരുന്നു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. ബാഗുമായി എത്തിയയാളെ ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്…

Read More

പാലക്കാട്: കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കുഴൽപ്പണം കൊണ്ടുവന്ന ധർമരാജനെ ചോദ്യം ചെയ്തപ്പോൾ കർണാടകയിൽനിന്ന് 41 കോടി 40 ലക്ഷം രൂപ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസിന് മൊഴി നൽകിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗീരിശൻ നായർ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.എന്നിട്ട് കേരള പോലീസ് എന്തു ചെയ്തു? പോലീസ് അന്വേഷിച്ചപ്പോൾ വിവരം കിട്ടി. എന്നിട്ട് രണ്ടു കൂട്ടരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പോലീസ് കത്തു പുറത്തുവിട്ടില്ല. മൂന്നു വർഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ഇതിനിടെ സുരേന്ദ്രനെതിരായി രാഷ്ട്രീയമായ ഒരു ആരോപണം പോലും സർക്കാരോ സി.പി.എമ്മോ ഉന്നയിച്ചില്ല.എല്ലാ കേസുകളിലും അന്വേഷണം നടത്തുന്ന ഇ.ഡി. ഈ കേസിൽ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും കേസ് ഒതുക്കിത്തീര്‍ക്കാൻ…

Read More