- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: news editor
ബഹ്റൈനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു
മനാമ: അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു.മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി അംഗങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ആശുപത്രികള്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഡോ. റജ സയ്യിദ് ഹസ്സന് അല്‍ യൂസഫ് പറഞ്ഞു.പരിപാടിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിനായി പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയിലെ പ്രധാന സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രദര്‍ശിപ്പിച്ചു.
മനാമ: യു.എ.ഇ. സന്ദര്‍ശനം കഴിഞ്ഞ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തിരിച്ചെത്തി.സന്ദര്‍ശന വേളയില്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം, ഏകോപനം, സംയുക്ത പ്രവര്‍ത്തനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാജാവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
മനാമ: ബഹ്റൈനില്‍ ആശുറ ആചരണവേളയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.ഇതിന്റെ ഭാഗമായി നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ അല്‍ ഷെയ്ഖ് അബ്ദുല്‍ ഹുസൈന് അല്‍ അസ്ഫൂര് ഭക്ഷണ, പാനീയ വിതരണ മേഖലയിലെ പ്രമുഖരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വെര്‍ച്വല്‍ യോഗം വിളിച്ചുചേര്‍ത്തു. ആശുറ ആചരണത്തിനെത്തുന്നവര്ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തി സിറ്റീസ് പ്രോഗ്രാം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.ഉയര്‍ന്ന താപനിലയുള്ള ഇടങ്ങളില്‍ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സുരക്ഷിതമായ ഗ്യാസ് സിലിണ്ടര്‍ സംവിധാനങ്ങലെക്കുറിച്ചും ശുചിത്വമുള്ള ഭക്ഷണ വിതരണ രീതികളെക്കുറിച്ചും ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കി.
അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
മനാമ: അമേരിക്കയില്‍നിന്ന് ബഹ്റൈനിലേക്ക് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിതരണ കമ്പനിയുടെ ഡെലിവറി ഡ്രൈവര്‍ കോടതിയില്‍ അറിയിച്ചു.സൗന്ദര്യവര്‍ധക വസ്തുക്കളാണ് പാര്സലിലുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് താന്‍ അതു കൊണ്ടുവരാന്‍ പോയന്നതെന്നും ഏഷ്യക്കാരനായ അദ്ദേഹം പറഞ്ഞു. പാര്‍സല്‍ ഏറ്റുവാങ്ങിയതിന്റെ പേരില്‍ 30കാരനായ അദ്ദേഹത്തെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.പാര്‍സല്‍ എത്തിച്ചവര്‍ കമ്പിയെ ഫോണില്‍ ബന്ധപ്പെട്ട് അത് ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് നേരത്തെ തന്നെ പെട്ടിരുന്നു. പാര്‍സല്‍ ഏറ്റെടുക്കാനെത്തി രസീതില്‍ ഒപ്പിട്ട ഉടനെയാണ് ഡ്രൈവര്‍ പിടിയിലായത്. കുറ്റം ചുമത്തപ്പെട്ട അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്.താന്‍ നിരപരാധിയാണെന്ന് പ്രതി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ഒരു അഭിഭാഷകനെ നിയോഗിക്കാനുള്ള അപേക്ഷയില്‍ ഹൈ ക്രിമിനല്‍ കോടതി ജൂലെ 14ന് വാദം കേള്‍ക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.മകളുടെ ചികിത്സാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ഇവിടെ ട്രോമാ കെയറില്‍ ചികിത്സയിലാണ്.ഇന്നു രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളേജിലെത്തി.ഉപയോഗിക്കാത്ത കെട്ടിത്തിന്റെ ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ നില്‍ക്കാനാണ്…
മനാമ: ബഹ്റൈന്‍ ബേയിലെ ഒരു ബഹുനില കെട്ടിടത്തിലെ അപ്പാര്‍ട്ടമെന്റില്‍ ഇന്നലെ തീപിടിത്തമുണ്ടായി.വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ടീം തീയണച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അഗ്നിശമനസേന അന്വേഷിക്കുന്നു.
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യത്തില്‍ ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 27കാരനെ ആന്റി സൈബര്‍ ക്രൈംസ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.പതിവ് ഓണ്‍ലൈന്‍ നിരീക്ഷണത്തിനിടയിലാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ദേശീയ മൂല്യങ്ങളെ ബഹുമാനിക്കാനും നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പൊതുജനങ്ങളെ ഡയരക്ടറേറ്റ് ഓര്‍മിപ്പിച്ചു.
മനാമ: ബഹ്റൈനില്‍ ആശുറ ആചരണത്തോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. മുഹറം ഏഴു മുതല്‍ പത്തു വരെ വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 3 വരെ ബസുകള്‍ ഓടും.കൂടാതെ പ്രായമായ വ്യക്തികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഗോള്‍ഫ് കാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ സാദിഖ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
മനാമ: ബഹ്റൈനില്‍ ആശുറ ആഘോഷവേളയില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓംബുഡ്സ്മാന്റെ ജനറല്‍ സെക്രട്ടറിയേറ്റില്നിന്നുള്ള ഒരു സംഘം ജോ ജയില്‍ (നവീകരണ, പുനരധിവാസ കേന്ദ്രം) സന്ദര്‍ശിച്ചു.സന്ദര്‍ശനവേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം തടവുകാരുമായി സംഘം സംസാരിച്ചു. ആശുറയുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാവുന്ന സാഹചര്യമുണ്ടെന്ന് തടവുകാര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. ജയിലിലെ വിവിധ കെട്ടിടങ്ങളുടെയും ഹാളുകളുടെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു.ആചാരാനുഷ്ഠാനങ്ങള്‍ സുഗമമാക്കാന്‍ ജയില്‍ അധികൃതര്‍ തയാറാക്കിയ രേഖകളും പദ്ധതികളും സംഘം അവലോകനം ചെയ്തു. സുരക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെ മതാചരണത്തിന് സുഗമവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ജയിലധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി.
മനാമ: അന്താരാഷ്ട്ര സ്പോര്‍ട്സ് പരിശീലന ക്യാമ്പ് സ്ഥാപിക്കാനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തതായി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയുടെ ഓഫീസിലെ റിസര്‍ച്ച് ആന്റ് പ്രോജക്ട്സ് അണ്ടര്‍സെക്രട്ടറിയുമായ നൗഫ് അബ്ദുറഹ്മാന് ജംഷീര്‍ അറിയിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി.ബഹ്റൈനില്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതിന് ലോകമെമ്പാടുമുള്ള സ്പോര്‍ട്സ് ടീമുകളെയും ദേശീയ സ്ക്വാഡുകളെയും ആകര്‍ഷിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായൊരു കായികാന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കും പരിശീലന ക്യാമ്പെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ക്ലബ്ബുകള്‍ക്കും ദേശീയ ടീമുകള്‍ക്കും പ്രത്യേക പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാനും വൈദഗ്ദ്ധ്യം കൈമാറാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
