Author: news editor

മനാമ: കഴിഞ്ഞ മാസം ഇറാനും അമേരിക്കയും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സ്വത്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച പൗരര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി ജൂണ്‍ 23ന് ഖത്തറിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അല്‍ ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടപ്പോഴാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ദോഹയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ റോഡുകളിലും വീട്ടുവളപ്പുകളിലും വീണതായി കണ്ടെത്തിയിരുന്നു.ഇങ്ങനെ നാശനഷ്ടങ്ങള്‍ സംഭവിച്ച താമസ കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യാവസായിക സ്വത്തുക്കള്‍ എന്നിവയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത നാശനഷ്ടങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നത്.നാശനഷ്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ആളുകള്‍ക്ക് പ്രഖ്യാപനം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ‘മെട്രാഷ്’ മൊബൈല്‍ ആപ്പ് വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

Read More

മനാമ: സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്കുള്ള പരിചരണം വര്‍ധിപ്പിക്കുന്നതിനായി ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോര്‍ഡേഴ്‌സ് സെന്ററില്‍ (എച്ച്.ബി.ഡി.സി) സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനം അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്തുകയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും ചെയ്യുമെന്നും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ആശുപത്രി കാര്യ വിഭാഗം സി.ഇ.ഒ. ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു.ബഹ്റൈന്‍ സിക്കിള്‍ സെല്‍ സൊസൈറ്റി ചെയര്‍മാന്‍ സക്കറിയ ഇബ്രാഹിം അല്‍ കാസിം ഈ നീക്കത്തെ അഭിനന്ദിച്ചു. ഇത് ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നുവെന്നും സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചവര്‍ക്ക് തുടര്‍ച്ചയായ സേവനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: കാനഡയിലെ മോണ്‍ട്രിയലില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായും യുനെസ്‌കോയുമായും അതിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സുമായും (യു.ഐ.എസ്) സഹകരിച്ച് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം ഗവേഷണ, പരീക്ഷണ വികസന സ്ഥിതിവിവരക്കണക്കുകള്‍ ഗണിക്കുന്നതിനെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. ബഹ്റൈനിലെ പൊതു, സ്വകാര്യ, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള 200ലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.ദേശീയ നയത്തെയും ആസൂത്രണത്തെയും നയിക്കാനും ഗവേഷണ രീതികള്‍ ശക്തിപ്പെടുത്താനും വിജ്ഞാന സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും പരീക്ഷണാത്മക ഗവേഷണ വികസന സ്ഥിതിവിവരക്കണക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ആമുഖ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.ഗള്‍ഫ് രാജ്യങ്ങള്‍ക്കും യെമനിനുമുള്ള ദോഹ ആസ്ഥാനമായ യുനെസ്‌കോ റീജിയണല്‍ ഓഫീസിലെ ഉന്നത വിദ്യാഭ്യാസ റീജിയണല്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. അനസ്സെ ബൗഹ്ലാലും യു.ഐ.എസിലെ സയന്‍സ്, ടെക്‌നോളജി, ഇന്നൊവേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ അസിസ്റ്റന്റ് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് റോഹന്‍ പാതിരേജും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ ശില്‍പശാല നയിക്കുന്നത്.

Read More

മനാമ: ‘സീസണ്‍സ്’ ടൂറിസം യാത്രയില്‍ മോസ്‌കോയിലെത്തിയ ബഹ്‌റൈനി കുടുംബങ്ങള്‍ അവിടുത്തെ റെഡ് സ്‌ക്വയറില്‍ രാജ്യത്തിന്റെ ദേശീയ പതാകയുയര്‍ത്തി.അവര്‍ ദേശീയ അഭിമാനം പ്രകടിപ്പിക്കുകയും ബഹ്‌റൈനും റഷ്യയും തമ്മിലുള്ള ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു. മോസ്‌കോയിലെയും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെയും ചരിത്രസ്മാരകങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.നഗരപ്രദേശങ്ങളുടെ ഭംഗിയും ശുചിത്വവും നിലനിര്‍ത്താനും ദൃശ്യ മലിനീകരണം തടയാനുമുള്ള നടപടികളുടെ ഭാഗമായാണിത്. പ്രധാനമായി മനാമയില്‍ വിദേശികള്‍ കൂടുതലുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് നടപടിയെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ആരെങ്കിലും പോസ്റ്ററുകള്‍ പതിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന ശിക്ഷകള്‍ ലഭിക്കും.

