- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
- ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
- പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
Author: news editor
മനാമ: അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും (എ.ഐ.സി.എസ്. 2005) മൂന്നാം പതിപ്പ് നവംബര്‍ 5, 6 തീയതികളിലായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കും.ബഹ്റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ഖലീഫ രാജകുമാരന്റെ രക്ഷാകര്തൃത്തിലായിരിക്കും സമ്മേളനം നടക്കുകയെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.ലോകത്തെ പ്രമുഖ സൈബര്‍ സുരക്ഷാ സംഘടനകളിലൊന്നായ ഡഫ് കോണുമായി സഹകരിച്ച് നാഷണല്‍ സൈബര്‍ സുരക്ഷാ കേന്ദ്രമാണ് (എന്‍.സി.എസ്.സി) പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ ഇവന്റ് കമ്പനിയായ ഫാല്യത്ത് ആണ് സംഘാടന ചുമതല നിര്‍വഹിക്കുന്നത്.സമ്മേളനത്തിന് മൂന്നാം തവണയും ആതിഥ്യം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എന്‍.സി.എസ്.സി. സി.ഇ.ഒ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ലുലു എക്സ്ചേഞ്ചും ലുലു മണിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
ദുബായ്: യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുന്‍നിര റെമിറ്റന്‍സ് ആപ്പായ ലുലു മണിയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എ.എഫ്.എ) സഹകരണ, സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു.ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ അതത് പ്രദേശങ്ങളില്‍ ഔദ്യോഗിക എ.എഫ്.എ. പങ്കാളികളാകുന്ന ഒരു വലിയ ആഗോള കരാറിന്റെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ്. ഇന്ത്യയില്‍ ഒരു പ്രമുഖ വിദേശനാണ്യ ദാതാവായ ലുലു ഫോറെക്സും ഗ്രൂപ്പിന്റെ മൈക്രോലെന്‍ഡിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗമായ ലുലു ഫിന്‍സെര്‍വും ബ്രാന്‍ഡിനെ പ്രതിനിധീകരിക്കും. അതേസമയം മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലുലു മണി പങ്കാളിത്തം വഹിക്കും.2026 മദ്ധ്യത്തോടെ ആരംഭിക്കുന്ന പങ്കാളിത്തം, ചൊവ്വാഴ്ച ദുബായില്‍ നടന്ന പരിപാടിയില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന് ലയണല്‍ സ്കലോണി, മുതിര്‍ന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് നേതൃത്വം, എ.എഫ്.എ. എക്സിക്യൂട്ടീവുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ല്‍ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍…
ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ പങ്കെടുത്തു
കെയ്റോ: ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ സ്ഥിരം പ്രതിനിധിതല അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ പങ്കെടുത്തു.ഇസ്രായേല്‍ ആക്രമണത്തിനും ഉപരോധത്തിനും ഇടയില്‍ ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പലസ്തീന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നത്.ഗാസയിലെ സാധാരണക്കാര്‍ നേരിടുന്ന മാനുഷിക പ്രതിസന്ധിയോട് പ്രതികരിക്കുന്നതിനുള്ള അടിയന്തര അറബ് നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുക, വെടിനിര്‍ത്തലിനും ഉപരോധം നീക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും അന്താരാഷ്ട്ര വേദികളില്‍ ഫലപ്രദമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കുക എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
മനാമ: 2005ന്റെ ആദ്യ ആറുമാസ കാലയളവില്‍ ബഹ്റൈന്‍ 22,200ലേറെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്.2024ന്റെ ആദ്യപകുതിയില്‍ ഏകദേശം 19,400 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. പ്രാദേശിക വിപണിയിലെ കുതിച്ചുചാട്ടം, ജനസംഖ്യാ വര്‍ദ്ധന, ഓട്ടോമൊബൈല്‍ മേഖലയിലെ ഉപഭോക്തൃ വായ്പയുടെ വര്‍ദ്ധന എന്നിവയൊക്കെയാണ് ഇതിന് കാരണങ്ങള്‍.കോവിഡ് കാലം അവസാനിച്ചതിനു ശേഷം വാഹന വിപണിയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക: ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ്
മനാമ: ബഹ്റൈനില്‍ സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് എല്ലാ സമുദ്രയാത്രക്കാരോടും മത്സ്യബന്ധന തൊഴിലാളികളോടും കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ക്ക് സമീപം മത്സ്യബന്ധന വലകള്‍ വിരിക്കുകയും അതുവഴി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നതായി നിരവധി കമ്പനികളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.സുരക്ഷയും സുരക്ഷാ മാനദണ്ഡളും പാലിച്ചുകൊണ്ട് കമ്പനികളെ അവരുടെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കണം. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം മിതമോ ശക്തമോ ആയ വടക്കന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചേക്കും. ചിലയിടങ്ങളില്‍ കാറ്റില്‍ പൊടിപടലങ്ങള്‍ നിറയും. ഇത് കാഴ്ച കുറയ്ക്കുകയും ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തേക്കാം.ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
വാഷിംഗ്ടണ്‍: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗുമായി 4.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചു.വിമാനക്കമ്പനിയുടെ ഫ്ളീറ്റ് നവീകരിക്കാനും റൂട്ട് നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുമുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണിത്. ഇത് ഗള്‍ഫ് എയറിന്റെ പ്രവര്‍ത്തന പ്രകടനവും മികവും വര്‍ദ്ധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യും. ജി.ഇ. എയ്റോസ്പേസില്നിന്നുള്ള എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനവേളയിലാണ് കരാര്‍ ഒപ്പുവെച്ചത്.ബഹ്റൈന്‍ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രിയും മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫ, മുംതലകത്ത് സി.ഇ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍…
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ റോയല്‍ പോലീസ് അക്കാദമി സംഘടിപ്പിച്ചുവരുന്ന പരിശീലന കോഴ്സുകളുടെ ത്രൈമാസ ബിരുദദാന ചടങ്ങ് നടത്തി.പരിപാടിയില്‍ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ഈ കോഴ്സുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വികസന നയത്തിന്റെ ഭാഗണെന്നും വിപുലമായ പാഠ്യപദ്ധതികളിലൂടെയും ആധുനിക പരിശീലന രീതികളിലൂടെയും കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നൂതന രീതികളും വിലയിരുത്തലുകളും ഉപയോഗിച്ച് പരിശീലന ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും സംയോജിത പരിശീലന സംവിധാനം വികസിപ്പിക്കുന്നതിനും അക്കാദമി സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്ന് അക്കാദമി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫവാസ് അല്‍ ഹസ്സന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ പരിപാടി അവസാനിച്ചു.
മനാമ: ബഹ്റൈനില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെ.എല്‍.എസ്.ഐ) ബധിരര്‍ക്കായി നിയമ അവബോധ പരിശീലന പരിപാടി ആരംഭിച്ചു.വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ എന്നിവയിലെ ബധിരരുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് അടിസ്ഥാന നിയമ പരിജ്ഞാനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഒരു വിലയിരുത്തല്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരിശീലനം രൂപകല്‍പ്പന ചെയ്തത്. ബധിരര്‍ ഭരണപരവും നിയമപരവുമായ സ്ഥാപനങ്ങളുമായുള്ള ദൈനംദിന ഇടപാടുകളില്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തില്‍ പരിശീലന മുന്‍ഗണനകള്‍ തിരിച്ചറിയാനും ഉള്ളടക്കം രൂപപ്പെടുത്താനും ഈ സര്‍വേ സഹായിച്ചു.നാല് ദിവസത്തെ പരിപാടിയില്‍ നാല് പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുന്നു. ആകെ 16 പരിശീലന മണിക്കൂറാണ് പരിശീലനം. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള നിയമ ചട്ടക്കൂട്, ബധിരരുമായി ബന്ധപ്പെട്ട നിയമങ്ങള്‍, നിയമ അധികാരികളുമായുള്ള ഫലപ്രദമായ ആശയവിനിമയം, ബഹ്റൈനിലെ കുടുംബ നിയമത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.
മനാമ: ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനറല്‍ ട്രാഫിക്ക് ഡയരക്ടറേറ്റ് പട്രോളിംഗ് ആരംഭിച്ചു.അപകടകരമായ ഡ്രൈവിംഗ് ശീലങ്ങള്‍, ചുവന്ന സിഗ്നല്‍ മറികടക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, ശ്രദ്ധ തെറ്റി വാഹനമോടിക്കല്‍ എന്നിവ നിരീക്ഷിക്കപ്പെടും. കര്‍ശനമായ നിയമനടപടികളുമുണ്ടാകും.സദാസമയവും പ്രവര്‍ത്തിക്കുന്നതാണ് ഈ പട്രോളിംഗ്. പിഴയെ ഭയന്ന് മാത്രമല്ല, സമൂഹത്തോടുള്ള കരുതലും കണക്കിലെടുത്ത് എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