Read More

മനാമ: ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ പൈലറ്റ് അലി അല്‍ കുബൈസി ഇന്റര്‍നാഷണല്‍ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (ഐ.സി.ഡി.ഒ) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നടന്ന ഐ.സി.ഡി.ഒയുടെ 58ാം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ജനറല്‍ അസംബ്ലി യോഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സിന്റെ സംഭാവനകളില്‍ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പെന്ന് കുബൈസി പറഞ്ഞു.യോഗങ്ങളില്‍ അംഗരാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടന്നു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ഫാതിഹ് ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മഹൂസ് അവന്യൂവിനും മിന സല്‍മാന്‍ ജംഗ്ഷനും ഇടയിലുള്ള തെക്കോട്ടുള്ള ചില പാതകള്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 31 വരെ അടച്ചിടുമെന്നും മിന സല്‍മാന്‍ ജംഗ്ഷനും ജുഫൈര്‍ അവന്യൂവിനും ഇടയിലുള്ള വടക്കോട്ടുള്ള ഗതാഗതത്തിനായി രണ്ടു പാതകള്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ജെബ്ലാത്ത് ഹെബ്ഷിയിലെ 431, 435 ബ്ലോക്കുകളിലും അല്‍ ഖദാമിലെ 477 ബ്ലോക്കിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.ടെന്‍ഡര്‍ ആന്‍ഡ് ഓക്ഷന്‍ ബോര്‍ഡ് അബ്ദുള്‍ ഹാദി അല്‍ അഫൂ കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് നല്‍കിയ പദ്ധതിയില്‍ ഒന്നാം, രണ്ടാം അഴുക്കുചാല്‍ നിര്‍മ്മാണം, 83 മീറ്റര്‍ ടണലിംഗ് ജോലികള്‍, 367 പ്രധാന മാന്‍ഹോളുകള്‍, 418 ഉപ മാന്‍ഹോളുകള്‍, ഒരു പമ്പിംഗ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണം നടക്കുന്ന റോഡുകളില്‍ കല്ലുകള്‍ പാകല്‍ പൂര്‍ത്തിയാക്കുന്നതും ഇതിലുള്‍പ്പെടുന്നു.പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ സഹകരിക്കുകയും പ്രവൃത്തി നടക്കുന്ന കാലയളവില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ അടയാളങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലുടനീളം റോഡുകളും ഓവുചാലുകളും പാര്‍ക്കുകളടക്കമുള്ള പൊതു ഇടങ്ങളും പുതുക്കിപ്പണിയുന്നു.വലിയ തോതിലുള്ള അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ഭൂഗര്‍ഭ പൈപ്പുകളും മഴവെള്ള ടാങ്കുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മിക്ക പ്രദേശങ്ങളിലും നടക്കുന്നു. സനദിലെ റോഡ് 77, ഇസ ടൗണിലെ കെയ്‌റോ അവന്യൂ, ദമാസ്‌കസ് അവന്യൂ തുടങ്ങി തിക്കേറിയ ഇടങ്ങളിലെയെല്ലാം റോഡുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നതായി സമീപകാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം 3,683 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത്. 2004ല്‍ 1,408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023നേക്കാള്‍ (1,314) ഏഴു ശതമാനം കൂടുതലാണിത്. 2022ല്‍ കേസുകള്‍ 961 മാത്രമായിരുന്നു.അല്‍-അയാം ശേഖരിച്ച കണക്കുകള്‍ പ്രകാരം 2022 മുതലുള്ള 2,521 കേസുകളില്‍ ഏറ്റവുമധികം കേസുകള്‍ വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ടാണ്. 1,321 കേസുകള്‍. രണ്ടാം സ്ഥാനത്ത് ഇന്‍സ്റ്റാഗ്രാം (605) ആണ്. 181 കേസുകളുമായി ടിക് ടോക്ക് മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നാലെ ഫേസ്ബുക്ക് (163), എക്‌സ് (65) എന്നിവ വരുന്നു.സമൂഹമാധ്യമ ദുരുപയോഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം ഡയരക്ടറേറ്റും സ്വീകരിക്കുന്ന നടപടികള്‍ക്ക് നിയമ വിദഗ്ദ്ധരും അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More